1/18/09

പഴ്‌സിന്റെ കനവും രതിമൂര്‍ഛയുംപുരുഷന്‍ ധരിക്കുന്ന പാന്റ്‌സിന്റെ പോക്കിറ്റിലെ കനംതൂങ്ങുന്ന പഴ്‌സ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനം കൂട്ടുമെന്ന്‌ പഠനം. വേറെ വിഷയങ്ങളൊന്നുമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, ബ്രിട്ടനിലെ ഗവേഷകരാണ്‌ കൗതുകമുള്ള പഠനം നടത്തിയത്‌. പങ്കാളിയുടെ ബാങ്ക്‌ ബാലന്‍സിലാണ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനത്തിന്റെ താക്കോല്‍ കിടക്കുന്നതെന്ന്‌. സമ്പന്നനാണെങ്കില്‍ പങ്കാളിയുടെ രതിമൂര്‍ഛ ഉറപ്പിക്കാമെന്നും പഠനം പറയുന്നു.
പണം കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീകളുടെ രതിമൂര്‍ഛ കൂടുമെന്ന്‌ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂ കാസ്‌ല്‍ യൂനിവേഴ്‌സിറ്റിയിലെ തോമസ്‌ പൊള്ളറ്റ്‌ പറയുന്നു. ദ സണ്‍ഡേ ടൈംസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ഇത്‌ വെറുതെ തട്ടിവിടുന്നതല്ല കേട്ടോ. ലൈംഗികതയേയും വരുമാനത്തേയും കുറിച്ച്‌ അയ്യായിരം ആളുകളുമായി അഭിമുഖം നടത്തി തയാറാക്കിയ ചൈനീസ്‌ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി സര്‍വേയിലൂടെ ലഭിച്ച നിഗമനമാണിത്‌.
ഈ പഠനത്തെ കുറിച്ച്‌ ബൂലോഗത്തെ അഭിപ്രായമെന്താണ്‌. പാന്റസില്‍ പൊങ്ങി നില്‍ക്കുന്ന പഴ്‌സിലേക്കാണോ സ്‌ത്രീകളുടെ നോട്ടം.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...