3/22/07

കളഞ്ഞു കിട്ടിയ ടോക്കണ്‍

കളഞ്ഞു കിട്ടിയ ടോക്കണ്‍

ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കുള്‍ നേരിട്ടുതന്നെ ഇത്തവണ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത് സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം തടയാന്‍ സഹായകമായി എന്ന് പല രക്ഷിതാക്കളും പറയുന്നു. കഴിഞ്ഞ ദിവസം റിസള്‍ട്ടിനോടൊപ്പം തന്നെയായിരുന്നു പുസ്തക വിതരണവും. പുസ്തകങ്ങള്‍ വാങ്ങാനുള്ള വന്‍തിരക്കുതന്നെ മതി അതിന്‍റെ സ്വീകാര്യതക്കുള്ള തെളിവ്. പല കച്ചവടക്കാരും ഇത്തവണ ഇന്ത്യന്‍ സ്കൂള്‍ പാഠ പുസ്തകങ്ങളുടെ വില കുറച്ചതായി അറിയാന്‍ കഴിഞ്ഞു.
മക്കളുടെ റിസള്‍ട്ടും പുസ്തകങ്ങളും വാങ്ങാന്‍ ഞാനും പോയിരുന്നു കഴിഞ്ഞ ദിവസം സ്കൂളില്‍. തിരക്കു കാരണം ടോക്കണ്‍ വിതരണം നിര്‍ത്തി വെച്ചിരുന്നു. രാത്രി ഏകദേശം എട്ടരക്കാണ് ഞാന്‍ ടോക്കണ് വേണ്ടി അതു വിതരണം ചെയ്തിരുന്നയാളെ സമീപിച്ചത്. ടോക്കണ്‍ വിതരണം നിര്‍ത്തിയെന്നും ഇനി നാളെയാകാമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഏതായാലും പത്ത് മണിവരെ കൗണ്ടര്‍ സമയമുണ്ടല്ലോ സൗകര്യപ്പെട്ടാല്‍ വാങ്ങാം എന്നു പറഞ്ഞ് തര്‍ക്കിച്ചതിനുശേഷമാണ് അയാളുടെ മനസ്സലിഞ്ഞത്. എന്നോടൊപ്പം കൂട്ടത്തില്‍ പലര്‍ക്കും ഈയവസരത്തില്‍ ടോക്കണ്‍ ലഭിക്കുകയും ചെയ്തു.
ടോക്കണ്‍ പതിനേഴാണ് വിളിച്ചിരുന്നത്. എന്‍റെ കൈയിലുള്ളതോ 97. അങ്ങനെ നിരാശനായി നില്‍ക്കുമ്പോഴാണ് ഒരു സഹൃത്ത് ഇനിയും കാത്തു നില്‍ക്കാനാവുകയില്ല പോകുകകയാണെന്ന് പറഞ്ഞത്. അദ്ദേഹത്തോട് ടോക്കണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ 57. അതു തരാമോ എന്നു ചോദിച്ചപ്പോള്‍ അത് മകന്‍ കളഞ്ഞുവെന്ന് മറുപടി.
ഇങ്ങനെ പലരും നിരാശരായി മടങ്ങുമല്ലോ അവരൊക്കെ ടോക്കണ്‍ എന്തു ചെയ്യുമെന്നായി എന്‍റെ ആലോചന. പലരും ഇതുപോലെ ടോക്കണ്‍ കളഞ്ഞിട്ടുതന്നെയാകുമെന്ന് മനസ്സു പറഞ്ഞു. അങ്ങനെ വെറുതെ നിലത്ത് പരതി തുടങ്ങിയപ്പോള്‍ ചുരുട്ടി കിടന്നിരുന്ന ഒരു ടോക്കണ്‍ കണ്ടു. എടുത്തുനോക്കിയപ്പോള്‍ 37. അപ്പോഴേക്കും അതാ വിളിക്കുന്നു ബി 37.
ഓടിച്ചെന്ന് പുസ്തകങ്ങളുടെ വിലയുമടച്ച് പറത്തേക്കിറങ്ങുമ്പോള്‍ അതാ വാതില്‍ക്കല്‍ നില്‍ക്കുന്നു എനിക്ക് ആദ്യം ടോക്കണ്‍ നിഷേധിച്ച മാന്യദേഹം. നേരത്തെ തര്‍ക്കിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് എന്നോട് അതൃപ്തിയൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്നാന്തരം ചിരി പാസാക്കി അദ്ദേഹം എന്നോട് പറഞ്ഞു .. സക്സസ്.
വൈകി വന്ന എനിക്ക് നേരത്തെ പുസ്തകങ്ങള്‍ കിട്ടിയതുകണ്ട് പല പരിചയക്കാരും ആശ്ചര്യപ്പെടുന്നതു കണ്ടിരുന്നു. അവരൊക്കെ വിചാരിച്ചിരുന്നത് എന്തോ സ്വാധീനം ചെലുത്തി ഒപ്പിച്ചതാകുമെന്നാണ്. ഞങ്ങള്‍ ജേണലിസ്റ്റുകള്‍ക്ക് എവിടേയും എന്തു സാധിക്കുമെന്നാണ് സാധാരണക്കാരുടെ വിശ്വാസം.
പക്ഷേ എന്‍റെ മനസ്സില്‍ ഇപ്പോഴും കളഞ്ഞു കിട്ടിയ ആ ടോക്കണ്‍ 37 ന്‍റെ ഉടമ ആരായിരിക്കുമെന്നാണ്. അദ്ദേഹം അത് ഉപേക്ഷിച്ചു പോയതാണോ അതോ ഒരു കൈയില്‍ കുട്ടിയുടെ കൈയും മറുകൈയില്‍ റിസള്‍ട്ടും ഒക്കെ പിടിച്ചതുകൊണ്ട് വീണു പോയാതകുമോ? വീണു പോയാതാണെങ്കില്‍ അദ്ദേഹം എന്നോട് ക്ഷമിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

3/15/07

തവളക്കാഴ്ച

മൂര്‍ ഇനത്തില്‍ പെട്ട തവളകളാണിത്. മുട്ടയിടുന്ന സീസണില്‍ ആണ്‍ മൂര്‍ തവളയുട നിറം നീലയാകും. റന അര്‍വാലിസ് എന്നാണ് മൂര്‍ തവളകളുടെ നാമം.

3/11/07

പടിഞ്ഞാറും കിഴക്കും

പടിഞ്ഞാറും കിഴക്കും തമ്മിലുള്ള അന്തരം
വിവാഹത്തിനുമുന്പ് തന്നെ ലൈംഗികമായി ബന്ധപ്പെടണമെന്ന്
പറയുന്ന നമ്മുടെ ഗംഗാധരന്‍ മാഷ് കാണണ്ട.

3/10/07

എന്തു സംഭവിക്കും?

ഭൂമിയുടെ കറക്കം
30 ഇരട്ടി
വേഗത്തിലായാല്‍
എന്തു സംഭവിക്കും?

3/8/07

ചായ കുടിക്കാന്‍ കൊള്ളാമോ


നാലാമത്തെ കോടീശ്വരനെ തേടി

പത്ത് സ്വിസ് ബാങ്ക് അക്കൌണ്ടുകളും 35000 കോടി രൂപയുടെ ആസ്തിയുമുള്ള ഇന്ത്യയിലെ നാലാമത്തെ കോടീശ്വരനെ തേടി ആദായ നികുതി വകുപ്പും എന്ഫോഴ്സ്മെന്റും പരക്കം പായുന്നു. ഇയാളാകുമത്രെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ കോടീശ്വരന്. പൂനെയില് നടത്തിയ റെയ്ഡിലാണ് ഇത്രയും തുകയുടെ വിവരങ്ങള് ആദായനികുതി വകുപ്പിന് ലഭിച്ചത്. യാഥാര്ഥ ആസ്തിയെ കുറിച്ച് ഇനിയും പിടിപാടില്ല.

3/7/07

നന്ദി കാണിക്കാം

നമുക്ക് നന്ദി കാണിക്കാം
ലഭിച്ച വെള്ളത്തിനും ഭക്ഷണത്തിനും


3/6/07

യാഹുവിനോട് പറയാനെളുപ്പം

അപരന്‍റെ തെറ്റ് കാണാനെളുപ്പം
സ്വന്തം തെറ്റ് കാണുകയസാധ്യം
പറയാനെളുപ്പം
പകര്‍ത്താനാവില്ല
തോന്നുന്നത് പറയാം
നാവിന് കടിഞ്ഞാണസാധ്യം
ചട്ടങ്ങളെളുപ്പം
പകര്‍ത്താനാവില്ല
തെറ്റുകളെളുപ്പം
പാഠമാവില്ല
വാങ്ങാനെളുപ്പം
കൊടുക്കാനിളകില്ല
വായിക്കാനെളുപ്പം
പകര്‍ത്താനാവില്ല

3/4/07

ബോര്‍ഡിംഗ് പാസ്

ജദ്ദിയിലേക്ക് വരികയായിരുന്ന എന്‍റെ ഒരു സുഹൃത്തിന് ഈയിടെ കരീപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ അനുഭവം നോക്കുക. അദ്ദേഹത്തിന് ഒന്നര മണിക്കൂറോളം എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ടി വന്നു. ക്യൂവില്‍ കാത്തുനിന്നതല്ല. തടഞ്ഞുവെച്ചതു തന്നെ. കാരണം അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ടില്‍ നാട്ടിലിറങ്ങിയതിനുള്ള എന്‍ട്റി സീല്‍ ഇല്ലായിരുന്നു. ഇമിഗ്രേഷന്‍ അധികൃതര്‍ ശരിക്കും സുഹൃത്തിനെ വിരട്ടി. വീട്ടില്‍ പോയി കോഴിക്കോട്ടേക്ക് വന്ന വിമാനത്തിന്‍രെ ബോര്‍ഡിംഗ് പാസ് കൊണ്ടുവരാതെ വിടില്ലെന്നായിരുന്നു ഇമിഗ്രേഷന്‍ ഡിവൈ.എസ്.പിയുടെ മറുപടി. അതു കളഞ്ഞുപോയിണ്ടാകും എന്നു പറഞ്ഞുപോയപ്പോള്‍ അദ്ദേഹം സ്വരം കടുപ്പിക്കുകയും ചെയ്തുവെന്ന് സുഹൃത്ത് പറയുന്നു.
ഒടുവില്‍ ഇമിഗ്രേഷനിലെ ഒരു സുഹൃത്തിന്‍റെ ബുദ്ധിയും സഹായവുമാണ് നമ്മുടെ സുഹൃത്തിനു തുണയായത്. അദ്ദേഹം കോഴിക്കോട്ട് ഇറങ്ങിയെന്ന് പറയുന്ന തീയതിലെത്തിയ എല്ലാ വിമാനങ്ങളിലേയും പാസഞ്ചര്‍മാരുടെ പേരുകള്‍ പരിശോധിക്കുകയാണ് ആ സുഹൃത്ത് ചെയ്തത്. നോക്കിയപ്പോള്‍ നമ്മുടെ സുഹൃത്തിന്‍രെ പേര് ചേര്‍ത്തിരിക്കുന്നത് ഖത്തറില്‍നിന്ന് വന്ന പാസഞ്ചര്‍മാരുടെ ലിസ്റ്റില്‍.
വായനക്കാരെ, നിങ്ങളാരെങ്കിലും വിമാനമിറങ്ങിയ ശേഷവും ബോര്‍ഡിംഗ് പാസ് കളയാതെ വെക്കാറുണ്ടോ. ഇറങ്ങിയ ഉടന്‍ ബോര്‍ഡിംഗ് പാസ് കളയുകയാണ് എന്‍റെ പതിവ്. ഏതായാലും ബോര്‍ഡിംഗ് പാസിന്‍റെ കഷ്ണത്തിനും ചിലപ്പോള്‍ ആവശ്യം വരും എന്നാണ് സുഹൃത്തിന്‍റെ അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് പാസ് കളയണ്ട. കുറച്ചു കാലത്തേക്കെങ്കിലും. പിന്നെ മറ്റൊരു കാര്യവുമുണ്ട്. വിമാനക്കന്പനികളുടെ സ്ഥിരം പാസഞ്ചര്‍മാരുടെ ആനുകൂല്യത്തിന് ഉപയോഗപ്പെടും.

3/3/07

സംശയിക്കേണ്ട, നിങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ്‌

സംശയിക്കേണ്ട, നിങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ്‌
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഇലക്ട്രിസിറ്റി ബോര്‍ഡ്‌, പാസ്പോര്‍ട്ട്‌ ഓഫീസ്‌, റെയില്‍വേ തുടങ്ങിയ വകുപ്പുകളുമായും ഇടപെടുമ്പോള്‍ നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടാന്‍ ഇന്ത്യാ ഗവണ്‍മെണ്റ്റ്‌ ഓണ്‍ലൈന്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
http://darpg- grievance. nic.in/

തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയിക്കാന്‍ ജനങ്ങള്‍ ഈ സെല്‍ ഉപയോഗപ്പെടുത്തണമെന്ന്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ ഈ ഫോറത്തെ കുറിച്ച്‌ ജനങ്ങളെ ബോധവല്‍കരിക്കാന്‍ ബ്ളോഗന്‍മാരേ നിങ്ങളും ശ്രദ്ധിക്കണം.

കാസറ്റിലെ പാട്ടുകള്‍ എങ്ങനെ സി. ഡിയിലാക്കാം

കാസറ്റിലെ പാട്ടുകള്‍ എങ്ങനെ സി. ഡിയിലാക്കാം

mp3mymp3 എന്ന സോഫ്റ്റ്‌ വെയര്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍നിന്ന്‌ഡൌണ്‍ലോഡ്‌ ചെയ്യുക.
http://www.mp3mymp3.com/


ഇതുപോലുള്ള ഒരു സ്റ്റീരിയോ കണക്ടര്‍ വാങ്ങുക


ഇതിണ്റ്റെ ഒരു ഭാഗം കാസറ്റ്‌ പ്ളേയറിണ്റ്റെയോ വാക്ക്മാണ്റ്റേയോ ഔട്ടില്‍ കൊടുക്കുക. മറ്റേ ഭാഗം കമ്പ്യൂട്ടറിലെ ഇന്‍പുട്ടില്‍ (മൈക്രോ ഫോണ്‍) കൊടുക്കുക.
സോഫ്റ്റ്‌ വെയര്‍ റണ്‍ ചെയ്യുക. മൈക്രോ ഫോണ്‍ അല്ലെങ്കില്‍ ഇന്‍പുട്ട്‌ സെലക്ട്‌ ചെയ്യുക. ( കാസ്റ്റ്‌ പ്ളേയര്‍ ഓണ്‍ ചെയ്താല്‍ ഏത്‌ സോഴ്സാണോ കാണിക്കുന്നത്‌. അത്‌ സെലക്ട്‌ ചെയ്യാം). കാസറ്റ്‌ പ്ളേ ചെയ്ത ശേഷം സോഫ്റ്റ്‌വെയറിലെ റെക്കോര്‍ഡ്‌ ബട്ടണ്‍ ക്ളിക്ക്‌ ചെയ്യാം. എല്ലാം എം.പി൩ ഫയലായി റെക്കോര്‍ഡ്‌ ചെയ്യുക.


സി.ഡി ബേണ്‍ ചെയ്യാന്‍ എല്ലാവര്‍ക്കും അറിയാമല്ലോ? ഇല്ലെങ്കില്‍ ഇവിടേക്ക്‌ പോകൂ.
http://www.free-codecs.com/download/Nero_Burning_ROM.htm

പുരി ക്ഷേത്രത്തില്‍ കയറിയ അമേരിക്കക്കാരന്‌ പിഴ

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ കയറിയ അമേരിക്കന്‍ ടൂറിസ്റ്റിന്‌ 209 രൂപ പിഴയടക്കേണ്ടി വന്നു. അശുദ്ധമായ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തുന്നതിനായാണ്‌ ഈ തുക ഈടാക്കിയത്‌. കാരനായ യു.എസ്‌. പൌരന്‍ പോള്‍ എഫ്‌. റോഡിഗിറിനേയും ഇന്ത്യക്കാരായ രണ്ട്‌ സുഹൃത്തുക്കളേയും പോലീസ്‌ ചോദ്യം ചെയ്ത ശേഷമാണ്‌ വിട്ടയച്ചത്‌. ഹിന്ദുക്കളല്ലാത്തവര്‍ക്ക്‌ നിരോധമുള്ളതായി തനിക്ക്‌ അറിയില്ലെന്നാണ്‌ റോഡ്ഗിര്‍ അവകാശപ്പെട്ടത്‌. ഇവിടെ, ക്ഷേത്രത്തിലെ നിബന്ധനകള്‍ അമേരിക്കന്‍ ടൂറിസ്റ്റിനെ ബോധ്യപ്പെടുത്താത്ത ഇന്ത്യന്‍ സുഹൃത്തുക്കളാണ്‌ യഥാര്‍ഥത്തില്‍ കുറ്റക്കാര്‍. സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തോട്‌ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ കയറുമായിരുന്നില്ല.

3/2/07

വേശ്യകളും നികുതിയും

പോലീസ്‌ റെയ്ഡ്‌ ഒഴിവാക്കിയാല്‍ നികുതി നല്‍കിക്കൊള്ളാമെന്ന അഭിസാരികമാരുടെ വാഗ്ദാനം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സ്നേഹപൂര്‍വം നിരസിച്ചിരിക്കുന്നു. വേശ്യാവൃത്തി നിയമവിരുദ്ധമായതിനാല്‍ നികുതി ഏര്‍പ്പെടുത്താന്‍ നിര്‍വാഹമില്ലെന്നാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയിരിക്കുന്നത്‌. നാളെ മുതല്‍ മറ്റു ക്രിമിനലുകളും ഞങ്ങള്‍ നികുതി നല്‍കിക്കൊള്ളാം പിടിക്കരുതേ എന്നാവശ്യപ്പെട്ട്‌ രംഗത്തുവരുമെന്ന്‌ സംസ്ഥാനത്തെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനായ രാജ്‌ കോനജിയ പറഞ്ഞതായി റോയിട്ടേഴ്സ്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതി നല്‍കുന്നതിന്‌ ഇടപാടുകാരില്‍നിന്ന്‌ കൂടുതല്‍ തുക ഈടാക്കിക്കൊള്ളാമെന്ന്‌ വേശ്യകളുടെ സംഘടനയാ ദര്‍ബര്‍ മഹിളാ സമന്വയ കമ്മിറ്റി (ഡി.എം.എസ്‌.സി) കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ഓരോ ഇടപാടുകാരനില്‍നിന്ന്‌ ഒരു രൂപ വീതം ഈടാക്കിയാല്‍ ഖജനാവിന്‌ അത്‌ വന്‍മുതല്‍കൂട്ടാകുമെന്നും സംഘടനയുടെ ഉപദേഷ്ടാവ്‌ സമരജിത്‌ ജെന പറയുകയുണ്ടായി. നിര്‍ദേശം ഇപ്പോള്‍ തള്ളിയെങ്കിലും ഉടന്‍ തന്നെ ബുദ്ധദേവ്‌ ഭട്ടാചാര്യ മനസ്സ്‌ മാറ്റുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അതിനേക്കാള്‍ കേമത്തം പറഞ്ഞിരുന്ന നമ്മള്‍ കേരളക്കാര്‍ ഇപ്പോള്‍ മനസ്സ്‌ മാറ്റുകയാണല്ലോ. എ.ഡി.ബിക്കെതിരെ സമരം നയിച്ച നമ്മള്‍ ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു. ഈയിടെ വായിച്ചതോര്‍ക്കുന്നു. പിണറായി വിജന്‍റെ അളിയനാണ് എ.ഡിബി.യെന്ന്.
ബംഗാളിലെ സിംഗൂരില്‍ ടാറ്റക്ക്‌ കൊടുക്കുന്ന കൃഷി ഭൂമി നിലനിറുത്താന്‍ പൊരുതുന്ന ഗ്രാമീണരെ വെടിവെച്ചു കൊല്ലുന്നതിലും ഭേദം വേശ്യകളില്‍നിന്ന്‌ നികുതി പിരിക്കുന്നതു തന്നെ എന്നും തോന്നുന്നു. സിംഗൂരില്‍നിന്ന്‌ കുടിയൊഴിപ്പിക്കുന്ന പാവം സ്ത്രീകള്‍ മാനം വില്‍ക്കേണ്ടിവരുന്ന ഗതികേട്‌ ഒഴിവാക്കാമല്ലോ.

3/1/07

ആലുക്ക പോകുന്നു

ജ്വല്ലറി, ടെക്സ്റ്റൈല്‍ വ്യവസായികളായ ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പ്‌ കേരളം വിടുന്നതിനു പറഞ്ഞിരിക്കുന്ന ന്യായം കൊള്ളാം. സത്യസന്ധമായി ബിസിനസ്‌ ചെയ്യാനാവില്ലെന്നും ഇനി ഇവിടെ മുതല്‍ മുടക്കില്ലെന്നുമാണ്‌ അദ്ദേഹം ചെയര്‍മാന്‍ ജോയ്‌ ആലുക്ക പറയുന്നത്‌. ജോയ്‌ ആലുക്കാസിണ്റ്റെ ആസ്ഥാനം കൊച്ചിയില്‍നിന്ന്‌ അടുത്ത മാസം ബാംഗ്ളൂരിലേക്ക്‌ മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ജ്വല്ലറി മേഖലയില്‍ കടുത്ത മത്സരം പ്രകടമാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള തൊഴിലാളി പ്രശ്നങ്ങള്‍ ഈ മേഖലയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ആലുക്കാസ്‌ ജ്വല്ലറിയോട്‌ കിടപിടിക്കാവുന്ന ധാരാളം ജ്വല്ലറികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ആരംഭിച്ചതായി കാണാം. ഈ ജ്വല്ലറികളില്‍നിന്നുള്ള മത്സരമല്ലേ യഥാര്‍ഥത്തില്‍ ആലുക്കയെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നത്‌. പുതുതായി അദ്ദേഹം ആരംഭിക്കുന്ന ൩൦ ജ്വല്ലറികളില്‍ ഏഴെണ്ണം മാത്രമാണ്‌ ഇന്ത്യയില്‍ ആരംഭിക്കുന്നത്‌. അതിനാല്‍ പ്രിയപ്പെട്ട ആലുക്കാ നിങ്ങള്‍ക്ക്‌ ഇന്ത്യ തന്നെ മടുത്തുവെന്ന്‌ പറയുന്നതാകും ശരി. താങ്കളുടെ വ്യവാസായ സാമ്രാജ്യം വലുതാകട്ടെ, പാവം കേരളം പഴി കേള്‍ക്കട്ടെ.
Related Posts Plugin for WordPress, Blogger...