![]() |
കോഴിക്കോട് മെഡിക്കല്‍ കോളേജ് |
ഇവിടെ വായിക്കാം.

കോഴിക്കോട്ടെ ജില്ലാ ഭരണകൂടം നിശ്ചലം, പ്രവര്‍ത്തനരഹിതം.ഫെയ്സ് ബുക്കിലും, മാധ്യമങ്ങളെ കൂട്ടുപിടിച്ചും പബ്ലിസിറ്റി 'സ്റ്റണ്ടില്‍ ' മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആരാധക വലയത്തെ സൃഷ്ടി
ക്കുന്ന പുതിയ തന്ത്രം. ഒറ്റവാക്കില്‍ ഡിജിറ്റല്‍ ലോകത്ത് മാത്രംഒതുങ്ങി പോകുന്ന കാര്യങ്ങള്‍, നാട്ടിനും ജനങ്ങള്‍ക്കും തീരാ നഷ്ടത്തില്‍ പര്യവസാനം.
കോഴിക്കോട് ജില്ലയില്‍ ജില്ലാ ഭരണാധികാരി ഉറങ്ങുകയാണോ?
ജില്ലാ കലക്ടര്‍ നേതൃത്വം നല്കുന്ന നിരവധി കമ്മറ്റികള്‍ ഉണ്ട്. അതില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നു.? എത്ര കമ്മറ്റികള്‍ യോഗം ചേരുന്നു. എല്ലാം താറുമാറായി കിടക്കുന്നതായി കൃത്യമായ വിവരം.
ഏററവും സുപ്രധാനമായ കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സമിതിയുടെ യോഗം 4 മാസമായി നടന്നിട്ടില്ല.തന്മൂലം മെഡിക്കല്‍ കോളജിനെ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പാവ
പെട്ട രോഗികളാണ് വെള്ളം കുടിക്കുന്നതെന്ന് കണ്ണില്‍ ചോരയില്ലാത്ത ഉദ്യോഗസ്ഥന്മാര്ക്ക് അറിയുമോ?? പാവപ്പെട്ട രോഗികളുടെ കണ്ണീരിന്റെ
കഥകള്‍ !!!
സാധാരണ രോഗികള്‍ക്ക് മരുന്നും, മറ്റു അനുബന്ധ സൗകര്യങ്ങള്‍, നിയമനങ്ങള്‍, മാലിന്യനീക്കം, തുടങ്ങിയ കാര്യങ്ങള്‍ നീങ്ങണമെങ്കില്‍
ആശുപത്രി വികസന സമിതി സജീവമായി നടക്കണം.കഴിഞ്ഞ 4 മാസമായി സമിതി യോഗം ചേര്‍ന്നിട്ടില്ലെന്ന് പറയുമ്പോള്‍ അതിന്റെ ചെയര്‍
മാനായ ജില്ലാ കലക്ടര്‍ സാധാരണക്കാരായ രോഗികളോട്, കോഴിക്കോട് മെഡിക്കല്‍ കോളേജിനോട്, നാട്ടുകാരോട് ചെയ്യുന്ന അനീതി യല്ലേ??? അത് ചര്‍ച്ചാ വിധേയമാവണം. ബന്ധപ്പെട്ടവര്‍ക്കെതിരെ കര്
ശന നടപടിയും വേണം.
ഇത്രയും വലിയ അനാസ്ഥ പ്രകടിപ്പിച്ചിട്ട് നല്ല ആരോഗ്യമുള്ളവര്‍ക്ക് സുലൈമാനി വിതരണം ചെയ്തിട്ട് എന്താണ് പുണ്യം കിട്ടുക.?
ഇവിടെയാണ് പാവപ്പെട്ടവന്റെ രക്ഷകന് ആവേണ്ടത്. വര്‍ഷങ്ങളായി നല്ല നിലയില്‍ നടക്കുന്ന കോഴിക്കോട്ടെ പാലിയേറ്റീവ് സെക്ഷനില്‍ ചെന്ന് ഫോട്ടോയെടുത്ത് അതിന്റെ പിതൃത്വം ഏറ്റെടുത്ത് ഫെയ്സ് ബുക്കിലും ചാനലുകളിലും നല്കി പ്രശസ്തി നേടിയുള്ള നാടകമല്ലവേണ്ടത്. പകരം സജീവമായ ഇടപെടലുകളാണ് അത്യാവശ്യം.
അത് പോലെ കഴിഞ്ഞ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം കൊടുമ്പിി കൊള്ളാന്‍ മുഖ്യകാരണം ജില്ലാ കലക്ടരുടെ നിരുത്തരവാദപ
രമായ ശൈലിയാണ്. കുറ്റിയാടി ഇറിഗേഷനോടനുബന്ധമായുള്ള പെരുവണ്ണാമുഴി ഡാമിന്റെ നായകനും ജില്ലാ കലക്ടര്‍ തന്നെയാണ്. ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിത്യേന പരിശോധിക്കാനും, കാര്യക്ഷമമാക്കാനുംവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട കമ്മറ്റിയുടെ ചെയര്‍മാനും കലക്ടര്‍ തന്നെ.
എന്നാല്‍ കമ്മറ്റി യോഗങ്ങളോ, നടപടിക്രമങ്ങളോ കൃത്യമായി നടക്കുന്നില്ല.റിവ്യൂ മീറ്റിങ്ങുകള്‍ നടക്കാത്തതിനാല്‍ കുറ്റിയാടി ഇറിഗേഷന്റെ കീഴിലുള്ള പെരുവണ്ണാമൂഴി മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലമൊഴുകുന്ന കനാലുകളുടെ ഞീൗശേില ങമശിമേിമിരല സ്തംഭിച്ചു.
ജലവിതരണം താറുമാറായി. ജില്ലയുടെ വേങ്ങേരി, കക്കോടി,കണ്ണാടിക്കല്‍ ചേളന്നൂര്‍, കുരുവട്ടൂര്‍, തുടങ്ങിയ പല കേന്ദ്രങ്ങളിലും രൂക്ഷമായ ജലക്ഷാമംഅനുഭവപ്പെട്ടു. കൃഷിപാടങ്ങള്‍ ഉണങ്ങിയമര്‍ന്നു. വേങ്ങേരിയില്‍ താമസക്കാരനായ കേരളത്തിലെ ആദ്യത്തെ ടി.വി. വാര്‍ത്താചാനലിന്റെ ബ്യൂറോ ചീഫ് വരെ വെള്ളം കിട്ടാതെ കുത്തിയിരിക്കേണ്ടി വന്നു. അപ്പോള്‍ സാധാര ണക്കാരന്റെ സ്ഥിതി എന്താവും??
ജില്ലയില്‍ കനാലുകള്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലസ്രോതസും ഈ കനാലുകള്‍ തന്നെയായിരുന്നു. കനാലുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതായതോടെ ആയിരക്കണക്കിന് കിണറുകളാണ് വരണ്ട് വറ്റിയത്.
ബന്ധപ്പെട്ടവര്‍ ഉറങ്ങിയപ്പോള്‍ വറ്റിപ്പോയ കനാലുകള്‍ ലക്ഷക്കണക്കിന് രൂപയുടെ ജൈവ പച്ചക്കറി കൃഷികള്‍ നശിച്ചുപോകാന്‍ കാരണമായി.
ജനങ്ങള്‍ക്ക് കുടിവെള്ളം നല്കാന് പോലും പ്രാപ്തരല്ലാത്തവര്‍ സാധാരണക്കാരന്റെ നായകനായി ഡിജിറ്റല്‍ ലോകത്ത് സ്വയം വേഷമിടുന്നതാണ് ശരിയായ കാപട്യമെന്ന് വിലയിരുത്തേണ്ടത്.
കോഴിക്കോട് ജില്ലാ ഭരണകൂടം സ്തംഭനാവസ്ഥയിലാണ്.ആര്‍ജവവും പ്രാപ്തിയുമുള്ള ജില്ലാ ഭരണാധികാരിയാണ് മലബാറിന്റെ പ്രധാന ജില്ലയായ കോഴിക്കോടിനാവശ്യം.
വനിതാ കലക്ടറായിരുന്ന ലത ചെയ്തതിന്റെ 10% പ്രവര്‍ത്തനങ്ങള്‍
നടക്കുന്നില്ല. 2015 ഫിബ്ര23 ന് ചാര്‍ജെടുത്ത കലക്ടര്‍ ഒരു വര്‍ഷവും
നാലു മാസവുമായി ജില്ലയെ മുന്നോട്ടേക്കല്ല നയിക്കുന്നത്.
കൈത്തുമ്പില്‍ കിട്ടിയ കോടികളുടെ പദ്ധതികള്‍ പ്രാബല്യത്തിലാക്കാന്‍ കഴിയാതെ പദ്ധതികളും ഫണ്ടുകളും കൈവിട്ടു പോകുന്നു.
വളരണം കോഴിക്കോടിന്, അതിനായ് ആര്‍ജവമുള്ള ഒരു ജില്ലാ കലക്ടറെ കാത്തിരിക്കുകയാണ് കോഴിക്കോട്...
ജയ് ഹിന്ദ്
ഒരു വശത്തെ വാദം കേട്ടു. ഇനി അടുത്ത വശം കൂടി കേൾക്കണം
ReplyDelete