4/26/08

ഉപ്പുരസമില്ലാത്ത ഉപ്പ്‌

ഉപ്പുരസമില്ലാത്ത ഉപ്പ്‌കൊണ്ടെന്തു കാര്യം?
ചോദ്യം പുതിയതല്ല,
പക്ഷെ, ചോദിച്ചതൊരു വിദേശി.
പണ്ടൊരു സ്വദേശി നാവിതുരത്തപ്പോള്
‍തള്ളിയ ഞാനിന്ന്‌ കൊള്ളുന്നു.
കാരണം, അസ്‌തിത്വമില്ലാതായതിന്
‍ഉത്തരമുണ്ടീ ചോദ്യത്തില്
‍ഉപ്പുരസമുണ്ടാക്കാന്
‍ഇനിയുള്ള ജീവിതം.

4/17/08

പാസ്‌പോര്‍ട്ടിലെ പരിഷ്‌കാരം

പാസ്‌പോര്‍ട്ടില്‍ പേര്‌ തിരിഞ്ഞു; യുവാവിനെ കയറ്റിവിട്ടു
എം.അഷ്‌റഫ്‌
(ഏപ്രില്‍ 17ന്‌ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

ജിദ്ദ: പാസ്‌പോര്‍ട്ട്‌ പുതുക്കിയപ്പോള്‍ പേര്‌ ചേര്‍ക്കുന്നതില്‍ വരുത്തിയ പരിഷ്‌കാരം ഒരു മലയാളി യുവാവിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. കോഴിക്കോട്‌ ഓഫീസില്‍നിന്ന്‌ പുതുക്കിയ പാസ്‌പോര്‍ട്ടുമായി ഒരാഴ്‌ച മുമ്പ്‌ ജിദ്ദ കിംഗ്‌ അബ്‌ദുല്‍ അസീസ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങിയ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഉസ്സയിന്റെ വളപ്പില്‍ ശബീര്‍ അഹ്‌മദാണ്‌ വ്യാജ പാസ്‌പോര്‍ട്ടിന്റെ പേരില്‍ പിടിക്കപ്പെട്ട്‌ തിരിച്ചയക്കപ്പെട്ടത്‌. ദിവസങ്ങളോളം എയര്‍പോര്‍ട്ടിലും തര്‍ഹീലിലും കഴിഞ്ഞ യുവാവ്‌ ഇന്നലെ ജോര്‍ദാന്‍ വഴി മുംബൈയിലെത്തി. ആദ്യത്തെ പാസ്‌പോര്‍ട്ടില്‍ ശബീര്‍ അഹ്‌മദ്‌ ഉസ്സയിന്റെ വളപ്പില്‍ എന്ന പേര്‌ പുതുക്കിയപ്പോള്‍ ഉസ്സയിന്റെ വളപ്പില്‍ ശബീര്‍ അഹ്‌മദ്‌ ആയതാണ്‌ വിനയായത്‌. കോണ്‍സുലേറ്റിന്റെ സഹായത്തോടെ ശബീറിനെ മോചിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ അല്‍ ബാഹയില്‍നിന്നെത്തിയ സഹോദരന്‍ അമീറുദ്ദീന്‍ നിരാശനായി മടങ്ങി. നേരത്തെ അല്‍ ബാഹയില്‍ ജോലി ചെയ്‌തിരുന്ന ശബീര്‍ നാട്ടില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്‌ പഠിച്ച്‌ പുതിയ ജോലിയില്‍ പ്രവേശിക്കാനാണ്‌ നജ്‌റാനില്‍നിന്ന്‌ സമ്പാദിച്ച വിസയില്‍ എത്തിയത്‌. കോഴിക്കോട്‌ ഓഫീസില്‍നിന്ന്‌ പാസ്‌പോര്‍ട്ട്‌ പുതുക്കിയപ്പോള്‍ നേരത്തെ `ഗിവണ്‍ നെയിം' കോളത്തില്‍ ഉണ്ടായിരുന്ന വീട്ടുപേരിന്റെ സ്ഥാനത്ത്‌ ശരിയായ പേര്‌ തന്നെ ചേര്‍ക്കുകയായിരുന്നു. പുതിയ വിസയിലെത്തിയ ശബീറിന്റെ ഫിംഗര്‍ പ്രിന്റ്‌ എമിഗ്രേഷന്‍ കൗണ്ടറില്‍ എടുത്തപ്പോള്‍ തന്നെ നേരത്തെ എക്‌സിറ്റില്‍ പോയ ഉസ്സയിന്റവളപ്പിലാണെന്ന നിഗമനത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു. രണ്ടും ഒരാളാണെന്ന്‌ ധരിപ്പിക്കാന്‍ യുവാവിന്‌ സാവകാശം ലഭിച്ചതുമില്ല. പുതുതായി വിസ നല്‍കിയ സ്‌പോണ്‍സര്‍ ബന്ധപ്പെട്ടപ്പോള്‍ വിസയിലെത്തിയ ആള്‍ നേരത്തെ എക്‌സിറ്റില്‍ പോയി വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയതാണെന്ന മറുപടിയാണ്‌ ജവാസാത്ത്‌ അധികൃതരില്‍നിന്ന്‌ ലഭിച്ചത്‌. എംബസി പ്രതിനിധി എത്തി പാസ്‌പോര്‍ട്ടില്‍ കൃത്രിമമില്ലെന്ന്‌ സ്ഥിരീകരിച്ചാല്‍ വിട്ടയക്കാമെന്ന്‌ അധികൃതര്‍ സ്‌പോണ്‍സറെ അറിയിച്ചിരുന്നുവെന്ന്‌ അമീറുദ്ദീന്‍ പറഞ്ഞു. രണ്ട്‌ പാസ്‌പോര്‍ട്ടും ഒരാളുടേതാണെന്ന്‌ സ്ഥിരീകരിച്ചുകിട്ടാന്‍ അമീറുദ്ദീന്‍ ചൊവ്വാഴ്‌ച കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇടപെടാന്‍ കഴിയുംമുമ്പ്‌ ചൊവ്വാഴ്‌ച തന്നെ ജോര്‍ദാന്‍ വഴിയുള്ള വിമാനത്തില്‍ കയറ്റിവിട്ടിരുന്നു. ഇക്കാര്യം അറിയാതെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കോണ്‍സുലേറ്റിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ അമീറുദ്ദീന്‍ ജിദ്ദയിലുണ്ടായിരുന്ന വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനു നിവേദനം നല്‍കുകയുമുണ്ടായി. പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടുമായി എത്തിയാല്‍ വേണ്ടതു ചെയ്യാമെന്നാണത്രെ കോണ്‍സുലേറ്റ്‌ അധികൃതര്‍ അമീറുദ്ദീനോട്‌ പറഞ്ഞത്‌. പഴയ പാസ്‌പോര്‍ട്ടിന്റേയും പുതുക്കിയ പാസ്‌പോര്‍ട്ടിന്റേയും നമ്പറുകളും പഴയ പാസ്‌പോര്‍ട്ട്‌ കോപ്പിയും കോണ്‍സുലേറ്റില്‍ എത്തിച്ച അമീറുദ്ദീന്‍ സൗദി അധികൃതരുടെ പക്കലുള്ള പുതിയ പാസ്‌പോര്‍ട്ട്‌ തനിക്ക്‌ എങ്ങനെ ലഭിക്കുമെന്ന്‌ കൈമലര്‍ത്തി. പാസ്‌പോര്‍ട്ടില്‍ പേരു ചേര്‍ക്കുമ്പോള്‍ വന്ന പിഴവ്‌ പുതുക്കുമ്പോള്‍ തിരുത്തുന്നത്‌ എക്‌സിറ്റില്‍ പോയി പുതിയ വിസയില്‍ വരുന്നവരെ കുഴപ്പത്തിലാക്കുമെന്നാണ്‌ ഈ സംഭവം തെളിയിക്കുന്നത്‌. പുതിയ പാസ്‌പോര്‍ട്ടില്‍ പേര്‌ വ്യത്യാസം ചൂണ്ടിക്കാട്ടി ഈയിടെ ജിദ്ദ കോണ്‍സുലേറ്റിനെ സമീപിച്ചയാള്‍ക്ക്‌ അബദ്ധം തിരുത്തിയതാണെന്ന മറുപടിയാണ്‌ അധികൃതര്‍ നല്‍കിയത്‌. ആവശ്യം വരികയാണെങ്കില്‍ രണ്ട്‌ പാസ്‌പോര്‍ട്ടും ഒരാളുടേതാണെന്നതിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്ന്‌ പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്‌തു. പേരുകളുടെ കോളത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ പഴയ പാസ്‌പോര്‍ട്ട്‌ എപ്പോഴും കൂടെ കരുതുന്നതാകും ബുദ്ധി.

വയാഗ്ര പരസ്യം

സ്ലൊവേനിയന്‍ പത്രത്തില്‍ വന്ന വയാഗ്ര പരസ്യം

4/15/08

കൈനീട്ടമായി മുന്നില്‍വറുതിയുടെ കാലം

മലയാളം ന്യൂസില്‍ ഏപ്രില്‍ 14-ന്‌ പ്രസിദ്ധീകരിച്ച കുറിപ്പ്‌

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകള്‍ സ്വപ്‌നം കണ്ടുകൊണ്ട്‌ മലയാളികള്‍ ഇന്ന്‌ വിഷു ആഘോഷിക്കുമ്പോള്‍, കാര്‍ഷിക സംസ്‌കാരത്തിന്റെ കൂടി ചിഹ്‌നമായ വിഷുക്കനവുകള്‍ക്ക്‌ അടിവരയിടുകയാണ്‌ ആഗോള സാഹചര്യം. നിക്ഷേപത്തിന്റെയും വികസനത്തിന്റെയും മന്ത്രങ്ങളായ ആഗോളീകരണത്തിനും ഉദാരീകരണത്തിനും സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കാന്‍ മാത്രമല്ല, രാഷ്‌ട്രങ്ങളെ കൂട്ടമായി തന്നെ പട്ടിണിയിലേക്കും കലാപത്തിലേക്കും തിരിച്ചുവിടാനും സാധിക്കുമെന്ന്‌ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ അരിശേഖരം 130 ദശലക്ഷം ടണ്ണില്‍നിന്ന്‌ 72 ടണ്‍ ആയി കുറഞ്ഞിരിക്കേ, പല രാജ്യങ്ങളും ഈ പ്രതിസന്ധി എങ്ങനെ മറികടക്കാനാവുമെന്നറിയാതെ കുഴങ്ങുന്നു. കേരളത്തിലെയും ഗള്‍ഫ്‌ നാടുകളിലെയും അരി വിലക്കയറ്റത്തെ ആഗോള തലത്തിലുണ്ടായ അരി ഉല്‍പാദന കമ്മിയില്‍നിന്ന്‌ വേര്‍പെടുത്തി കാണാനാവില്ല.ഇന്ത്യ, ചൈന, ഈജിപ്‌ത്‌, വിയറ്റ്‌നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങള്‍ അരി കയറ്റുമതി പൂര്‍ണമായി നിരോധിക്കുകയോ കയറ്റുമതി ചുങ്കം കൂട്ടി തടയുകയോ ചെയ്‌തിരിക്കുകയാണ്‌. ജനസംഖ്യാ വര്‍ധനവും ചൈനയിലും ഓസ്‌ട്രേലിയയിലുമുണ്ടായ വരള്‍ച്ചയും കാരണങ്ങളാണെങ്കിലും കാലി സമ്പത്തിനും അമേരിക്കക്ക്‌ വേണ്ടിയുള്ള ജൈവ ഇന്ധന ഉല്‍പാദനത്തിനും കൃഷി ഭൂമി വഴി മാറിയതും ഭക്ഷ്യ പ്രതിസന്ധിക്ക്‌ മനുഷ്യ നിര്‍മിതമായ കാരണങ്ങളാണ്‌. കാലാവസ്ഥാ വ്യതിയാനം, വളങ്ങളുടെ വില വര്‍ധന തുടങ്ങിയവക്കു പുറമെ, ആഗോള തലത്തില്‍ തന്നെ ഭക്ഷണ രീതിയില്‍ വന്ന മാറ്റവും അരിക്കമ്മിക്ക്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നു. ചൈനീസ്‌ ഗ്രാമങ്ങളില്‍നിന്ന്‌ പത്ത്‌ കോടിയാളുകള്‍ പുതിയ നഗരങ്ങളിലേക്ക്‌ കുടിയേറുകയും സമ്പന്നരായ അവര്‍ അരി ഭക്ഷണത്തിലേക്ക്‌ തിരിയുകയും ചെയ്‌തുവെന്ന്‌ കണക്കുകള്‍ പറയുന്നു. മറ്റു ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ്‌ കൂടുതല്‍ പേരെ അരി ഭക്ഷണത്തിലേക്ക്‌ മാറാന്‍ പ്രേരിപ്പിച്ചതെന്നത്‌ മറ്റൊരു വസ്‌തുത. പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച്‌ അന്വേഷണം സജീവമാണെങ്കിലും ലഭ്യമായ അരിയുടെ സന്തുലിത വിതരണത്തിന്‌ അന്താരാഷ്‌ട്ര സംവിധാനമുണ്ടാകുന്നില്ല. വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ അമര്‍ത്യ സെന്‍ മുന്നറിയിപ്പ്‌ നല്‍കിയതു പോലെ മനുഷ്യ കരങ്ങളാലുള്ള പട്ടിണിയായിരിക്കും അനന്തര ഫലം. ആന്ധ്രപ്രദേശും കര്‍ണാടകയും തമിഴ്‌നാടും രണ്ട്‌ രൂപ നിരക്കില്‍ അരി നല്‍കാന്‍ തുടങ്ങിയതും കേരളത്തില്‍ അരിവില വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നാണ്‌. മുംബൈയില്‍നിന്ന്‌ കയറ്റുമതി തുടരുമ്പോഴായിരുന്നു ബംഗാളില്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടത്‌. സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തളര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതായിരുന്നു 1943ലെ ഭക്ഷ്യക്കമ്മി. ബ്രിട്ടന്‍ എതിര്‍ത്തിരുന്നില്ലെങ്കില്‍ അമേരിക്ക ഭക്ഷ്യവസ്‌തുക്കള്‍ തരുമായിരുന്നുവെന്നും പിന്നീട്‌ വെളിപ്പെടുത്തപ്പെട്ടു. ഇന്ത്യക്ക്‌ ഭക്ഷ്യസഹായം നല്‍കിയാല്‍ ആയുധം സംഭരിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന്‌ പാക്കിസ്ഥാന്‍ മുന്നറിയിപ്പ്‌ നല്‍കിയതും മറ്റൊരു സാഹചര്യത്തില്‍ സഹായം നിഷേധിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. അരി ക്ഷാമം പല നാടുകളിലും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുമെന്ന അന്താരാഷ്‌ട്ര തലത്തിലെ മുന്നറിയിപ്പുകള്‍ ശരിവെക്കുകയാണ്‌ ബംഗ്ലാദേശില്‍നിന്നും മറ്റും റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംഭവങ്ങള്‍. ക്ഷാമത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുക പാവങ്ങളായിരിക്കുമെന്നതിലും തര്‍ക്കമില്ല. ബംഗ്ലാദേശില്‍ അരിക്കു വേണ്ടി ക്യൂ നിന്നവരാണ്‌ ഏറ്റുമുട്ടിയത്‌.

4/12/08

പുസ്‌തകങ്ങളുടെ മരണം ഇതാ ഇങ്ങനെ.....

ഉറവിടമറിയില്ല.
എങ്കിലും കണ്ടപ്പോള്‍ സങ്കടം തോന്നി...

4/11/08

ഇങ്ങനെ കുത്തണം പച്ച


ഇങ്ങനെ കുത്തണം പച്ച4/9/08

അറബി ഭാഷ പഠിക്കാം


അറബി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌
ഇതാ ലളിതമായ ഒരു സൈറ്റ്‌.

http://arabcafe.org/Arabic/

കുരങ്ങിന്റെ കൈയില്‍ പൂച്ചക്കുട്ടിയെ കിട്ടിയപ്പോള്‍

കാണാത്തവര്‍ക്ക്‌ കാണാന്‍


Related Posts Plugin for WordPress, Blogger...