Pages

10/19/14

റോഡ് ടു യു.എ.ഇസംഗീതത്തിന്റെ അകമ്പടിയില്‍ ഉയരുന്ന ജലധാരക്കൊപ്പം നൃത്തം ചവിട്ടുകയാണ് സഞ്ചാരികള്‍. ദുബായില്‍ വിസ്തൃതമായ ബുര്‍ജ് ഖലീഫ തടാകത്തിലെ മനോഹര കാഴ്ച അവരുടെ കണ്ണിനും കാതിനും ഉത്സവം. 50 നില കെട്ടിടത്തോളം ഉയരത്തിലേക്ക് നിറഭേദങ്ങളോടെ ജലം കുതിച്ചുപായുന്ന  ഈ ഡാന്‍സിംഗ് ഫൗണ്ടെയ്ന്‍, മറ്റു പലതുമെന്നതു പോലെ റെക്കോര്‍ഡ് ബുക്കില്‍ ദുബായിക്ക് സ്വന്തം.
സായഹ്നങ്ങളില്‍ അര മണിക്കൂര്‍ ഇടവിട്ട് മനോഹര ഗാനങ്ങളോടൊപ്പം തീര്‍ക്കുന്ന ദൃശ്യവിസ്മയം കാണാന്‍ വലിയ തിരക്കുണ്ട്. അതിന്റെ മനോഹാരിതയും പശ്ചാത്തലത്തിലുള്ള സ്വന്തം ഡാന്‍സും ക്യാമറയില്‍ പകര്‍ത്താന്‍ യൂറോപ്യന്‍ വനിതകള്‍ മത്സരിക്കുന്നു.
സഞ്ചാരികളുടെ പറുദീസയാണ് ദുബായ്. എല്ലാം മറന്നുകൊണ്ട് നഗരത്തിന്റെ പളപളപ്പിലേക്ക് കൂപ്പ് കുത്താവുന്ന ഉല്ലാസ ലോകം.
ഏതു തിരക്കിലും ഈ നഗര ജീവിതം സുരക്ഷിതമാണെന്ന വിശ്വാസം സഞ്ചാരികളെ സര്‍വസ്വതന്ത്രരാക്കുന്നു. ദീര്‍ഘവീക്ഷണത്തോടെ അധികൃതര്‍ ഒരുക്കിയ സൗകര്യങ്ങളും സന്ദര്‍ശകര്‍ പാലിക്കുന്ന മര്യാദകളും തിരക്കിന്റെ ലോകത്തും അടുക്കും ചിട്ടയും പ്രകടമാക്കുന്നു.
വില പിടിപ്പുള്ള സാധനങ്ങള്‍ വാഹനത്തില്‍ വെച്ചു പോയാല്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കപ്പെടുമെന്ന ഭീതിയുള്ള നഗരങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഇവിടെ ആളുകളുടെ സുരക്ഷിതത്വ ബോധം കൗതുകമേകും.
മറുഭാഗം ഇല്ലെന്നല്ല, രക്ഷപ്പെടാനായി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് എടുത്തു ചാടിയ ശ്രീലങ്കന്‍ വേലക്കാരിയുടെ ദൈന്യതയാര്‍ന്ന മുഖം കണ്ടുകൊണ്ടായിരുന്നു യു.എ.ഇക്കകത്തെ സഞ്ചാരം.
കിട്ടിയ ഏതാനും ദിര്‍ഹമുകള്‍ കയ്യില്‍ മുറുകെ പിടിച്ച് ചാടി രക്ഷപ്പെടാനുള്ള ശ്രമം അജ്മാനിലായിരുന്നു. കാലൊടിഞ്ഞ് വീണ്ടും തൊഴിലുടമയുടെ പിടിയിലായതു മിച്ചം.
അംബരചുംബികളും വേറിട്ട ഷോപ്പിംഗ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന വലിയ മാളുകളും ദൃശ്യമൊരുക്കുന്ന ദുബായിക്കപ്പുറമുള്ള യു.എ.ഇയെ തേടിയായിരുന്നു പത്ത് ദിവസം നീണ്ട സഞ്ചാരം. സന്ദര്‍ശകരെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്ന ദുബായ് ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അതിര്‍ത്തിയില്‍ ലഭ്യമാകുന്ന ഓണ്‍ അറൈവല്‍ വിസ ലക്ഷ്യമിട്ടായിരുന്നു കുടുംബത്തോടൊപ്പം ജിദ്ദയില്‍നിന്ന് യു.എ.ഇയിലേക്കുള്ള റോഡ് യാത്ര.
സാപ്റ്റ്‌കോ ബസില്‍ ത്വായിഫിലേക്കും അവിടെനിന്ന് ഷാര്‍ജയിലേക്കും.
ഈദ് അവധി ദിനങ്ങള്‍ തുടങ്ങുന്നതിനു മുമ്പായതിനാല്‍ ബസില്‍ വലിയ തിരക്കില്ല, ത്വായിഫിലേക്കുള്ള യാത്രയില്‍ ചരക്കുവണ്ടികളുടെ റോഡ് ബ്ലോക്കുകള്‍ തീര്‍ത്ത മടുപ്പൊഴിവാക്കിയാല്‍ ബസ് യാത്ര സുഖകരം.
ത്വായിഫിലേക്ക് 40 റിയാലും അവിടെനിന്ന് ഷാര്‍ജയിലേക്ക് 190 റിയാലുമാണ് സാപ്റ്റ്‌കോ ടിക്കറ്റ് നിരക്ക്.
ബസ് ഷാര്‍ജയിലെത്താന്‍ 18 മണിക്കൂര്‍ മതിയെങ്കിലും റോഡുകളിലെ തിരക്കും അതിര്‍ത്തിയില്‍ വിസ ലഭിക്കുന്നതിനെടുക്കുന്ന കാലതാമസവും ചിലപ്പോള്‍ അത് 24 മണിക്കൂര്‍ വരെയാക്കാം. അല്‍സിലയിലെ ഓഫീസില്‍ വിസാ അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ ചിലപ്പോള്‍ അഞ്ച് മിനിറ്റിനകം വിസ പാസായി വരും. ഒട്ടും തിരക്കില്ലെങ്കില്‍ പോലും ചിലപ്പോള്‍ അത് മണിക്കൂറോളം നീളാം.
വിസ, മാസ്റ്റര്‍ കാര്‍ഡ് വഴിയോ ഓഫീസിനോട് ചേര്‍ന്നു തന്നെയുള്ള ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്ന ഇ-പേ കാര്‍ഡ് വഴിയോ വിസ ഫീയായ 203 ദിര്‍ഹം അടയ്ക്കാം. ഈ കടയിലും എവിടേയും ക്ഷാമമില്ലാത്ത മലയാളികള്‍ തന്നെ. തിരിച്ചുപോരുമ്പോള്‍ എക്‌സിറ്റ് ഫീയായി 35 ദിര്‍ഹം കൂടി അടയ്ക്കണം. ട്രാവല്‍സ് വഴിയോ ദുബായിലുള്ള സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന വിസിറ്റ് വിസക്കു നല്‍കുന്ന ചാര്‍ജിനെ അപേക്ഷിച്ച് പകുതി മാത്രം.
ദുബായിലും അജ്മാനിലും അല്‍മര്‍ജാന്‍ ആയുര്‍വേദിക് ക്ലിനിക്ക് നടത്തുന്ന ബന്ധുക്കള്‍ ഷഫീഖും ഖദീജയുമായിരുന്നു ഞങ്ങളുടെ ആതിഥേയര്‍. അജ്മാനില്‍ താമസിച്ചുകൊണ്ട് കാറിലായിരുന്നു യു.എ.ഇയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്ര.

ജബല്‍ ഹഫീതും

ജബല്‍ ജയ്‌സുംഅജ്മാനില്‍നിന്ന് അല്‍ ഐനിലേക്കുള്ള യാത്രയില്‍ അവിടത്തെ മ്യൂസിയങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ജബല്‍ ഹഫീതുമായിരുന്നു സന്ദര്‍ശന ലക്ഷ്യം. അബുദാബി യാത്രയില്‍ ഷഹാമയിലുള്ള എമിററ്റ്‌സ് മൃഗശാല കണ്ടതിനാല്‍ അല്‍ഐനില്‍ ടൂറിസ്റ്റുകള്‍ ഏറെ നേരം ചെലവഴിക്കാറുള്ള വിശാലമായ മൃഗശാല ഒഴിവാക്കി. മണിക്കൂറുകള്‍ ചുറ്റിക്കറങ്ങി കാണാനുള്ള വിശാലമയ മൃഗശാലയാണ് അല്‍ ഐനിലേത്.
അല്‍ ഐന്‍ നഗരത്തിന്റെ മനോഹര കാഴ്ച ഒരുക്കുന്നതാണ് 4098 അടി ഉയരമുള്ളതും ഒമാനുമായി അതിര്‍ത്തി പങ്കിടുന്നതുമായ ജബല്‍ ഹഫീത്. മലമുകളിലെ ഇടത്താവളങ്ങളില്‍ തണുത്ത കാറ്റും മനോഹകര കാഴ്ചകളും ആസ്വദിച്ചു കൊണ്ട് ധാരാളം പേരുണ്ട്. പെരുന്നാള്‍ അവധി ദിവസങ്ങളായതിനാലായിരിക്കാം ഇത്രയേറെ തിരക്ക്. വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന റോഡുകളും സിറ്റിയും കാണാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ മല കയറാന്‍ സായാഹ്നങ്ങളാണ് തെരഞ്ഞെടുക്കുക. വേണ്ടത്ര സൗകര്യമുള്ള റോഡിലും മലമുകളിലെ പാര്‍ക്കിംഗുകളിലും വാഹനങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ വാഹന നീക്കത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്.

ജബല്‍ ഹഫീതിന്റെ താഴ്‌വരയില്‍ എല്ലാ വിധ സൗകര്യങ്ങളോടൊയും വികസിപ്പിച്ചിരിക്കു ഗ്രീന്‍ മുബാസറയാണ് അല്‍ ഐനിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. അര്‍ധരാത്രിയിലും ചൂടുവെള്ളം ഒഴുകിയെത്തു കൊച്ചുതടാകം കാണാനും വലിയ തിരക്കുണ്ട്. വെള്ളത്തിന്റെ ചൂട് ഉറപ്പു  വരുത്താനും അതില്‍ പാദങ്ങള്‍ താഴ്ത്തിയിരിക്കാനും അവര്‍ മത്സരിക്കുു. പാര്‍ക്കിലെ പച്ചപ്പും തണുപ്പും പുലരും വരെ ആസ്വദിക്കാനുള്ള തയാറെടുപ്പുകളോടെയാണ് ആളുകളുടെ വരവ്.
ബി.സി 3000 മുതല്‍ ത െജനവാസമുണ്ടായിരു അല്‍ഐനിന്റെ ചരിത്രത്തിലേക്ക് ഊളിയിടാവു മ്യൂസിയമാണ് മറ്റൊരു ആകര്‍ഷണം. യുനെസ്‌കോയുടെ ലോക പൈതൃക പ'ികയില്‍ ഉള്‍പ്പെ' യു.എ.ഇയിലെ ഏക പ്രദേശമാണ് അല്‍ ഐന്‍.
രണ്ട് മ്യൂസിയങ്ങളാണ് അല്‍ഐനിലുള്ളത്. ഒ്, അല്‍ ഐന്‍ നാഷണല്‍ മ്യൂസിയം. രണ്ടാമത്തേത് അല്‍ ഐന്‍ പാലസ് മ്യൂസിയം എും അറിയപ്പെടു ശൈഖ് സായിദ് പാലസ് മ്യൂസിയം. ഈ രണ്ട് മ്യൂസിയങ്ങള്‍ക്കിടയിലെ പാതയോരത്താണ് ധാരാളം ഈത്തപ്പഴത്തോ'ങ്ങള്‍-ഒയാസിസ്. വാഹനങ്ങളിലും തോ'ങ്ങള്‍ക്കിടയിലുള്ള പാതയിലൂടെ നടും മരുപ്പച്ചയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് സഞ്ചാരികള്‍. മരുഭൂമിക്ക് നടുവിലുള്ള ഈ പച്ചപ്പ് വിസ്മയക്കാഴ്ച തെയാണ്. ഇതുപോലുള്ള പച്ചപ്പുകളാണ് അല്‍ഐനിലെ സുഖകരമായ കാലാവസ്ഥക്ക് നിദാനം.
യു.എ.ഇയുടെ പ്രഥമ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ നഹ്‌യാന്റെ കൊ'ാരമാണ് പിീട് പാലസ് മ്യൂസിയമാാക്കി മാറ്റിയത്. ഇവിടെ കഹ്‌വയും  ഈത്തപ്പഴവും നല്‍കി വരവേല്‍ക്കാന്‍ ഇതാ അറബി വേഷം ധരിച്ച ഒരു മലപ്പുറത്തുകാരന്‍. സന്ദര്‍ശകരെ സ്വീകരിച്ചും അവരുടെ എണ്ണം രേഖപ്പെടുത്തിയും അദ്ദേഹം പാലസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുു.
ശൈഖ് സായിദ് പത്‌നിക്ക് നിര്‍മിച്ചു നല്‍കിയ ഈ വസതിയുടെ തനിമ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുു. അടുക്കളയും സ്വീകരണ മുറികളും കു'ികള്‍ക്കുള്ള മുറികളും അങ്ങനെ ധാരാളം മുറികള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തിയിരിക്കു കൊ'ാരം അക്കാലത്തെ ജീവിത ചിത്രം നമുക്ക് മുില്‍ വരച്ചു കാണിക്കുു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ജന്മഗൃഹം കൂടിയാണ് ഈ കൊ'ാരം. പ്രവേശനം സൗജന്യമാണ്.

അല്‍ ഐന്‍ മരുപ്പച്ചയുടെ കിഴക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ കോട്ടയോട് ചേര്‍ന്നാണ് യു.എ.ഇയുടെ പുരാവസ്തു ഖനന വിശേഷങ്ങളും നരവംശ ചരിത്രവും മനസ്സിലാക്കാവുന്ന നാഷണല്‍ മ്യൂസിയം. ഐല്‍ ഐന്‍ പ്രാന്തത്തിലുള്ള ഹിലിയിലെ ശവകുടീരങ്ങളില്‍ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളാലും മാതൃകകളാലും ശില്‍പങ്ങളാലും ചിത്രങ്ങളാലും സമ്പന്നമാണ് മ്യൂസിയം. ശിലായുഗം മുതലുള്ള ജീവിത ഘട്ടങ്ങള്‍ ഇവിടെ കാണാം. യു.എ.ഇയുടെ 7500 വര്‍ഷത്തെ പാരമ്പര്യവും സംസ്‌കാരവും മനസ്സിലാക്കാവുന്ന തരത്തിലാണ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്ഥാപിച്ച മ്യൂസിയത്തിലെ ക്രമീകരണം. എണ്ണ കണ്ടെത്തി യു.എ.ഇ ഇന്നത്തെ രീതിയിലെത്തുന്നതിനു മുമ്പുള്ള തദ്ദേശീയരുടെ ജീവിതവും പുരാതന കാലവും മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ മണിക്കൂറുകളോളം ചെലവഴിക്കാന്‍ വകുപ്പുണ്ട്. പരമ്പരാഗത വിദ്യാഭ്യാസ രീതിയും തൊഴിലും സംഗീതോപകരണങ്ങളും ഒക്കെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മ്യൂസിയം കാണാന്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് ദിര്‍ഹവും കുട്ടികള്‍ക്ക് ഒരു ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.റാസല്‍ ഖൈമയിലാണ് ജബല്‍ ജയ്‌സ്. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായി കണക്കാക്കുന്ന ജബല്‍ ജയ്‌സിന്റെ ഉയരം 1910 മീറ്ററാണ്. യു.എ.ഇ-ഒമാന്‍ അതിര്‍ത്തിയില്‍നിന്ന് കിഴക്ക് മാറിയുള്ള ചെങ്കുത്തായ ഈ പര്‍വത നിരയിലേക്ക് നടന്നു മാത്രമേ കയറാന്‍ പറ്റൂ എന്നു തോന്നുമെങ്കിലും സാഹസികമെന്ന് തോന്നാവുന്ന ഡ്രൈവിംഗിന്  അവസരമൊരുക്കി ഉച്ചിയില്‍ വരെ റോഡ് നിര്‍മിച്ചിരിക്കുന്നു. 300 ദശലക്ഷം ദിര്‍ഹം ചെലവില്‍ 2005-ല്‍ നിര്‍മാണം ആരംഭിച്ച റോഡ് പൂര്‍ത്തിയായിട്ടേയുള്ളൂ. സമീപ ഭാവിയില്‍ തന്നെ ഇവിടവും ബല്‍ ഹഫീത് പോലെ കൂടുതല്‍ സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഡ്രൈവിംഗ് അനുഭൂതിയാക്കാന്‍ കൊതിക്കുന്നവര്‍ അതിനു മുമ്പ് ജയ്‌സ് മലനിരകളിലേക്ക് വണ്ടി ഓടിക്കണം. സന്ധ്യാനേരത്ത് ഈ മലമുകളില്‍നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്.

ഫുജൈറയു.എ.ഇയിലെ ഏഴു എമിറേറ്റുകളിലൊന്നായ ഫുജൈറയും ടൂറിസ്റ്റ് കേന്ദ്രമാണ്. അറേബ്യയിലേക്കുള്ള മൊത്തം കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന സുപ്രധാന തുറമുഖമുള്ള ഇവിടെയാണ് ലോകത്തെ വന്‍കിട കന്നുകാലി ഷിപ്പിംഗ് കമ്പനികള്‍.  മനോഹരമായ ബീച്ചുകള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. പട്ടണത്തോട് ചേര്‍ന്നുള്ള ഹെറിറ്റേജ് വില്ലേജും പാര്‍ക്കും 1670-ല്‍ പണിത ഫുജൈറ കോട്ടയും കണ്ടു മടങ്ങും വഴി പുരാതനമായ അല്‍ ബിദ്‌യ പള്ളിയും കണ്ടു. ഖോര്‍ഫക്കാന്‍ ബീച്ചിലെ സായാഹ്നവും ബോട്ട് സവാരിയും എടുത്തു പറയേണ്ടതാണ്.
ചരിത്രത്തില്‍ ഓട്ടോമന്‍ പള്ളിയെന്നും വിളിക്കുന്ന അല്‍ബിദ്‌യ മസജിദ് യു.എ.ഇയിലെ ഏറ്റവും പഴയ പള്ളിയാണ്. മിനാരങ്ങളടക്കം മണ്ണ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന പള്ളി തനിമയോടെ സംരക്ഷിച്ചിരിക്കുന്നു. പള്ളിക്ക് പുറത്ത് ഒരു കിണറും പഴയ കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സ്ഥിതിചെയ്യുന്നു. പര്‍വത നിരകള്‍ക്ക് താഴെ ജലാശയങ്ങളും ഫുജൈറയുടെ പ്രത്യേകതയാണ്.

ശൈഖ് സായിദ് മസ്ജിദ്ഒറ്റത്തൂണില്‍ നാലു ചെറിയ കള്ളികള്‍ മാത്രമുള്ള ബിദ്‌യാ മസ്ജിദ് പോലെ ത െസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനുള്ളതാണ് അബുദാബിയിലെ ശൈഖ് സായിദ് പള്ളി. 1996 മുതല്‍ 2007 വരെ പത്ത് വര്‍ഷമെടുത്ത് മാര്‍ബിളില്‍ തീര്‍ത്ത ഈ മനോഹര മസ്ജിദ് യു.എ.ഇയിലെ ഏറ്റവും വലുതും ലോകത്തെ എ'ാമത്തെ വലിയ പള്ളിയുമാണ്. ഇസ്‌ലാമിക ലോകത്തിനു മികച്ച സംഭാവനയര്‍പ്പിക്കുക  എ ലക്ഷ്യത്തോടെ ശൈഖ് സായിദ് തുടക്കം കുറിച്ച ഗ്രാന്റ് മോസ്‌കിനോട് ചേര്‍ു തെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുത്. 30 എക്കര്‍ സ്ഥലത്തുള്ള ഈ മസ്ജിദ് സമുച്ചയത്തിന് അനവധി സവിശേഷതകളുണ്ട്.
ഇറ്റലി, ജര്‍മനി, മൊറോക്കോ, പാക്കിസ്ഥാന്‍,ഇന്ത്യ, തുര്‍ക്കി, മലേഷ്യ, ഇറാന്‍, ചൈന, യുനൈറ്റഡ് കിംഗ്ഡം, ന്യൂസിലാന്റ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ശില്‍പികളേയും സാമഗ്രികളും ഉപയോഗിച്ചാണ് ഏതാണ്ട് 200 കോടി ദിര്‍ഹം ചെലവഴിച്ച് ഈ പള്ളി പണിതത്. മുഗള്‍, മൂറിഷ് വാസ്തുവിദ്യകള്‍ സമ്മേളിച്ച പള്ളി ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കിയി'ുണ്ട്. ദീപാലംകൃത മനോഹാരിത കൂടി ആസ്വദിക്കുകയെ ലക്ഷ്യത്തോടെ രാത്രി എത്തിയപ്പോഴും പള്ളിയില്‍ നിറയെ സഞ്ചാരികള്‍.
പ്രകൃതി വേണ്ടവര്‍ക്ക് പ്രകൃതി, ചരിത്ര പഠിതാക്കള്‍ക്ക് അതിന്റെ ശേഷിപ്പുകള്‍, വെറും ഉല്ലാസത്തിനാണെങ്കില്‍ മാടി വിളിക്കു ദുബായ്. അങ്ങനെ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് യു.എ.ഇ.

10 comments:

 1. നല്ല വായനാനുഭവം,, കൂടുതൽ വായിക്കാൻ സെയ്‌വ് ചെയ്യുന്നു.

  ReplyDelete
 2. ദുബായ് കണ്ടിട്ടില്ലാത്ത നമ്മെപ്പോലുള്ളവർക്ക് വെറുതേ‌ കൊതിപിടിക്കും.
  ശ്രീലങ്കക്കാരിയുടെ മുഖം, ഈ പളപളപ്പുകൾക്കിടയിലും ഓർത്തത് യാഥാർത്ഥ്യത്തിന്റെ ചെറിയ ചീളായി.

  ReplyDelete
 3. യാത്ര വിവരണങ്ങൾ മറ്റുള്ളവര്ക്ക് വഴികാട്ടിയും പ്രചോദനവുമാവുന്നത് താങ്കളെ പോലുള്ളവർ ഇങ്ങനെയൊക്കെ എഴുതുമ്പോഴാണ്.... അനുഭവങ്ങൾ പങ്കു വെച്ചതിനു നന്ദി. .

  ReplyDelete
 4. ഇതാണ് ഞങ്ങളുടെ ദുഫായ്! ഇനിയുമുണ്ട് ഏറെ! വീണ്ടും വരിക.

  ReplyDelete
 5. Great, nice to read,

  "വിലപിടിപ്പുള്ള സാദനങ്ങൾ വാഹനത്തിൽ വെച്ചുപോയാൽ, കാറിന്റെ ഗ്ലാസ് തകര്ക്കും എന്ന ഭീതി"

  അനുഭവത്തിന്റെ വെളിച്ചത്തിൽ സൗദി അറേബ്യയെ സൂചിപ്പിച്ചതായിരിക്കും അല്ലെ?

  ReplyDelete
 6. വായനായിലൂടെ ഒരു നേര്‍ക്കാഴ്ച്ച ഒരുക്കിയതിന് നന്ദി. എല്ലാക്കാഴ്ച്ചകളും ഉള്‍ക്കൊള്ളിച്ച് ഒട്ടും ദീര്‍ഘിപ്പിക്കാതെ ഭംഗിയായി എഴുതിത്തീര്‍ത്തതിലൂടെ നല്ല ഒരു വായന കിട്ടി. ചില അക്ഷരങ്ങള്‍ വിട്ടുപോയിട്ടുണ്ട്.തിരുത്തിയാല്‍ നന്നായിരിക്കും.
  ആശംസകളോടെ പുലരി

  ReplyDelete

Related Posts Plugin for WordPress, Blogger...