വ്രതമാസത്തിനുശേഷമുള്ള പെരുന്നാള്‍ ആഹ്ലാദത്തില്‍ ഇത്തവണ എന്നെ വരവേറ്റത് ലഖ്‌നോ പ്രാതലും തെലുങ്കന്‍ ലഞ്ചുമായിരുന്നു. വീട്ടുകാരിയും കിടാങ്ങളും നാട്ടിലാണെന്ന് അറിയാവുന്ന കുടുംബ സുഹൃത്തുക്കളെല്ലാം പെരുന്നാള്‍ സദ്യക്ക് വിളിച്ചുവെങ്കിലും അയല്‍ക്കാരുടെ ക്ഷണത്തിനുമുന്നില്‍ അവയൊക്കെയും നിരസിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
റമദാന്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ ഇക്കുറി ലഭിച്ച നീണ്ട അവധിക്കാലം പരമാവധി ആസ്വദിച്ചോട്ടെയെന്ന് കരുതി തന്നെയാണ് അവരില്ലാതെ ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് തിരിച്ചത്. ചിത്രങ്ങള്‍ കണ്ടും കേട്ടും മാത്രമറിഞ്ഞിരുന്ന ജീവികളെ നേരില്‍ കണ്ടപ്പോള്‍ മകള്‍ അഫ്രക്കുണ്ടായ ആഹ്ലാദവും അയല്‍പക്കത്തെ കുട്ടികളെ കൂട്ടി അവളൊരു ടീമിനെ ഉണ്ടാക്കി ഉല്ലസിച്ച ദിനങ്ങളും തന്നെയാണ് ഈ വെക്കേഷന്റെ ബാക്കി.
അടുക്കളയില്‍ കുടുംബിനിയെ പരമാവധി സഹായിക്കണമെന്നൊക്കെ അറിയാമെങ്കിലും വിജ്ഞാനക്കമ്മി കാരണം അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്ന എനിക്ക് നോമ്പ് കാലത്ത് എന്തു ചെയ്യുമെന്നൊക്കെ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ജിദ്ദയിലെ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും സല്‍ക്കാരത്തിലൂടെ വ്രതദിനങ്ങള്‍ കടന്നു പോയതറഞ്ഞില്ല.
അതില്‍ അവസാനത്തേതായിരുന്നു പെരുന്നാള്‍ പ്രാര്‍ഥന കഴിഞ്ഞെത്തിയപ്പോള്‍ ലഖ്‌നോക്കാരി സമ്മാനിച്ച പ്രാതലും ഉച്ചക്ക് തെലുങ്കത്തി സമ്മാനിച്ച ഉഗ്രന്‍ ബിരിയാണിയും.
ഇതോടൊപ്പം ഇന്ത്യയുടെ രൂചിഭേദങ്ങളെ കുറിച്ചുള്ള ഒരു മേപ്പും ചേര്‍ക്കുന്നു.
ഇവിടെ
ഇന്ത്യയിലെ രുചിഭേദങ്ങളുടെ മേപ്പില്‍ ഓരോ സംസ്ഥാനത്തേയും സവിശേഷ വിഭവങ്ങള്‍ കാണാന്‍ മറക്കല്ലേ
ReplyDeleteതെറ്റുകള്‍ ആര്‍ക്കും പറ്റാം. പക്ഷേ നിങ്ങളില്‍ നിന്നത് കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ശ്രദ്ധിക്കുമല്ലോ. എന്നാലും ഒരു നിമിഷം കൊണ്ട് 31 സ്‌റ്റുകളും, 1618 ഭാഷകളും, 6400 ജാതികളുമുള്ള നമ്മുടെ നാടിന്റെ ഭക്ഷണങ്ങളുടെ ഒരു ചെറിയ വലിയ രൂപം നല്‍കിയതിന് നന്ദി.
ReplyDeleteഅഭ്യുതയകാംക്ഷി
പ്രാതല്‍ എന്ന വാക്കാണ് ശരിയെന്ന് തോന്നുന്നു. നിങ്ങള്‍ ഉദ്ദേശിച്ചത് അതാണല്ലോ. തെറ്റുകള്‍ ആര്‍ക്കും പറ്റാം. പക്ഷേ നിങ്ങളില്‍ നിന്നത് കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ശ്രദ്ധിക്കുമല്ലോ. എന്നാലും ഒരു നിമിഷം കൊണ്ട് 31 സ്‌റ്റേറ്റുകളും, 1618 ഭാഷകളും, 6400 ജാതികളുമുള്ള നമ്മുടെ നാടിന്റെ ഭക്ഷണങ്ങളുടെ ഒരു ചെറിയ വലിയ രൂപം നല്‍കിയതിന് നന്ദി.
ReplyDeleteഅഭ്യുതയകാംക്ഷി
മാപ്പും കുറിപ്പും നന്നായി. അഭിനന്ദനങ്ങള്‍.
ReplyDelete-ഒ.ബി. നാസര്‍
പ്രാതലിന്റെ ദീര്‍ഘം പോയത് കണ്ടെത്തിയ അനോമാഷ് എഴുതിയത് കണ്ടില്ലേ.... അഭ്യുതയകാംക്ഷീന്ന്...ഫൂയ്... ഫൂയ്.. ഫൂയ്....
ReplyDelete