10/12/08

ഗര്‍ഭന്‍ അഥവാ ഗര്‍ഭം ധരിക്കുന്ന പുരുഷന്‍


അമേരിക്കയിലെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ആര്‍.വൈ.ടി ഹോസ്‌പ്‌റ്റലിന്റെ അറിയിപ്പില്‍ ഇങ്ങനെ പറയുന്നു. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരെ ഇപ്പോള്‍ പ്രവേശിപ്പിക്കാന്‍ നിര്‍വാഹമില്ല.
1978 ല്‍ ആദ്യ ടെസ്റ്റ്‌റ്‌റ്യൂബ്‌ ശിശു ജനിച്ചതു മുതല്‍ ആര്‍.വൈ.ടി. ഹോസ്‌പിറ്റലിലെ ഡോക്‌ടര്‍മാരും ശാസ്‌ത്രജ്ഞരും ആണുങ്ങളെ ഗര്‍ഭം ധരിപ്പിക്കുന്നതിനു ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ കഠിന ശ്രമം നടത്തി വരികയാണ്‌. ഈ ശ്രമത്തിനു വിധേയനായ ആദ്യ പുരുഷനായ ലീ എന്നയാളുടെ റേഡിയോഗ്രാഫിക്‌ ചിത്രമാണ്‌ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്‌. അദ്ദേഹത്തിന്റെ വയറ്റില്‍ ഭ്രൂണം വളരുന്നതായി ചിത്രം കാണിക്കുന്നു.
ഈ ചിത്രവും പുരുഷ ഗര്‍ഭത്തെ കുറിച്ചുള്ള വിവരങ്ങളും ആശുപത്രി പുറത്തുവിട്ടുകൊണ്ടതു കൊണ്ടാണോ എന്നറിയില്ല, അവിടേക്കുള്ള ഇടിച്ചുകയറ്റം കാരണമായിരിക്കാം ഇങ്ങനെയൊരു അറിയിപ്പിനു കാരണം. പുരുഷ ഗര്‍ഭം ഇപ്പോഴും ഗവേഷണത്തിലാണെന്നും സമീപഭാവിയിലൊന്നും അത്‌ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനാവില്ലെന്നും ആശുപത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്‍ വിറ്റ്രോ ഫെര്‍ടിലൈസേഷന്‍ (ഐ.വി.എഫ്‌) വിദ്യയിലൂടെയാണ്‌ പുരുഷന്റെ വയറ്റില്‍ സിക്താണ്ഡവും പ്ലാസന്റയും നിക്ഷേപിച്ചത്‌.
കൂടുതല്‍ അറിയന്‍ http://www.malepregnancy.com/science/

2 comments:

  1. ഭക്ഷണം കഴിച്ച്‌ അല്‍പം വയര്‍ നിറഞ്ഞാല്‍ തന്നെ വയ്യെന്ന്‌ ചിത്രകാരന്‍ ഒ.ബി. നാസര്‍ പറയുന്നു.
    താല്‍പര്യമുള്ള ആരെങ്കിലും ബ്ലോഗന്മാരിലോ വായനക്കാരിലോ ഉണ്ടോ?

    ReplyDelete
  2. മൂക്കറ്റം തിന്ന് വ്യായാമം ചെയ്യാതെ വയറുചാടി നടക്കുന്ന പല മലയാളി പുരുഷന്മാരും ഗര്‍ഭണന്‍മാരല്ലേ? :‌)

    ReplyDelete

Related Posts Plugin for WordPress, Blogger...