9/27/08

ഹമീദും ജബ്ബാറും സെക്‌സുംപിറന്ന സമുദായത്തെ ആറാം നൂറ്റാണ്ടില്‍നിന്ന്‌ 21-ാം നൂറ്റാണ്ടിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന രണ്ട്‌ മഹാമനീഷികളാണ്‌ ഹമീദ്‌ ചേന്നമംഗലൂരും ഇ.എ. ജബ്ബാറും. പ്രസംഗവേദികളില്‍നിന്നും പുസ്‌തകങ്ങളില്‍നിന്നും ഇവരുടെ സമുദായ പരിഷ്‌കരണ കഠിനാധ്വാനങ്ങള്‍ ഇപ്പോള്‍ ബ്ലോഗുകളിലും ലഭ്യമാണ്‌. മഹാന്മാരായ ഈ പരിഷ്‌കര്‍ത്താക്കളെ സമുദായത്തിലുള്ളവര്‍ എന്തുകൊണ്ട്‌ പുറംകാലു കൊണ്ട്‌ തള്ളുന്നുവെന്ന്‌ വെറുതെ കൗതുകത്തിന്‌ ഒരു സുഹൃത്തിനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളും കൗതുകം നിറഞ്ഞതായതിനാല്‍ ഇവിടെ കുറിക്കുന്നു.
ഇവര്‍ രണ്ടാളുകളുടേയും പേരുകള്‍ ദൈവത്തിന്റെ നാമവിശേഷണങ്ങളാണ്‌. ഹമീദ്‌ എന്നാല്‍ സ്‌തുതിക്കപ്പെടുന്നവന്‍, സ്‌തുതിക്കര്‍ഹമായവന്‍ എന്നൊക്കെയാണ്‌ അറബിയില്‍ അര്‍ഥം. ജബ്ബാര്‍ എന്നാല്‍ അധീശാധികാരിയും. മുസ്‌ലിംകള്‍ ഈ പേരുകള്‍ ഉപയോഗിക്കുമ്പോള്‍ അതിനു മുമ്പ്‌ ദാസന്‍ എന്നര്‍ഥം വരുന്ന അബ്‌ദ്‌ എന്ന അറബി പദം ഉപയോഗിക്കും. ഒരിക്കലും അവര്‍ ഹമീദ്‌ എന്നോ ജബ്ബാര്‍ എന്നോ പറയില്ല. പകരം ഹമീദിന്റെ ദാസന്‍ എന്നും ജബ്ബാറിന്റെ ദാസന്‍ എന്നും അര്‍ഥം ലഭിക്കുന്ന അബ്‌ദുല്‍ ഹമീദ്‌, അബ്‌ദുല്‍ ജബ്ബാര്‍ എന്നിവയാണ്‌ ഉപയോഗിക്കുക.
ഈ ചിന്തകരുടെ പേരുകള്‍ അന്വര്‍ഥമാക്കുന്നതുപോലെ തന്നെ, അവര്‍ മുസ്‌ലിംകള്‍ സാക്ഷാല്‍ ദൈവത്തിനു മാത്രം വകവെച്ചു കൊടുക്കുന്ന അധികാരങ്ങളില്‍ കൈകടത്തുന്നു. അതയാത്‌, ദൈവത്തിന്‌ സമന്മാരായി നിന്നുകൊണ്ട്‌ മനുഷ്യര്‍ക്ക്‌ നിയമങ്ങളും സദാചാര നിര്‍ദേശങ്ങളും നല്‍കുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ വസ്‌ത്രധാരണം മുതല്‍ ചേലാകര്‍മം വരെ നീളുന്നതായി കാണാം.
ദൈവത്തിനു സമന്മാരായി നിങ്ങള്‍ ആരെയും കരുതരുതെന്നാണ്‌ വേദഗ്രന്ഥമായ ഖുര്‍ആന്റെ കല്‍പന. അങ്ങനെ വരുമ്പോള്‍ യഥാര്‍ഥ ദൈവത്തെ വിട്ട്‌ എങ്ങനെ ആ ദൈവത്തിനു സമന്മാരാകാന്‍ ആഗ്രഹിക്കുന്നവരെ പിന്‍പറ്റുമെന്നതാണ്‌ മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യം.
ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ 165 മുതല്‍ 167 വരെയുള്ള സൂക്തങ്ങളില്‍ ഇങ്ങനെ കാണാം.
165-അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചിലയാളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവനേയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍(അതവര്‍ക്ക്‌ എത്ര ഗുണകരമാകുമായിരുന്നു).
166- പിന്തുടരപ്പെട്ടവര്‍(നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട്‌ ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില്‍ കാണുകയും അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌).
167-പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും ഞങ്ങള്‍ക്ക്‌ (ഇഹലോകത്തേക്ക്‌) ഒരു തിരിച്ചുപോക്കിനവസരം കിട്ടിയിരുന്നുവെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞു മാറിയതുപോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞുമാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മങ്ങളെല്ലാം അവര്‍ക്ക്‌ ഖേദത്തിനു കാരണമായി ഭവിച്ചത്‌ അല്ലാഹു അവര്‍ക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍നിന്ന്‌ അവര്‍ക്ക്‌ പുറത്തുകടക്കാനാവുകയുമില്ല.
ഇപ്പോള്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ക്ക്‌ പകരം തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കപ്പെടണമെന്ന്‌ പറയുന്ന ജബ്ബാര്‍ സാഹിബേ, ഹമീദ്‌ സാഹിബേ ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ എന്നു വിളിച്ചാലുള്ള ഗതിയാണ്‌ ഖര്‍ആന്‍ വിവരിച്ചിരിക്കുന്നത്‌.
വീട്ടിലുള്ളവര്‍ക്ക്‌ പുറമേ, മേനിയഴക്‌ മറ്റുള്ളവര്‍ക്കു കൂടി കാണാനുതകുന്ന വസ്‌ത്രരീതി മുസ്‌ലിംകള്‍ സ്വീകരിക്കണമെന്നാണ്‌ ഈ പരിഷ്‌കര്‍ത്താക്കളുടെ മുഖ്യ ഉപദേശങ്ങളിലൊന്ന്‌. സ്‌ത്രീകളുടെ മേനിയഴക്‌ ചൂഷണം ചെയ്യുന്നവരെ സ്‌ത്രീകള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ശ്രീദേവി പോലും പറഞ്ഞിട്ടും ശരീര ഭാഗങ്ങള്‍ മറക്കണമെന്ന ദൈവിക നിര്‍ദേശം അംഗീകരിക്കുന്ന മുസ്‌ലിം സ്‌ത്രീകളെ പീഡിപ്പിക്കാനാണ്‌ ഈ പരിഷ്‌കര്‍ത്താക്കളുടെ ശ്രമം.
സ്വന്തം അധീനതയിലുള്ളവരുടെ സൗന്ദര്യം മതിയാകുന്നില്ലെങ്കില്‍ മുസ്‌ലിംകളായ ഇവര്‍ക്ക്‌ വേണമെങ്കില്‍ നാല്‌ വരെ വിവാഹം ചെയ്‌ത്‌ മേനിയഴക്‌ ഇഷ്‌ടം പോലെ ആസ്വദിക്കാമല്ലോ എന്നും അതു സ്വീകാര്യമല്ലെങ്കില്‍ ദൈവത്തിലും സദാചാരത്തിലും ധാര്‍മികതയിലുമൊന്നും വിശ്വസിക്കാത്ത ചിലര്‍ മുതലാളിത്ത സംസ്‌കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന സ്വാപിംഗ്‌ പരിപാടി ആശ്രയിക്കാമെന്നും നമ്മുടെ സുഹൃത്ത്‌ നിര്‍ദേശിക്കുന്നു. അതിനുള്ള വഴിയായി സുഹൃത്ത്‌ പറഞ്ഞ ഒരു വെബ്‌ സൈറ്റ്‌ നോക്കിയപ്പോഴാകട്ടെ ഭാര്യമാരെ പരസ്‌പരം കൈമാറുന്നതിന്‌ ക്ഷണിക്കുന്ന അനവധി പരസ്യങ്ങളും.
ചേലാ കര്‍മം നടത്തിയാല്‍ രതിസുഖം നഷ്‌ടപ്പെടുമെന്നാണ്‌ ജബ്ബാര്‍ സാഹിബിന്റെ സവിശേഷവാദം. അങ്ങനെയാണെങ്കില്‍ ചില ഹാജിയാര്‍മാര്‍ നാലെണ്ണം വരെ കെട്ടുന്നില്ലേ എന്നും സുഹൃത്ത്‌ ചോദിക്കുന്നു.

7 comments:

 1. ചേലാ കര്‍മം നടത്തിയാല്‍ രതിസുഖം നഷ്‌ടപ്പെടുമെന്നാണ്‌ ജബ്ബാര്‍ സാഹിബിന്റെ സവിശേഷവാദം. അങ്ങനെയാണെങ്കില്‍ ചില ഹാജിയാര്‍മാര്‍ നാലെണ്ണം വരെ കെട്ടുന്നില്ലേ എന്നും സുഹൃത്ത്‌ ചോദിക്കുന്നു.

  ReplyDelete
 2. വീട്ടിലുള്ളവര്‍ക്ക്‌ പുറമേ, മേനിയഴക്‌ മറ്റുള്ളവര്‍ക്കു കൂടി കാണാനുതകുന്ന വസ്‌ത്രരീതി മുസ്‌ലിംകള്‍ സ്വീകരിക്കണമെന്നാണ്‌ ഈ പരിഷ്‌കര്‍ത്താക്കളുടെ മുഖ്യ ഉപദേശങ്ങളിലൊന്ന്‌.

  ഇങ്ങനെ ഉപദേശിച്ചത് ആരാണെന്ന് വ്യക്തമാക്കാമോ ? പര്‍ദ്ദയെ പറ്റി പലരും എഴുതി കണ്ടിട്ടുണ്ട്. പക്ഷേ അതിലൊന്നും ഇങ്ങനെ ഒരു ധ്വനി കണ്ടില്ല.

  സ്വന്തം അധീനതയിലുള്ളവരുടെ സൗന്ദര്യം മതിയാകുന്നില്ലെങ്കില്‍ മുസ്‌ലിംകളായ ഇവര്‍ക്ക്‌ വേണമെങ്കില്‍ നാല്‌ വരെ വിവാഹം ചെയ്‌ത്‌ മേനിയഴക്‌ ഇഷ്‌ടം പോലെ ആസ്വദിക്കാമല്ലോ എന്നും അതു സ്വീകാര്യമല്ലെങ്കില്‍ ദൈവത്തിലും സദാചാരത്തിലും ധാര്‍മികതയിലുമൊന്നും വിശ്വസിക്കാത്ത ചിലര്‍ മുതലാളിത്ത സംസ്‌കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന സ്വാപിംഗ്‌ പരിപാടി ആശ്രയിക്കാമെന്നും നമ്മുടെ സുഹൃത്ത്‌ നിര്‍ദേശിക്കുന്നു. അതിനുള്ള വഴിയായി സുഹൃത്ത്‌ പറഞ്ഞ ഒരു വെബ്‌ സൈറ്റ്‌ നോക്കിയപ്പോഴാകട്ടെ ഭാര്യമാരെ പരസ്‌പരം കൈമാറുന്നതിന്‌ ക്ഷണിക്കുന്ന അനവധി പരസ്യങ്ങളും.

  ഏത് സുഹൃത്ത് ആണ് അങ്ങനെ പറഞ്ഞത്? അത് ബ്ലോഗില്‍ ആണോ? ആണെങ്കില്‍ ആ ലിങ്ക് ഒന്നു തരുമോ? (വെബ്‌സൈറ്റിന്റെ അല്ല..)

  പരലോകം..പരലോകം... നിങ്ങള്‍ക്ക് ഇത‍ല്ലാതെ ചിന്ത ഒന്നുമില്ലേ? അവിടെ ചെന്ന് ഹൂറികള്‍ വിളമ്പുന്ന സൗകര്യം സ്വപ്നം കണ്ട് കാത്തിരിക്കുന്നത് നല്ലതാ...

  ReplyDelete
 3. ചങ്ങാതീ,പംബരമായി ഒരുഭാഗംതന്നെ കുഴീക്കാതെ എടക്കൊന്ന് അപ്പൂപ്പന്‍ താടിയായിപുറത്തും ഒരു ലോക്കമുണ്ടെന്ന് ക്കാണാന്‍ മ്mനസ്സിന്റെ ജന്നാലക്കളൊക്കെ ഒന്നു തൊറന്നീടാം.

  ReplyDelete
 4. നന്നായിരിക്കുന്നു.

  ജബ്ബാര്‍ മാഷിന്റ്റെ പോസ്റ്റിലേക്കു ഒരു ലിങ്ക് കൂടി കൊടുത്താല്‍ വായനക്കാര്‍ക്കു എളുപ്പമാവും.
  യുക്തിവാദം,ലിങ്ക് ഇവിടെ

  ReplyDelete
 5. ക്വോമഡി എഴുതാന്‍ തുടങ്ങിയോ??

  ReplyDelete
 6. ജബ്ബാറും ഹമീദും മുസ്ലിംകളെ ഉദ്ദരിക്കാന്‍ നടക്കുകയല്ലേ.. അഷ്രഫ്‌ സാഹിബേ.. താങ്കളും ഇങ്ങിനെ മത മൗലിക പ്രതിലോകകാരിയായല്ലോ..

  ReplyDelete
 7. അഷ്റപ്പേ അനക്ക് മൊത്തത്തിലിപ്പൊ എത്ര ബ്ലോഗുണ്ടറാ പഹയാ ശത്യം പറ .

  ReplyDelete

Related Posts Plugin for WordPress, Blogger...