1/18/08

പൂജ്യത്തിന്റെ നോട്ട്‌


കൈക്കൂലിക്കാര്‍ക്ക്‌ നല്‍കാന്‍
പൂജ്യത്തിന്റെ നോട്ട്‌


കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ ഞെട്ടിക്കാനുള്ളതാണ്‌ ചിത്രത്തിലുള്ള പൂജ്യം രൂപ നോട്ട്‌. രാജ്യത്തിന്റെ പൊതു ശത്രുവായ അഴിമതിക്കെതിരെ സന്നദ്ധ സംഘടനയായ ഫിഫ്‌ത്‌ പില്ലര്‍ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായുള്ളതാണ്‌ ഈ നോട്ട്‌. നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും നമ്മുടെ രൂപയുടേതിനോട്‌ നല്ല സാമ്യമുണ്ട്‌ ചിത്രത്തിന്‌. ബ്ലോഗര്‍മാരില്‍ ആരെങ്കിലും ഇതു കണ്ടിട്ടുണ്ടോ ആവോ.
പ്രവാസികളായ ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ ഇന്ത്യന്‍ നോട്ടിനോട്‌ തീരേ കമ്പമില്ല. രൂപയുടെ മൂല്യവര്‍ധന ശമ്പളത്തില്‍ വന്‍ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. ഡ്രൈവിംഗ്‌ ലൈസന്‍സോ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റോ അതു പോലുള്ള ഗുലുമാലുകളോ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നവര്‍ക്ക്‌ നമ്മുടെ ആയിരം രൂപയോട്‌ സമാനതയുള്ള പൂജ്യത്തിന്റെ നോട്ട്‌ നല്‍കണമെന്നാണ്‌ ഫിഫ്‌ത്‌ പില്ലര്‍ ആവശ്യപ്പെടുന്നത്‌. അങ്ങനെ നമ്മുടെ പ്രതിഷേധം അറിയിക്കാം. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എം.ബി നിര്‍മലാണ്‌ ഈയിടെ ഫിഫ്‌ത്‌ പില്ലറിനു രൂപം നല്‍കിയത്‌.

3 comments:

  1. പുതിയ വിവരം..നന്ദി..

    ReplyDelete
  2. ഇങ്ങനൊരു പരിപാടി അറിഞ്ഞിരുന്നുല്ല. എവിടെ കിട്ടും? താങ്ക്‍സ്! :)

    ReplyDelete
  3. ആഹാ..ബെസ്റ്റ് ഐഡിയ ഇതേ കുറിച്ച് ഇപ്പോഴാ കേള്‍ക്കുന്നത്....

    ReplyDelete

Related Posts Plugin for WordPress, Blogger...