സത്യം പുറത്തുകൊണ്ടുവരാനും അതിനായുള്ള അന്വേഷണത്തിന് ഏതറ്റംവരെ പോകാനും പത്രങ്ങള്‍ക്ക്മാത്രമേ കഴിയൂ എന്ന അഭിപ്രായക്കാരനാണ് മുന്‍ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയില്‍ഉദ്യോഗസ്ഥനായിരുന്ന ലെബദേവ്.
ഒരു മുന്‍ ചാരന്റെ അഭിപ്രായം എന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഇപ്പോള്‍ അദ്ദേഹം വലിയമുതലാളിയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപവര്‍ത്തനം ഇല്ലാതായിക്കൂടാ എന്നു പറഞ്ഞുകൊണ്ടാണ് ആരും ഇഷ്ടപ്പെടാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരാത്ത ബ്രിട്ടനിലെ ഇന്‍ഡിപന്റന്റ്, ഇന്‍ഡിപെന്റന്റ് ഓണ്‍ സണ്‍ഡേ എന്നീ ദിനപത്രങ്ങള്‍ അദ്ദേഹം ഏറ്റെടുത്തത്. നഷ്ടത്തിലായ രണ്ടുപത്രങ്ങളിലും കൂടുതല്‍ നിക്ഷേപമിറക്കാനും അവയുടെ പാരമ്പര്യം നിലനിര്‍ത്താനുമാണ് ലെബദേവ്കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിപെന്ററ് പ്രിന്റ് കമ്പനിയുടെ തീരുമാനം. ലണ്ടന്‍ ഈവനിംഗ്സ്റ്റാന്റേര്‍ഡ് പത്രത്തിനു നല്‍കിയ വിജയഗാഥയുമായാണ് ലെബദേവ് മുതലാളിയുടെഇന്‍ഡിപ്പെന്‍ഡന്റിലേക്കുള്ള വരവ്. ഈവനിംഗ് സ്റ്റാന്റേര്‍ഡിന്റെ 75 ശതമാനം ഷെയര്‍ വാങ്ങുമ്പോള്‍രണ്ടര ലക്ഷം കോപ്പിയായിരുന്നത് ആറ് ലക്ഷമായി ഉയര്‍ത്താന്‍ ലബദേവിനു സാധിച്ചു. മന്‍ പ്രസിഡന്റ്മിഖായേല്‍ ഗൊര്‍ബച്ചേവുമായി ചേര്‍ന്ന് വേറയും പത്രങ്ങള്‍ നടത്തുന്നുണ്ട് ലെബദേവ്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പത്രങ്ങളുടെ പരസ്യ വരുമാനത്തില്‍ ഇടിവുണ്ടാവുകയുംപാശ്ചാത്യ ലോകത്ത് പല പ്രമുഖ പത്രങ്ങളും പ്രതിസന്ധി നേരിടുകയുണ്ടായി. നിരവധി പത്രങ്ങള്‍ അടച്ചുപൂട്ടേണ്ടി വരികയോ ഉടമസ്ഥത കൈമാറുകയോ വേണ്ടി വന്നു. വന്‍ ബാധ്യത വന്നു കുമിഞ്ഞതിനാലാണ്ഇന്‍ഡിപ്പെന്റന്‍ഡ് പത്രവും കൈമാറേണ്ടി വന്നത്.
ഡിജിറ്റല്‍ ലോകത്ത് പത്രങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശക്തമാകുന്ന സമയത്ത്തന്നെയായിരുന്നു സാമ്പത്തിക പ്രതിസന്ധിയും പിടിമുറുക്കിയത്. ഇന്റര്‍നെറ്റും ടെലിവിഷനുംസാര്‍വത്രികമായതോടെ പത്രങ്ങള്‍ ഇനി നിലനില്‍ക്കുമോ എന്ന ചര്‍ച്ച 1970-കളില്‍തന്നെതുടങ്ങിയതായിരുന്നു. 24 മണിക്കൂറും വാര്‍ത്തകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ചാനലുകള്‍ക്കും വാര്‍ത്തകളിലേക്കും അതിന്റെ പിന്നാമ്പുറങ്ങളിലേക്കും ക്ഷണിക്കുന്ന വെബ്ലോകത്തിനുമിടയില്‍ പത്രങ്ങള്‍ക്ക് എന്തു പ്രസക്തിയെന്നായിരുന്നു ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നസുപ്രധാന ചോദ്യം.
പരസ്യങ്ങള്‍ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് അച്ചടി മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നവസ്തുതക്കിടയിലും വാര്‍ത്തകളുടെ ലോകത്ത് പത്രങ്ങള്‍ക്ക് തന്നെയാണ് വിശ്വാസ്യതയുംമേല്‍ക്കൈയുമെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനങ്ങള്‍. ആ പഠനങ്ങളുടെ ആകത്തുകയാണ്ലെബദേവും ആവര്‍ത്തിച്ചത്. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് രംഗത്ത് പത്രങ്ങള്‍ക്കു മാത്രമേവിജയിക്കാന്‍ കഴിയൂ എന്നും ആഗോള തലത്തില്‍ ശക്തിപ്പെടുന്ന അഴിമിതി തടയാന്‍ പത്രങ്ങളുടെ ഈഅന്വേഷണത്തിനു മാത്രമേ സാധിക്കൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താവതാരകന്‍ ശബ്ദമേളം കൂട്ടുന്നതുകൊണ്ടോ രാഷ്ട്രീയനേതാക്കളുടേയും ബുദ്ധിജീവികളുടേയും ചര്‍ച്ചാ പ്രഹസനങ്ങള്‍ കൊണ്ടോ വായനക്കാരനും പത്രങ്ങളുംതമ്മിലുള്ള ആത്മബന്ധം തകര്‍ക്കാനാവില്ലെന്ന് പാശ്ചാത്യ ലോകത്തെ പഠനങ്ങള്‍ തന്നെ പറയുന്നു. വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എത്തിയതോടെ പാശ്ചാത്യ ലോകത്ത്പത്ര വായന കുറയുകയും വെബ് വായന കൂടുകയും ചെയ്തതോടെയാണ് പത്ര വായന മരിക്കുന്നുവെന്നആശങ്ക ശക്തമായത്. പുതിയ തലമുറ പത്രങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പഠനങ്ങള്‍ വന്നതോടെ പത്രങ്ങള്‍തന്നെ വെബ് എഡിഷനുകള്‍ക്ക് നിര്‍ബന്ധിതമായി.
ഡിജിറ്റല്‍ രംഗം മാനംമുട്ടെ ഉയര്‍ന്നെങ്കിലും പത്രങ്ങളുയുള്ള ആത്മബന്ധം ഒരിക്കലും തകരില്ലെന്ന്, നേരത്തെ, പത്രങ്ങളുടെ മരണമണിയെ കുറിച്ച് സംസാരിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ പറയുന്നു.
ഇന്ത്യയിലേക്കും കൊച്ചു കേരളത്തിലേക്കും പ്രവാസ ലോകത്തേക്കും വരുമ്പോള്‍പത്രപാരായണത്തിന്റെ പ്രാധാന്യം ഇരട്ടിക്കുന്നു.
അതിരാവിലെ കട്ടന്‍ ചായയോടപ്പം പത്രവുമെന്ന ശീലം ഉപേക്ഷിക്കാന്‍ കഴിയാത്തവരാണ്മലയാളികള്‍. രാവിലെ ശാന്തമായ മനസ്സിലേക്ക് വായനയിലൂടെ കയറ്റി വിടുന്നത് ആധികാരികമായവിവരങ്ങളാണെന്നതാണ് മലയാളിയെ പത്രവുമായുള്ള ആത്മബന്ധം നിലനിറുത്താന്‍ പ്രേരിപ്പിക്കുന്നഘടകം. ഇന്റര്‍നെറ്റിലെ വാര്‍ത്താ ലോകത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികമല്ലെന്നുംടെലിവിഷനിലൂടെ ലഭിക്കുന്ന ചില എക്‌സ്ക്ലൂസീവ് വാര്‍ത്തകള്‍ തട്ടിപ്പുകളാണെന്നും അനുഭവങ്ങള്‍പഠിപ്പിച്ചിരിക്കുന്നു. ബുദ്ധി ജീവികളെന്നു നടിക്കുന്നവരുടെ ചര്‍വിത ചര്‍വണങ്ങളില്‍നിന്നുണ്ടാകുന്നതോടെലവിഷനില്‍നിന്ന് കണ്ണെടുക്കാന്‍ തോന്നുന്ന മടുപ്പും. ഡിജിറ്റല്‍ ലോകത്തും പത്രങ്ങള്‍സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും ഗൗരവമായ വായന ഇഷ്ടപ്പെടുന്നവര്‍ക്കു ഇപ്പോഴും പ്രിയംചാരുകസേരയില്‍ ചാഞ്ഞിരുന്ന് പത്രം നിവര്‍ത്തിപ്പിടിച്ചുള്ള ആ വായന തന്നെ.
കൈയില്‍ ചുടുചായ എത്തിയിട്ടും പത്രവിതരണക്കാരന്റെ സൈക്കിളിന്റെ ബെല്‍ കേള്‍ക്കാഞ്ഞാല്‍അസ്വസ്ഥമാകുന്ന മനസ്സു തന്നെയാണ് മലയാളി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നത്.
സാക്ഷരതയില്‍മുന്നിട്ടു നില്‍ക്കുന്ന മലയാളിയെ എന്തുകൊണ്ടാണ് ഇലക്‌ട്രോണിക് മീഡിയകളുടെചതിക്കുഴികള്‍ക്ക് വശീകരിക്കാന്‍ കഴിയാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം മലയാളി തേടുന്നത്ആധികാരികതയാണെന്നായിരിക്കും മറുപടി. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ ഉള്ളറകളിലൂടെകടന്നുപോകുമ്പോള്‍ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍തന്നെ അടുത്ത ദിവസം അതിന്റെതിരുത്തും ക്ഷമാപണവും വായനക്കാരനു പ്രതീക്ഷിക്കാം.
എത്ര വേഗമാണ് ചാനലുകള്‍ ആടിനെ പട്ടിയാക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ എണ്ണംപ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. ഏതു വിഷയമായാലും മൂന്നോ നാലോ പേരുടെ മുഖത്തേക്ക്മൈക്ക് നീട്ടിപ്പിടിച്ച് നേരത്തെ തയാറാക്കി വെച്ച ഉത്തരങ്ങള്‍ക്ക് അനുയോജ്യമായ ചോദ്യങ്ങള്‍ഉന്നയിച്ചുകൊണ്ട് അവര്‍ അതു സാധിക്കുന്നു.
സൗകര്യപ്രദമായ വസ്ത്രമെന്ന രീതിയില്‍ പര്‍ദ ധരിക്കുന്ന അനേകായിരങ്ങള്‍ ഉണ്ടായിരിക്കെയുംപര്‍ദക്കെതിരാണ് കേരളീയ മനസ്സെന്ന ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്ക് മൂന്നോ നാലോ പേരുടെഅഭിപ്രായങ്ങള്‍ മതി. പാലക്കാട് പുത്തൂരിലെ വീട്ടമ്മ ഷീല നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട വസ്തുതവിസ്മരിക്കാനും ഒരു പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചത് വലിയ സംഭവമാക്കാനും അതിന്മേല്‍അവസാനിക്കാത്ത ചര്‍ച്ചകള്‍ നടത്താനും ചാനലുകള്‍ക്ക് സാധിക്കുന്നു.
ആര്‍ക്കും വെള്ളം ചേര്‍ക്കാനും വാര്‍ത്തകളും വിശകലനങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാനുംഇന്‍ര്‍നെറ്റിലൂടെ സാധിക്കുമ്പോള്‍ വിശ്വസ്യത തന്നെയാണ് വെബ് പേജുകള്‍ക്കും ടെലിവിഷന്‍ചാനലുകള്‍ക്കും മുഖ്യമായും നഷ്ടമാകുന്നത്.
ടെലിവിഷന്‍ ചാനലുകളിലെ പരസ്യ പ്രളയത്തിനിടെ മിന്നി മറഞ്ഞു പോകുന്ന വാര്‍ത്തയുടെവിശദാശംങ്ങള്‍ ആധികാരികമായി അറിയാന്‍ ആളുകള്‍ പത്രങ്ങളെയെല്ലാതെ പിന്നെ എന്തിനെആശ്രയിക്കും.
കൊച്ചു കേരളത്തെ പത്രങ്ങളാണ് ഭരിക്കുന്നതെന്ന് പറയാറുണ്ട്. അജണ്ട നിര്‍ണയിക്കുന്നതില്‍പത്രങ്ങളും ചാനലുകളും മത്സരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ടെലിവിഷനുകളോട് മത്സരിക്കുന്നതിന്വലിയ കളര്‍ ചിത്രങ്ങള്‍ ചേര്‍ത്തും തലക്കെട്ടുകളുടെ മനോഹാരിത കൂട്ടിയും പത്രങ്ങളുടെ കെട്ടും മട്ടുംമാറ്റിയെടുക്കാന്‍ പത്ര സ്ഥാപനങ്ങള്‍ ഇന്നു ശ്രമിക്കുന്നുണ്ട്. വാര്‍ത്തകളോടൊപ്പം വായനക്കാരന്ആവശ്യമായ മറ്റു വിഭവങ്ങള്‍ നല്‍കാനും പത്രങ്ങള്‍ മത്സരിക്കുന്നു.
ജീവവായുവായിരുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് കുറഞ്ഞുവരുന്നുവെന്ന നിരീക്ഷണം പത്രങ്ങളെസംബന്ധിച്ചിടത്തോളം വസ്തുതയാണ്. ചെലവു ചുരുക്കാനുള്ള വെപ്രാളത്തില്‍ പത്രമാനേജ്‌മെന്റുകള്‍ക്ക്അതിലൊന്നുമല്ല താല്‍പര്യം. പകരം സര്‍ക്കുലേഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഏതെങ്കിലും വിഭാഗത്തെപ്രീണിപ്പിക്കുകയെന്ന തന്ത്രം അവര്‍ പയറ്റി നോക്കുന്നു. ലൗ ജിഹാദു മാത്രമല്ല ഇതിന് ഉദാഹരണം. പത്രങ്ങള്‍ തലക്കെട്ട് തെരഞ്ഞെടുക്കുന്നിടത്തും വിശകലനങ്ങള്‍ക്ക് വിഷയം കണ്ടെത്തുന്നിടത്തും ഈപ്രീണന നയത്തിനാണ് ഇപ്പോള്‍ മേല്‍ക്കൈ.
ഇതുവഴി താല്‍ക്കാലിക വിജയം നേടാന്‍ കഴിയുമെങ്കിലും ആദ്യം പറഞ്ഞ കെ.ജി.ബി. ചാരന്റെനിലപാടില്‍ തന്നെയായിരിക്കും പത്രങ്ങളുടെ വിജയം.
ആടിനെ പട്ടിയാക്കുന്നതില് പത്രമാധ്യമങ്ങളും പിന്നിലല്ല.
ReplyDeleteപ്രിയ സലാഹ്,, നന്ദി, അതും ഞാന്‍ വരികളില്‍ സൂചിപ്പിച്ചിട്ടുണ്ട്. പിന്നെ സ്വന്തം മേഖലയായതിനാല്‍ ഇത്തിരി ചായ്‌വ് ഇങ്ങോട്ടു കാണും.
ReplyDeleteസുഖായിരിക്കട്ടെ,
അഷ്‌റഫ്
പ്രിയ സലാഹ്,, നന്ദി, അതും ഞാന്‍ വരികളില്‍ സൂചിപ്പിച്ചിട്ടുണ്ട്. പിന്നെ സ്വന്തം മേഖലയായതിനാല്‍ ഇത്തിരി ചായ്‌വ് ഇങ്ങോട്ടു കാണും.
ReplyDeleteസുഖായിരിക്കട്ടെ,
അഷ്‌റഫ്