3/30/08

ബ്ലോഗന്മാരുടെ ധര്‍മം

നീയെന്‍ പൃഷ്‌ഠം ചൊറിഞ്ഞിടില്
‍ഞാന്‍ നിന്‍ പൃഷ്‌ഠം ചൊറിഞ്ഞിടാം
എന്നത്‌ സാഹിത്യ നിരൂപണ ധര്‍മമാണെന്നറിയാം.
അത്‌ തന്നെയാണ്‌ ബ്‌ളോഗന്മാരുടേയും ധര്‍മമെന്ന്‌ എന്റെ സുഹൃത്ത്‌ ആരോപിക്കുന്നു. എല്ലാ ബ്ലോഗന്മാരേയും അവനും ചൊറിഞ്ഞു നോക്കുകയാണത്രെ ഇപ്പോള്‍. മാന്യമഹാ ബ്ലോഗന്മാരെ ഇതില്‍ വല്ല കാര്യവുമുണ്ടോ?

7 comments:

  1. നേരാണേ ഇത്‌ നേരാണേ...
    സബാഷ്‌ അഷ്‌റഫ്‌ സബാഷ്‌
    വെറുതേ അങ്ങോട്ടും ഇങ്ങോട്ടും പൃഷ്ടം ചൊറിയുക തന്നെ.
    ഞാനാണെങ്കില്‍ എന്റെ ബ്ലോഗ്‌ തനിമലയാളത്തില്‍ വരാത്ത കെറുവിലും.

    ReplyDelete
  2. സംഗതി നേരു തന്നെ. പക്ഷെ രക്ഷപ്പെടാന്‍ വേറെ നിവൃത്തിയില്ല. പണ്ടത്തെ മണി ചെയിന്‍ പോലെയുള്ള ഒരു പരിപാടി!!

    ReplyDelete
  3. ഈ പരമമായ സത്യം ഒരാളെങ്കിലും തുറന്നു പറഞ്ഞല്ലോ ?ചില പോസ്റ്റുകള്‍ ബ്ളോഗേഴ്സ്ചാറ്റിംഗ്‌ ആണോ എന്നു പോലും തോന്നിപോകാറുണ്ട്‌. കഥയറിയാതെ ആട്ടം കാണണ്ട അവസ്ഥയിലാവും അപ്പോള്‍.

    ReplyDelete
  4. മനുഷ്യര്‍ക്ക് വായിക്കാന്‍ കൊള്ളാവുന്ന വല്ലതും എഴുതണം. അല്ലെങ്കി കമന്‍റു കിട്ടുകേല. എന്നിട്ട് മറ്റുള്ളോരെ കുറ്റം പറയുന്നതിലെന്തു കാര്യം..
    ..........
    ..............
    ...............
    ................
    ................
    ...........
    ..........
    ..............
    ...............
    ................
    ................
    ...........
    ..........
    ..............
    ...............
    ................
    ................
    ...........
    ഇങ്ങനെയൊക്കെയാകും പലര്‍ക്കും ഇതിനോട് പ്രതികരിക്കാന്‍ തോന്നുക. അങ്ങനെ പ്രതികരിക്കണോ വേണ്ടയോ എങ്ങനെ പ്രതികരിക്കണം എപ്പം പ്രതികരിക്കണം കരിച്ചാല്‍ മറ്റുള്ളോര് എന്തു വിചാരിക്കും എന്നൊക്കെ എന്‍റെ വര്‍ണ്യത്തില്‍ ഒരു ആശങ്ക.
    ബാക്കി പിന്നെ

    ReplyDelete
  5. ഇവിടെ നില നില്‍ക്കുന്ന ചില പ്രശ്നങ്ങളിലേക്ക്‌ വരാം താങ്കളുടെ സുഹൃത്ത്‌ പറഞ്ഞതില്‍ കുറെ സത്യങ്ങളുണ്ട്‌. ബ്ളോഗില്‍ വരുന്ന സൃഷ്ടിയുടെ ഉള്‍ക്കനമല്ല പലര്‍ക്കും പ്രധാനം ഞാന്‍ ഒരു തേങ്ങ ഉടച്ചു എന്നു പറയാനാണ്‌. ഈ പ്രവണതയാണ്‌ ആദ്യം മാറേണ്ടത്‌ വായിച്ച്‌ ഉള്‍ക്കനം അറിഞ്ഞ്‌ പ്രോത്സാഹിപ്പിക്കണം. എന്നാലെ ഉത്തമമായ ഒരു വായന ലോകം കൊട്ടി ഉണ്ടാക്കേണ്ടത നമ്മാളാണ്‌. അല്ലാതെ നീ ഒരു പോസ്റ്റിന്‌ മറുപടിയിട്ടാല്‍ ഞാന്‍ നിനക്ക്‌ രണ്ട്‌ എന്ന കണക്ക്‌ നിര്‍ത്തേണ്ട സമയം അധികൃമിച്ചിരിക്കുന്നു നമുക്ക്‌ കിട്ടിയ ഈ വായന ലോകത്തെ നാം തന്നെ തല്ലി കെടുത്തരുത്‌, ഒരാള്‍ എഴിതി കണ്ടു നന്നായി എഴുതിയാല്‍ ആളെ കിട്ടുമെന്ന്‌. അപ്പോ അദ്ദേഹത്തിന്‌ പരന്നൊരു ബ്ളോഗ്‌ വായന ഉണ്ടാവില്ല. തനിക്കറിയുന്നിടത്തെ അദ്ദേഹവും കയറുന്നുള്ളൂ. സുഹൃത്തേ..തിരഞ്ഞു വായിക്കൂ നല്ലതിനെ നല്ലെതെന്നു പറയൂ. കാലം ഒത്തിരി മാറിപ്പോയി. പണ്ട്‌ കഞ്ഞിയും കലവും വച്ച്‌ കളിച്ചൊരു ലോകമല്ലാ...ഇത്‌ മാറിചിന്തിക്കൂ.. അല്‍പം നീണ്ടു പോയി ക്ഷമിക്കുക.

    ReplyDelete
  6. ഇന്നാ പിടിച്ചോ എന്‍റെ വകയും ഒരു കമന്‍റ്.
    ഇപ്പോ സന്തോഷമായോ ?

    ReplyDelete
  7. ഒട്ടുമിക്ക ബ്ലോഗുകളും എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. ബ്ലോഗിലെ പോസ്റ്റിംഗിനും പ്രതികരണമെഴുതാനുമൊന്നും എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും സമയം കിട്ടിയെന്നു വരില്ല. ഇങ്ങനെയാണെങ്കിലും നമ്മുടെ ബ്ലോഗില്‍ പ്രതികരിച്ചവരെ ഒന്നു കാണാന്‍ എല്ലാവര്‍ക്കും ഒരു ത്വര സാധാരണം. ദാ എന്നെയും ആ ത്വര പിടികൂടി.
    എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete

Related Posts Plugin for WordPress, Blogger...