3/23/08

ഗുട്ടന്‍സറിയാതെ പാവം സ്വര്‍ണം

സൗദിയില്‍ വെക്കേഷന്‍ കാലം അടുക്കുകയായി. നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഇത്തവണയും കുറച്ച്‌ പൊന്ന്‌്‌ വാങ്ങാതെ എങ്ങനെ പോകുമെന്ന ചോദ്യം പ്രിയതമ എറഞ്ഞു കഴിഞ്ഞു. പ്രവാസി കുടുംബങ്ങള്‍ നാട്ടിലെത്തിയാല്‍ ബന്ധുക്കളും കൂട്ടുകാരികളുമൊക്കെ ചോദിക്കാറുള്ളതവയില്‍ ഒരു പ്രധാന ചോദ്യം എന്തൊക്കെ ആഭരണങ്ങള്‍ കൊണ്ടുവന്നു എന്നതാണ്‌. ഓഗസ്‌റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങള്‍ വെക്കേഷനായതിനാല്‍ സ്വര്‍ണ വിലയിലെ കുതിപ്പും കിതപ്പും നിരീക്ഷിച്ചു വരികയാണ്‌ പ്രവാസികള്‍. വില അല്‍പം കുറഞ്ഞുകിട്ടിയെങ്കില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും വല്ലതും വാങ്ങാനാണ്‌ ഈ നോട്ടം.വീട്ടുകാരിയുടെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ അല്‍പം ഇടിവുണ്ടായപ്പോള്‍ അഞ്ചു പവന്റെ ആഭരണം വാങ്ങി.അവരാകട്ടെ എല്ലാ വര്‍ഷവും ഇങ്ങനെ സ്വര്‍ണം വാങ്ങിക്കൂട്ടുമത്രെ. അമേരിക്കയിലെ ഓളങ്ങളില്‍ ഓഹരി വിപണിയും ഉലഞ്ഞതോടെ സ്വര്‍ണം വലിയ നിക്ഷേപ സാധ്യതയായി മാറിയിട്ടുണ്ടെങ്കിലും നമ്മുടെ കൂട്ടുകാരി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന്റെ ഗുട്ടന്‍സ്‌ മറ്റൊന്നാണ്‌. അവര്‍ ഭര്‍ത്താവിനോട്‌ പറഞ്ഞുപോലും. മക്കളില്ലാത്ത നമ്മളെ ആപത്ത്‌ കാലത്ത്‌ ആരെങ്കിലും നോക്കണമെങ്കില്‍ ഇങ്ങനെ വല്ലതും സൂക്ഷിച്ചേ തീരൂ എന്ന്‌്‌.അവര്‍ക്ക്‌ സ്വര്‍ണത്തേക്കാളും തിളങ്ങുന്ന സന്താനങ്ങളേ നല്‍കണേ എന്ന പ്രാര്‍ഥനയോടെ...

2 comments:

  1. ഉം എല്ലാം ശരിതന്നെ.

    -സുല്‍

    ReplyDelete
  2. അശ്രഫ് ഭായീ, സുഖമല്ലെ.

    സിദ്ദീഖ് (ഡ്യൂണ്‍സ്) ഈയിടെ ഫോണ്‍ ചെയ്തപ്പോ താങ്കളെപ്പറ്റി പറയുകയുണ്ടായി. അപ്പോ ഞാന്‍ പറഞ്ഞു ബ്ലോഗില്‍ കാണാറുണ്ടെന്ന്. ഞാന്‍ കണ്ണുര്, പൊയ്തുംകടവ് ആണ്.(ശിഹാബുദ്ധീന്‍ പൊയ്തുംകടവിനെ പരിചയം കാണുമെന്ന് കരുതുന്നു.)

    ReplyDelete

Related Posts Plugin for WordPress, Blogger...