സൗദി അറേബ്യയില്‍ സ്വദേശി വനിതകള്‍ 1500 റിയാല്‍ ശമ്പളത്തില്‍ വീട്ടു വേല ചെയ്‌തു തുടങ്ങി എന്ന വാര്‍ത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രാദേശിക ഭാഷാ പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതു വെറും പ്രചാരണത്തിനു മാത്രമാണെന്ന് കരുതുന്നവരുണ്ട്. അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
കിംഗ് അബ്‌ദുല്‍ അസീസ് യൂനിവേഴ്‌സറ്റിയില്‍നിന്ന് ഇംഗ്ലീഷ് ബിരുദമെടുത്ത ശേഷം ഒരു തൊഴില്‍ നേടാനുള്ള സമ്മര്‍ദത്തിലാണ് റീം എന്റെ സുഹൃത്ത്. കാരണം പിതാവ് വിവാഹ മോചനം ചെയ്‌ത മാതാവിനോടൊപ്പം കഴിയുന്ന റീമിന്റെ ഏക ആശ്രയം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ലഭിച്ചിരുന്ന സ്റ്റൈപ്പന്റായിരുന്നു. ബിരുദം പൂര്‍ത്തിയായതോടെ അത് അവസാനിച്ചു.
നല്ല മാര്‍ക്കോടെ നേടിയ ബിരുദം ഒന്നാഘോഷിക്കണമെന്ന് അവള്‍ കരുതിയിരുന്നുവെങ്കിലും മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു സഹായിച്ചില്ല.
ഒരു ഡോക്‌ടറുടെ സെക്രട്ടറിയാകാനുള്ള ഒരു ഇന്റര്‍വ്യൂവില്‍ റീം പങ്കെടുത്തു. കമ്പനിയുടെ മാനേജര്‍ക്കും ഡോക്‌ടര്‍ക്കും റീമിന്റെ ഇംഗ്ലീഷ് നന്നായി ബോധ്യപ്പെടുകയും ജോലിക്കെടുക്കുകയും ചെയ്‌തു. പക്ഷേ പുരുഷ ഡോക്‌ടര്‍ക്കും മാനേജര്‍ക്കും കീഴില്‍ ഇങ്ങനെയൊരു ജോലിക്ക് പോകുന്നതിനോട് റീമിന്റെ പിതാവും വിവാഹം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന യുവാവും യോജിക്കുന്നില്ല. അങ്ങനെ ആദ്യമായി ലഭിച്ച ജോലി ഉപേക്ഷിച്ചിരിക്കയാണ് റീം.
ഇനിയും ഉപരിപഠനത്തിനുള്ള വഴി അന്വേഷിക്കുകയാണ് റീം.
പഠിച്ചാലും ബിരുദങ്ങള്‍ നേടിയാലും ഉചിതമായി ജോല ലഭിക്കില്ലെന്ന് കരുതുന്നവരാണ് സൗദി വനിതകളില്‍ ഭൂരിഭാഗവും.
ജൈവികമായും ആരോഗ്യപരമായും
ReplyDeleteപുറത്ത് പോയി ജോലി ചെയ്യൽ പെൺ
ശരീരം അനുകൂലമാണോ?
അനിവാര്യമാണെങ്കിൽ
ആകട്ടെ എന്നല്ലാതെ.