11/29/07

ഗൂഗിളിനും ഇസ്രായിലിനെ പേടി


യാഹുവിന്‌ പിന്നാലെ ഗൂഗിളും അജ്ഞാത ബ്ലോഗറുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ്രായിലിലെ ഷാരെയ്‌ ടിക്‌വ കൗണ്‍സിലിലേക്ക്‌ മത്സരിച്ച മൂന്ന്‌ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച്‌ പുറംലോകത്തെ അറിയിച്ച ബ്‌ളോഗറുടെ ഐ.പി. അഡ്രസ്‌ കോടതിക്ക്‌ നല്‍കുമെന്നാണ്‌ ഗൂഗള്‍ അറിയിച്ചിരിക്കുന്നത്‌. മൂന്ന്‌ പേരില്‍ ഒരാള്‍ വികലാംഗനായി അഭിനയിച്ച്‌ ആനുകൂല്യം തട്ടിയെന്നും മറ്റുള്ളവര്‍ കോണ്‍ട്രാക്‌ടര്‍മാരില്‍നിന്ന്‌ കൈക്കൂലി വാങ്ങിയെന്നും മൂന്ന്‌ പേര്‍ക്കും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമായിരുന്നു ബ്ലോഗ്‌. മൂന്ന്‌ ലക്ഷം എന്‍.ഐ.എസ്‌ നഷ്‌ടപരിഹാരവും ബ്ലോഗറുടെ പേരുവിവരം പുറത്തുവിടാന്‍ ഗൂഗിളിനോട്‌ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ്‌ മൂന്ന്‌ സ്ഥാനാര്‍ഥികളും കോടതിയെ സമീപിച്ചത്‌. ആദ്യം വിസമ്മതിച്ചെങ്കിലും കോടതി വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ സ്വയം പേര്‌ വെളിപ്പെടുത്താന്‍ ഗൂഗിള്‍ ബ്ലോഗര്‍ക്ക്‌ 72 മണിക്കൂര്‍ സമയം നല്‍കിയിരിക്കയാണ്‌.
നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന രാജ്യമല്ലേ, ഗൂഗിളിനും കാണും പേടി.
അഷ്‌റഫ്‌

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...