

തൊഴിലാളികള്‍ക്കു മുന്നില്‍ കൊടി പിടിച്ച് തഴമ്പിച്ച കൈകളില്‍ തൊട്ടപ്പോള്‍തന്നെ ചുവന്നു തുടത്തുകൊണ്ടിരുന്ന ആ മുഖം എന്നോട് പറഞ്ഞു. ഇത് പഴയ കരീമല്ല, കുഞ്ഞാലിക്കരീമാണ്. സംസാരിച്ചു തുടങ്ങിയപ്പോഴാകട്ടെ ശരിക്കും ബോധ്യപ്പെട്ടു. എളമരം കരീമില്നിന്ന് കുഞ്ഞാലിക്കരീമിലേക്കുള്ള ദൂരം താണ്ടാന്‍ അധികം സമയമെടുത്തില്ല. അദ്ദേഹത്തിണ്റ്റെ സംസാരവും പത്രക്കാരായ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമൊക്കെ ഈ പരിണാമം വിളിച്ചോതുന്നതായിരുന്നു. പാവങ്ങളായ തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാന്‍ പഴയ കരീമിനെ തിരിച്ചുകിട്ടാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമല്ലോ എന്ന ചിന്ത സമ്മാനിച്ചാണ് അദ്ദേഹം ഞങ്ങളുടെ ഓഫീസിണ്റ്റെ പടികളിറങ്ങിയത്.
അഷ്റഫ്,
ReplyDeleteകൊടിപിടിക്കുന്നവര്‍ തീവ്രവാദികളാണെന്ന പരാമര്‍ശമാണോ താങ്കളെ കരീമിനെ കുഞ്ഞാലിക്കരീം ആയി ചിത്രീകരിക്കുവന് പ്രേരിപ്പിച്ചത്?ആണെന്നുള്ള വിശ്വാസത്തില്‍ എന്റെ അഭിപ്രായം പറയാം.
സ്മാര്‍ട്ട് സിറ്റി പോലെയുള്ള സംരംഭങ്ങള്‍ വരുന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ സ്ഥലത്തിന് വില കുതിച്ചുയരുന്നത് സ്വാഭാവികമാണ്. അതുകൊണ്ടൂ ത്തന്നെ സ്മാര്‍ട്ട് സിറ്റിയ്ക്കുവേണ്ടി സ്ഥലം വിട്ടൂകൊടുക്കേണ്ടി വന്നവര്‍ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റുവില നല്‍കുക എന്നത് അപ്രായോഗികമാണ്. തന്നെയുമല്ല ഭൂമി ഏറ്റെടുക്കാനുണ്ടായ കാലതാമസം ഭൂമിവില കൂട്ടൂകയേ ചെയ്തിട്ടൂള്ളൂ. അതുകൊണ്ട് ന്യയവില കണക്കാക്കാന്‍ മറ്റു മാനദണ്ഡങ്ങള്‍ ഉണ്ടാക്കേണ്ടി വരും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തും പറയാം. ഭരിക്കുമ്പോഴേ പ്രായോഗിക ബുദ്ധിമുട്ടൂകളേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.