Pages

5/2/11

കൊന്ന് കടലിലെറിഞ്ഞുവെന്ന് പറയൂ ഒബാമാ അല്ലെങ്കില്‍ മാധ്യമങ്ങള്‍ തിരുത്തൂ

കൊന്ന് കടലിലെറിഞ്ഞുവെന്ന് പറയൂ ഒബാമാ
അല്ലെങ്കില്‍ മാധ്യമങ്ങള്‍ തിരുത്തൂ
അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ ഇസ്്‌ലാമിക വിധി പ്രകാരം കടലില്‍ സംസ്കരിച്ചുവെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഭീകരാക്രമണം വരുത്തിവെച്ച വിദ്വേഷം കെടാതെ മനസ്സില്‍ സൂക്ഷിക്കുന്ന അമേരിക്കന്‍ ജനതയെ യു.എസ്. സര്‍ക്കാരിന്റെ ഈ നടപടി ഒട്ടും തൃപ്തിപ്പെടുത്താനിടയില്ല.
അയാളെ കൊന്നു കടലിലെറഞ്ഞുവെന്ന് പച്ചക്ക് പറയുന്നതല്ലേ ഉചിതം.
ടെലിവിഷനില്‍ വാര്‍ത്ത വായിക്കുന്നതു കേട്ടാല്‍ തോന്നും കടലില്‍ സംസ്കരിക്കുകയാണ് മൃതദേഹം മറവുചെയ്യുന്നതിനുള്ള ഇസ്്‌ലാമിക രീതിയെന്ന്.
ഉസാമക്ക് മാന്യമായ സംസ്കാരം പാടില്ലെന്നു വിശ്വസിക്കുന്നവരാണ് അമേരിക്കക്കാരില്‍ കൂടുതലുമെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
മൃതദേഹം കുളിപ്പിച്ച് മയ്യിത്തിനു വേണ്ടി പ്രാര്‍ഥിച്ച ശേഷം (മയ്യിത്ത് നമസ്കാരം അല്ലെങ്കില്‍ ജനാസ നമസ്കാരം) ഖബറടക്കുന്നതാണ് ഇസ്്‌ലാമിക രീതി.
ഉസാമയെ മറവു ചെയ്യുന്ന ഖബറിനോട് പിന്നീട് ആരെങ്കിലും ആദരവ് പുലര്‍ത്തിയെങ്കിലോ എന്നാണ് അമേരിക്കക്കു പേടി. അതു കൊണ്ട് മൊത്തം സമുദ്രം തന്നെ അതിനായി വിട്ടുകൊടുത്തിരിക്കുന്നു.
സലഫിയാണ് ഉസാമ ബിന്‍ലാദിന്‍ (നമ്മുടെ നാട്ടിലെ മുജാഹിദുകളെ പോലെ ദൈവത്തോട് ആരെയങ്കിലും പങ്കുചേര്‍ക്കുന്നുണ്ടോ എന്നു സൂക്ഷ്മമായി പരിശോധിക്കുന്ന വിഭാഗം) . അതുകൊണ്ടു തന്നെ ഉസാമയുടെ ഖബര്‍ ആരാധിക്കപ്പെടുമെന്ന് ഒരിക്കലും അമേരിക്ക ഭയപ്പെടേണ്ടതില്ലായിരുന്നു.
മനുഷ്യത്വത്തോട് ഇത്രയേറെ ക്രൂരത കാട്ടിയ ഒരാളെ പിടികൂടു ഉടന്‍ കടലിലെറിഞ്ഞുവെന്നു പറയുന്നത് വിശ്വസിക്കാന്‍ ഇത്തിര പ്രയാസം തോന്നുന്നു.
മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കും സാമ്രാജ്യത്വത്തിനും ഓശാന പാടുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ ഇല്ലാതാകണം എന്നു കൂടി ആഗ്രഹിച്ചയാളായിരുന്നു ഉസാമ.
ആയുധങ്ങളില്ലാതെ, ജനങ്ങള്‍ ഇളകി, മുല്ലപ്പൂ പോലെ വന്ന വിപ്ലവം കണ്ട്, വേണ്ടായിരുന്നു എന്ന കുറ്റബോധത്തിലകപ്പെട്ട് ആധി പടിച്ചിരിക്കുമ്പോഴായിരിക്കാം അമേരിക്കയുടെ കടല്‍ പുലികള്‍ ചാടിയെത്തിയത്.

6 comments:

 1. വളര്‍ത്തിയവര്‍ തന്നെ ജീവനെടുത്തു ... ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങിയാടിയ നജീബുള്ളയെ മറക്കരുത് ,അദ്ദേഹത്തോട് എന്തു സംസ്കാരമാണ് ഇവര്‍ കാട്ടിയത് , അവസാനം അമേരിക്കയുടെ കയ്യില്‍ നിന്നു തന്നെ കിട്ടി.
  >>>മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കും സാമ്രാജ്യത്വത്തിനും ഓശാന പാടുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ ഇല്ലാതാകണം എന്നു കൂടി ആഗ്രഹിച്ചയാളായിരുന്നു ഉസാമ. <<<<<
  അങ്ങനെയാണോ ? റഷ്യയും അഫ്ഗാനും അങ്ങനെയായിരുന്നോ ?.അമേരിക്കക്ക് ഓശാന പാടിയിരുന്നത് ബിന്‍ ലാദന്‍ തന്നെയായിരുന്നില്ലേ ?

  ReplyDelete
 2. വിപിന്‍, അങ്ങനെയല്ല, മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും മധ്യേ മനുഷ്യരുടെ അവകാശങ്ങള്‍ ഹനിക്കാത്ത ഒരു വ്യവസ്ഥ തന്നെയായിരുന്നു ഉസാമ ബിന്‍ലാദിന്റെ മനസ്സില്‍. സ്വീകരിച്ച മാര്‍ഗം തെറ്റിപ്പോയി എന്നു മാത്രം. ഇസ്്‌ലാം ഒരിക്കലും അടിച്ചേല്‍പിക്കപ്പെടുന്ന ഒന്നല്ല. ദൈവത്തിന്റേയും സൃഷ്ടികളുടേയും അവകാശങ്ങള്‍ ഒരുപോലെ വകവെച്ചു നല്‍കാന്‍ തയാറാകുമ്പോള്‍ അയാള്‍ക്ക് ദൈവിക വിധികള്‍ അനുസരിക്കാന്‍ മറ്റൊരു സമ്മര്‍ദം ആവശ്യമില്ല. നാളെ മരണത്തിനുശേഷം ദൈവത്തിനു മുന്നില്‍ ഹാജരാകേണ്ടി വരുമെന്നും അപ്പോള്‍ ജീവിതത്തെ കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്നതാണല്ലോ ഇസ്ലാമിക വിശ്വാസത്തിന്റെ കാതല്‍.
  കമ്മ്യൂണിസത്തിലേതു പോലെയല്ല, ഇസ്്‌ലാമില്‍ ലക്ഷ്യം ഒരിക്കലും മാര്‍ഗത്തെ ന്യായീകരിക്കുന്നില്ല.
  സോവിയറ്റ് അധിനിവേശത്തിനെതിരെ പൊരുതിയ അഫ്ഗാന്‍ പോരാളികളുടെ പ്രചോദനം ഇസ്്‌ലാമായിരുന്നു. അവര്‍ക്ക് സ്വന്തം ലക്ഷ്യം നേടാന്‍ അമേരിക്ക സഹായം നല്‍കിയെന്നു മാത്രം.

  ReplyDelete
 3. "വിപിന്‍, അങ്ങനെയല്ല, മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും മധ്യേ മനുഷ്യരുടെ അവകാശങ്ങള്‍ ഹനിക്കാത്ത ഒരു വ്യവസ്ഥ തന്നെയായിരുന്നു ഉസാമ ബിന്‍ലാദിന്റെ മനസ്സില്‍"

  മുജാഹിദ് പോരാളികളിലൂടെ സൗദിഭരണവും അതിലൂടെ ലോക ഇസ്ലാമികവത്കരണവും സ്വപ്നം കണ്ട്, പണവും ഖുറാന്‍ സ്വര്‍ഗ്ഗവും കാണിച്ച് യുവജനങ്ങളെ യുദ്ധമുഖത്തേക്കയച്ച ഇസ്ലാംപേ ബാധിച്ച പിശാചിന്‍റെ മനസ്സുള്ള ഒരു തീവ്രവാദിയായിരുന്നു ലാദന്‍.അയാള്‍ ചത്തു. പേ പിടിച്ച പട്ടിയെ തെരുവിലിട്ട് കൊല്ലുന്നതുപോലെയാണ് അയാളെ കൊന്നത്.അതുകൊണ്ടാണ് അയാളുടെ ശവം മനുഷ്യര്‍ക്ക് കാണാനാവാത്ത വിധമായിപ്പോയെന്ന് ഒബാമ പറഞ്ഞത്.ശവം കടലില്‍ തള്ളി എന്നൊക്കെ നിങ്ങളെപ്പോലത്തെ മനോരോഗികളെ സമാധാനിപ്പിക്കാന്‍ പറയുന്നതാണ്.അത് ഭംഗിയായി അമേരിക്ക സൂക്ഷിക്കും.അവരുടെ വരും തലമുറ അധിനിവേശങ്ങള്‍ക്ക് കളമൊരുക്കാന്‍ അയാളുടെ ഓരോ കോശങ്ങളില്‍ നിന്നും ആയിരം അല്പായുസ്സുകളായ ലാദന്മാരെ സൃഷ്ടിക്കും, അതുങ്ങളുടെ ആയുസ്സ് അവരുടെ റിമോട്ടിലിരിക്കും.നിങ്ങളെപ്പോലത്തെ പൊട്ടന്മാര്‍ ഇതിനൊക്കെ ഓശാനപാടി കാലം കളയും.

  ReplyDelete
 4. "സോവിയറ്റ് അധിനിവേശത്തിനെതിരെ പൊരുതിയ അഫ്ഗാന്‍ പോരാളികളുടെ പ്രചോദനം ഇസ്്‌ലാമായിരുന്നു. അവര്‍ക്ക് സ്വന്തം ലക്ഷ്യം നേടാന്‍ അമേരിക്ക സഹായം നല്‍കിയെന്നു മാത്രം."

  >>>> നജീബുള്ളയെ കൊന്ന് ലിംഗം മുറിച്ച് വയില്‍ തിരുകി ഇലക്ട്രിക് പോസിറ്റ്ല്‍ കെട്ടിത്തൂക്കിയവര്‍ക്ക് പ്രചോദനം ഇസ്ലാം ആയിരുന്നു എന്നാണ്‌ താങ്കള്‍ പറയുന്നത്?

  ReplyDelete
 5. താങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും ബിന്‍ ലാദന്‍ ഒരു വിമോചന പോരാളി ആയിരുന്നു എന്ന് , ഏതോ വലിയ കാര്യം അവന്‍ ചെയ്തു എന്ന് , അവന്‍ ചതത്തില്‍ ആര്‍ക്കാണ്‌ ഇത്ര ദുക്കം , കടലിലോ, ചവറ്റു കുട്ടയിലോ എവിടെ സംസ്കരിച്ചാലും തെറ്റില്ല. അമേരിക്ക അത്രയും ചെയ്തത് തന്നെ അവരുടെമാന്യത, അത്രയും പോലും വെടിയിരുന്നില്ല എന്നാ അഭിപ്രയക്കന്രനാണ് ഞന്‍

  ReplyDelete
 6. വളര്‍ത്തിയവര്‍ തന്നെ ജീവനെടുത്തു ... അതാണ്‌ ശരി.
  അബസ്വരങ്ങള്‍.com

  ReplyDelete

Related Posts Plugin for WordPress, Blogger...