6/30/16

മാടായിപ്പളളി: കമ്മിറ്റിക്ക് ചെയ്യാനുണ്ട്


മാടായിപ്പള്ളിയുടെ ചരിത്രപ്രാധാന്യം ഉള്‍ക്കൊണ്ട് പുതുതലമുറക്ക് പകര്‍ന്നു നല്‍കാനും സംരക്ഷിക്കാനും നടപടികളുണ്ടാകണമെന്ന പ്രശസ്ത എഴുത്തുകാരന്‍ ജമാല്‍ കടന്നപ്പള്ളി എഴുതിയ കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.
പള്ളിക്കമ്മിറ്റിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം വീണ്ടും നിര്‍ദേശിക്കുന്നു.

ആദ്യകുറിപ്പുകളും പ്രതികരണങ്ങളും ഇവിടെ വായിക്കാം.


സ്വര്‍ണത്തകിടിലെ  
ചരിത്രരേഖ വെളിച്ചം കാണണം

'മലബാറിലെ ഇസ് ലാമിന്റെ ആധുനിക പൂര്‍വ്വ ചരിത്രം' എന്ന കൃതിയില്‍ യുവ ചരിത്രകാരനായ അഞ്ചില്ലത്ത് അബ്ദുല്ല എഴുതുന്നു:
' മാടായിപ്പളളിയുടെ ഗ്രന്ഥശേഖരത്തില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചു വരുന്ന ഒരപൂര്‍വ്വ ഗ്രന്ഥമാണ്  താരീഖു സുഹുറില്‍ ഇസ്‌ലാം ഫീമലൈബാര്‍ (മലബാറിലെ ഇസ് ലാമിക ആവിര്‍ഭാവ ചരിത്രം).
മുഹമ്മദ് ബ്‌നു മാലിക് സ്വര്‍ണത്തകിടില്‍ എഴുതിത്തയ്യാറാക്കിയ തങ്ങളുടെ കുടുംബ ചരിത്രവും മാലിക് ബ്‌നു ദീനാറിന്റെ പളളി നിര്‍മാണവും ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനവും വളരെ വിശദമായി വിവരിക്കുന്ന ഈ അറബിഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതിയാണ് മാടായിപ്പളളിയില്‍ സൂക്ഷിച്ചിട്ടുളളത്.
ഈ ഗ്രന്ഥം സൈനുദ്ദീന്‍ മഖ്ദുമിന്റെ തുഹ്ഫത്തുല്‍ മുജാഹിദിനേക്കാളും ( 1583) കേരളോല്‍പത്തിയേക്കാളും പ്രശസ്ത അറബിഗ്രന്ഥമായ രിഹ്‌ലത്തുല്‍ മു ലൂകിനേക്കാളും പഴക്കമുളളതാകാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.'
ഇനി ഒരു ചരിത്ര കുതുകിയെന്ന നിലയില്‍ പറയട്ടെ:
കേരള ചരിത്രത്തില്‍തന്നെ നിരവധി വെട്ടിത്തിരുത്തലുകള്‍ക്ക് സാധ്യതയുളള ചിരപുരാതനമായഈ ഗ്രന്ഥം മാടായിപ്പളളി കമ്മറ്റിക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു കൂടെ ?  (മലയമ്മയുടെ ഒരു 'പാവം അച്ചടി' യല്ല വേണ്ടത് )
മറിച്ച് കേരളത്തിലെ തലയെടുപ്പുളള ഒരറബി പണ്ഡിതനെ കൊണ്ട് ഗ്രന്ഥം സൂക്ഷ്മമാ യി പരിഭാഷപ്പെടുത്തിക്കുക. അത്തരം കാര്യങ്ങള്‍ക്ക് കേരളത്തിലെ ഏതെങ്കിലും ഒരു യുനിവേഴ്‌സിറ്റിയുടെ ഉപദേശവും സഹായവും തേടുക. തുടര്‍ന്ന്  ഡോ: കെ.കെ.എന്‍.കുറുപ്പ് എം.ജി.എസ്.മേനോന്‍ പോലുളള പ്രമുഖ ചരിത്രകാരന്‍മാരെ കൊണ്ട് ആമുഖങ്ങളും അനുബന്ധങ്ങളും എഴുതിക്കുക. അങ്ങനെ ഒരു ബ്രഹദ് ചരിത്ര ഗ്രന്ഥമായി അതിനെ അണിയിച്ചൊരുക്കുക.
 കേന്ദ്ര-കേരള ചരിത്ര വിഭാഗങ്ങളുമായി ബന്ധപ്പെട്ട്  മന്ത്രിമാര്‍ ഉള്‍പ്പെടെ പരമാവധി പ്രമുഖരെ പങ്കെടുപ്പിച്ച് നമ്മുടെ മാടായിപ്പളളി അങ്കണത്തിലോ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തോ വെച്ച് ഈ ഗ്രന്ഥത്തിന്റെ പ്രൗഢമായ പ്രകാശനച്ചടങ്ങും ചരിത്ര സെമിനാറും സംഘടിപ്പിക്കുക .
ഇതിന് മാടായിപ്പളളി കമ്മറ്റി മുന്‍കൈയെടുത്താല്‍ മാത്രം മതി. കേരളത്തിലുടനീളമുളള പ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിക്കാവുന്നതാണ്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നല്ല പ്രചാരണവും വാര്‍ത്താപ്രാധാന്യവും നല്‍കാവുന്നതാണ്.

ജമാല്‍ കടന്നപ്പളളി





ഹൈദ്രോസ് വാട്ട്‌സപ്പ്
വിരുദ്ധനായ കഥ
മല്‍ബു കഥകളില്‍
വായിക്കാം.








6/26/16

കാര്യങ്ങളുടെ ഒരു പോക്ക്

പള്ളിയില്‍ ഭജനമിരിക്കാന്‍ രജിസ്‌ട്രേഷനും തിരക്കും
വാര്‍ത്ത വായിക്കാം.
മക്ക- വിശുദ്ധ റമദാനില്‍ ഭൗതിക ചിന്തകളില്‍ നിന്ന് മനസ്സിനെ മുക്തമാക്കി ദൈവിക പ്രീതിയും പുണ്യവും കാംക്ഷിച്ച് ആരാധനാ കര്‍മങ്ങളില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിന് (ഭജനമിരിക്കല്‍) മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ ജുമാമസ്ജിദായ ആയിശ അല്‍റാജ്ഹി മസ്ജിദില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍. ബെഡും തലയിണയും അലമാരയും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് റമദാനിലെ അവസാന ഭാഗം മസ്ജിദില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ അല്‍റാജ്ഹി മസ്ജിദ് മാടിവിളിക്കുന്നത്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ഇഫ്താറും അത്താഴവും മുത്താഴവും മസ്ജിദില്‍ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. 
ഒരേസമയം 47,000 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രം വിശാലമാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. ഈ വര്‍ഷം ഇഅ്തികാഫ് ഇരിക്കുന്നതിന് 12,000 പേര്‍ മസ്ജിദിലെ ഇഅ്തികാഫ് വിഭാഗത്തെ സമീപിച്ചിരുന്നു. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തികാഫിന് അനുമതി നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്യും. രണ്ടായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിനാണ് മസ്ജിദില്‍ സൗകര്യമുള്ളത്. ഓണ്‍ലൈന്‍ വഴി ഇഅ്തികാഫിന് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 
ഇഅ്തികാഫിന് മസ്ജിദിലെത്തുന്ന ഓരോരുത്തരെയും അധികൃതര്‍ പ്രത്യേകം സ്വീകരിച്ച് കാപ്പിയും ചായയും ഈത്തപ്പഴവും ജ്യൂസും വെള്ളവും പലഹാരങ്ങളും വിതരണം ചെയ്യും. ഇതിനു ശേഷം ഇഅ്തികാഫ് കാര്‍ഡും ഓരോരുത്തര്‍ക്കുമുള്ള അലമാരയുടെ താക്കോലും കൈമാറും. ടൂത്ത് ബ്രഷ്, പേസ്റ്റ്, ചീര്‍പ്പ്, ഷാംപു, സോപ്പ്, നെയില്‍ കട്ടര്‍, സുഗന്ധത്തില്‍ കുതിര്‍ത്ത ടിഷ്യു പേപ്പര്‍ എന്നിവ അടങ്ങിയ ബാഗും വിശ്വാസികള്‍ക്ക് നല്‍കും. ഓരോരുത്തര്‍ക്കുമുള്ള ബെഡ് പ്രത്യേകം നിര്‍ണയിച്ച് നല്‍കും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കുള്ള ടോയ്‌ലെറ്റുകളില്‍ സോപ്പും ടിഷ്യു പേപ്പറും ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്.
ഇഅ്തികാഫ് ഇരിക്കുന്നവരുടെ ചികിത്സക്ക് ക്ലിനിക്കും മസ്ജിദിലുണ്ട്. ഒരു ഡോക്ടറാണ് ക്ലിനിക്കിലുള്ളത്. ഇഫ്താര്‍, ഇശാ നമസ്‌കാരത്തിനു ശേഷം മുത്താഴം, പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അത്താഴം എന്നിങ്ങനെ മൂന്നു തവണ ഭക്ഷണം വിതരണം ചെയ്യും. ഇതിനു പുറമെ കാപ്പി, ചായ, ജ്യൂസുകള്‍, മിനറല്‍ വാട്ടര്‍, മോര്, പലഹാരങ്ങള്‍ എന്നിവ രാത്രി മുഴുവന്‍ ഇഷ്ടാനുസരണം സ്വയം എടുത്തു കഴിക്കുന്നതിന് ബുഫെയും മസ്ജിദിലുണ്ട്. പ്രമേഹ രോഗികള്‍ക്ക് പ്രത്യേക ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കര്‍മനിരതരായ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം 24 മണിക്കൂറും വൃദ്ധ•ാര്‍ക്കും മറ്റും ലഭിക്കും. 
ശൈഖ് സുലൈമാന്‍ അല്‍റാജ്ഹി ഫൗണ്ടേഷനു കീഴിലുള്ള മസ്ജിദുകളില്‍ ഒന്നാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ മസ്ജിദായ ഇത് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ മൂന്നു വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. 60,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മസ്ജിദ് ഉസ്മാനിയ വാസ്തുശില്‍പ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. 


6/24/16

ഇഫ്താര്‍ ഒരു പോരാട്ടമാക്കാം


നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ നിരത്തിയ സുഫ്രക്ക് മുന്നില്‍ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഇരുന്ന അഹമ്മദിന് തൊട്ടടുത്തിരുന്ന അനൂപ് ഒരു കാരയ്ക്ക എടുത്തു നല്‍കി. ഒരെണ്ണം അനൂപും കൈയില്‍ കരുതി. സമീപത്തെ പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്ക് കാതോര്‍ക്കുകയാണ് ഇരുവരും. ബാങ്ക് വിളി തുടങ്ങിയപ്പോള്‍ ഇരുവരും ഒരുമിച്ച് നോമ്പ് തുറന്നു.
തുറന്ന മൈതാനത്ത് വിരിച്ചിരിക്കുന്ന സുഫ്രകള്‍ക്ക് ഇരുവശവും നോമ്പെടുത്തവരോടൊപ്പം നോമ്പെടുക്കാത്തവരും നിരന്നിരിക്കുന്നു. പേരു കൊണ്ട് മുസ്്‌ലിം അല്ലെങ്കിലു കൂട്ടുകാര്‍ സംഘടിപ്പിക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാനുളളതുകൊണ്ട് നോമ്പെടുത്തവരും അക്കൂട്ടത്തിലുണ്ട്. ജീവതത്തില്‍ സൂക്ഷ്മത പരിശീലിക്കുന്നതിന് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട വ്രതാനുഷ്ഠാനത്തിന്റെ ഒരു പ്രത്യേകത, പ്രകടനപരതയിലെ അര്‍ഥമില്ലായ്മയാണ്. നോറ്റവരേയും നോല്‍ക്കാത്തവരേയും വേര്‍തിരിക്കാനാവില്ല.
മുസ്്‌ലിംകളുടെ നിര്‍ബന്ധ അനുഷ്ഠാനമാണ് റമദാനിലെ വ്രതമെങ്കിലും നോമ്പ് നോല്‍ക്കാത്ത അനേകം സുഹൃത്തുക്കളുടെ സാന്നിധ്യം നോമ്പ്തുറ വേളകളില്‍ പുതുമയുള്ള സംഗതിയല്ല. 

അയല്‍ക്കാരായ മുസ്്‌ലിംകളല്ലാത്തവരെ പല ദിവസങ്ങളിലായി വീട്ടിലേക്ക് വിളിച്ച് നോമ്പ് തുറയില്‍ പങ്കെടുപ്പിക്കുകയെന്നത് കണിശമായും തുടരുന്നവരാണ് പലരും. നാട്ടില്‍ മാത്രമല്ല, പ്രവാസ ലോകത്തും ഇതു തന്നെയാണ് സ്ഥിതി. 

മുസ്്‌ലിംകളല്ലാത്ത അയല്‍ക്കാരേയും കൂട്ടുകാരേയും ഇവിടേയും നോമ്പ്തുറ വിരുന്നിന് വീട്ടിലേക്ക് വിളിക്കുന്നവരാണ് ചുറ്റും.
ഒരേ ഫഌറ്റില്‍ താമസിക്കുന്ന വിവിധ മതക്കാരുടെ കാര്യം എടുത്തുപറയേണ്ടതുമില്ല. ഡൈനിംഗ് ടേബിളുകളിലെ വിഭവങ്ങളുടെ വ്യത്യാസം പോലെ അതു കഴിക്കുന്നുവരിലും വീക്ഷണ വ്യത്യാസങ്ങളുണ്ട്. പക്ഷേ, കടല്‍ കടന്നവനു മുമ്പില്‍ മതമോ രാഷ്ട്രീയമോ സംഘടനാ വ്യത്യാസമോ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാറില്ല.
വ്യക്തികള്‍ മാത്രമല്ല, നാട്ടിലേതു പോലെ പ്രവാസി കൂട്ടായ്മകളും തങ്ങള്‍ സംഘടിപ്പിക്കുന്ന ഇഫ്താറുകളിലേക്ക് ഇതര മതസ്ഥരായ സുഹൃത്തുക്കളെ ക്ഷണിക്കാറും പങ്കെടുപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് ഇന്ത്യ ജിദ്ദയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത് അമുസ്്‌ലിം സുഹൃത്തുക്കളോടൊപ്പമാണ്.
ഇതൊക്കെ ഓര്‍മിക്കാന്‍ കാരണം, ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ ആഹ്വാനമാണ്. നാട്ടിലെ സൗഹാര്‍ദവും സമാധാനവും തിരിച്ചുപിടിക്കുന്നതിന് മുസ്്‌ലിംകള്‍ അയല്‍ക്കാരായ ഹിന്ദുക്കളേയും മറ്റു മതസ്ഥരേയും വീടുകളിലേക്ക് ഇഫ്താറിനു ക്ഷണിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായകമാകുന്ന ഈ നിര്‍ദേശത്തില്‍ നാം കേരളീയര്‍ക്ക് പുതുമ തോന്നില്ലെങ്കിലും സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിന്ദുത്വ സംഘടനകളുടെ പേരില്‍ സ്വാമിമാരും സന്യാസിനികളും നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ തകര്‍ത്തുകളഞ്ഞ ഹിന്ദു-മുസ്്‌ലിം ബന്ധങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇതേക്കാളും നല്ലൊരു മാര്‍ഗമില്ല. ഇഫ്താറുകളും അതുപോലെ മറ്റു ആഘോഷ അവസരങ്ങളും സൗഹൃദങ്ങളും അയല്‍പക്ക ബന്ധങ്ങളും ദൃഢമാക്കാനുള്ള മാര്‍ഗമായി മാറേണ്ടതുണ്ട്. 
പട്ടിണി കിടക്കുന്ന പാവങ്ങള്‍ ഏതു നാട്ടിലാണെങ്കിലും തങ്ങളുടെ വ്യതിരിക്തമായ മതവിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ കാത്തു സൂക്ഷിച്ചുപോരുന്ന ബന്ധങ്ങള്‍ വഷളാക്കാന്‍ മുന്‍പന്തിയിലുള്ളത് ഹിന്ദുത്വ സംഘടനകളാണെന്ന കാര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സദ്യക്കു പോയവര്‍ തന്നെയാണ് പിന്നീട് വൈകാരികതക്ക് അടിപ്പെട്ട് ആ പാവം മനുഷ്യനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. 
ആര്‍.എസ്.എസിന്റെ മുസ്്‌ലിം വിഭാഗമായ മുസ്്‌ലിം രാഷ്ട്രീയ മഞ്ചിന്റെ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാര്‍, മഞ്ചിന്റെ നേതൃത്വത്തില്‍ വിദേശനയതന്ത്ര പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജൂലൈ രണ്ടിന് നടത്താനിരിക്കുന്ന ഗ്രാന്റ് ഇഫ്താറിന്റെ കാര്യം വിശദീകരിക്കുമ്പോഴാണ് സൗഹാര്‍ദത്തിന്റെ ടൂളായി ഇഫ്താറിനെ മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 
ബാബ്‌രി മസ്ജിദില്‍ തുടങ്ങി ഗോധ്രയും ദാദ്രിയും പിന്നിട്ട് തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിക്കാതെ എങ്ങനെ സാമൂഹികാന്തരീക്ഷം സൗഹാര്‍ദപൂര്‍ണമാകുമെന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടവരാണ് മറുഭാഗത്ത് ഇത്തരത്തിലുള്ള കാപട്യ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നത്. മദ്രസകളില്‍ രാജ്യസ്‌നേഹികളായ മുസ്്‌ലിംകളെ കുറിച്ച് പഠിപ്പിച്ച് കുട്ടികളെ ദേശസ്‌നേഹമുള്ളവരാക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ദ്രേഷ് കുമാര്‍ തന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും. 

പാക്കിസ്ഥാനടക്കം നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന ഇഫ്താറിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുമെന്നാണ് ആര്‍.എസ്.എസ് അവകാശപ്പെടുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനു പോലും വിലക്കുളള രാജ്യമാക്കി മാറ്റി ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെടുത്തിയവര്‍ തന്നെയാണ് പ്രതിഛായ വീണ്ടെടുക്കാനുള്ള മറുവിദ്യകള്‍ കണ്ടെത്തുന്നതും. 

1992 ല്‍ ബാബ്്‌രി മസ്ജിദ് തകര്‍ത്തതിനുശേഷം ഹിന്ദുത്വ ഭീകരര്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയെ അസഹിഷ്ണുതയുടെ രാജ്യമാക്കി മാറ്റാന്‍ ശ്രമിച്ചുവരികയാണ്. ഗുണ്ടാസംഘങ്ങള്‍ ഒരു ഭാഗത്ത് ജനങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മറുഭാഗത്ത് എല്ലാ മേഖലകളിലും ഹിന്ദുത്വ നിര്‍ബന്ധങ്ങള്‍ അടിച്ചേല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നു. നമ്മള്‍ എന്തു കഴിക്കണം, എന്തു ധരിക്കണം, എന്ത് വായിക്കണം, എന്ത് കാണണം, ആരെ കാണണം, ആരെ വിവാഹം കഴിക്കണം, ആരെ ആരാധിക്കണം എന്നുതുടങ്ങി എന്ത് ചിന്തിക്കണമെന്നുവരെ തീരുമാനിക്കാനുള്ള അവകാശമാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 
ഇങ്ങനെ പൊതു അന്തരീക്ഷം വെറുപ്പിനാല്‍ വഷളാക്കിക്കൊണ്ടിരിക്കെ, വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും പേക്കിനാവായി തുടരുന്ന, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയില്‍ അതിനെ മറികടക്കാന്‍ ഏറ്റവും അനയോജ്യമായ ആയുധം തന്നെയാണ് ആഘോഷവേളകളിലെ പങ്കാളിത്തം. പറഞ്ഞത് കുതന്ത്രങ്ങളുടെ ആശാനായ ഇന്ദ്രേഷ് കുമാറായതുകൊണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതൃത്തില്‍ കേരളത്തില്‍ പോലും ഇപ്പോഴേ ആസൂത്രണവും പരിപാടികളും ആരംഭിച്ചിരിക്കെ, വിദ്വേഷ പ്രചാരണമാണ് കരുതിയിരിക്കേണ്ട ഏറ്റവും പ്രധാന വിഷയം. മുസ്്‌ലിംകളല്ലാത്തവരുമായി ബന്ധം സ്ഥാപിക്കാനും സൗഹൃദം പുതുക്കാനും ലഭിക്കുന്ന ഒരവസരവും മുസ്്‌ലിംകള്‍ പാഴാക്കാന്‍ പാടുള്ളതല്ല. കാരണം, സംഘ്്പരിവാറിന്റെ നേതൃത്വത്തില്‍ മുസ്്‌ലിം ന്യൂനപക്ഷത്തെ എതിര്‍പക്ഷത്തു നിര്‍ത്തിക്കൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത്.

വെറുപ്പിനെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ ജിഹാദാണ് ആഘോഷവേളകളിലെ പരസ്പര പങ്കാളിത്തമെന്ന തിരിച്ചറിവ് നേടാനാണ് കാലം ആവശ്യപ്പെടുന്നത്. ഇഫ്താറും പെരുന്നാളുമൊക്കെ വെറുപ്പിന്റെ ശക്തികള്‍ക്കെതിരായ പോരാട്ടമാക്കി മാറ്റണം.

6/21/16

കോഴിക്കോട് കലക്ടര്‍ ഉറങ്ങുകയാണോ

കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട് കലക്ടര്‍ക്കും ജില്ലാ അധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി മലബാര്‍ ഡെവലപ്്‌മെന്റ് ഫോറം സ്ഥാപകനും വര്‍ക്കിംഗ് ചെയര്‍മാനുമായ കെ.എം. ബീഷര്‍.

ഇവിടെ വായിക്കാം.

കോഴിക്കോട്ടെ ജില്ലാ ഭരണകൂടം നിശ്ചലം, പ്രവര്‍ത്തനരഹിതം.ഫെയ്‌സ് ബുക്കിലും, മാധ്യമങ്ങളെ കൂട്ടുപിടിച്ചും പബ്ലിസിറ്റി 'സ്റ്റണ്ടില്‍ ' മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആരാധക വലയത്തെ സൃഷ്ടി
ക്കുന്ന പുതിയ തന്ത്രം. ഒറ്റവാക്കില്‍ ഡിജിറ്റല്‍ ലോകത്ത് മാത്രംഒതുങ്ങി പോകുന്ന കാര്യങ്ങള്‍, നാട്ടിനും ജനങ്ങള്‍ക്കും തീരാ നഷ്ടത്തില്‍ പര്യവസാനം.
കോഴിക്കോട് ജില്ലയില്‍ ജില്ലാ ഭരണാധികാരി ഉറങ്ങുകയാണോ?

ജനങ്ങള്‍ നികുതി പണം ശമ്പളമായി നല്‍കി പോറ്റുന്ന ഉദ്യോഗസ്ഥര്‍ ഉറങ്ങുമ്പോള്‍ അവരെ ഉണര്‍ത്തേണ്ട കടമ നമ്മില്‍ നിക്ഷി പ്തമാണ്. അത് നിറവേറ്റാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.
ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കുന്ന നിരവധി കമ്മറ്റികള്‍ ഉണ്ട്. അതില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നു.? എത്ര കമ്മറ്റികള്‍ യോഗം ചേരുന്നു. എല്ലാം താറുമാറായി കിടക്കുന്നതായി കൃത്യമായ വിവരം.
ഏററവും സുപ്രധാനമായ കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സമിതിയുടെ യോഗം 4 മാസമായി നടന്നിട്ടില്ല.തന്മൂലം മെഡിക്കല്‍ കോളജിനെ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പാവ
പെട്ട രോഗികളാണ് വെള്ളം കുടിക്കുന്നതെന്ന് കണ്ണില്‍ ചോരയില്ലാത്ത ഉദ്യോഗസ്ഥന്മാര്‍ക്ക് അറിയുമോ?? പാവപ്പെട്ട രോഗികളുടെ കണ്ണീരിന്റെ
കഥകള്‍ !!!
സാധാരണ രോഗികള്‍ക്ക് മരുന്നും, മറ്റു അനുബന്ധ സൗകര്യങ്ങള്‍, നിയമനങ്ങള്‍, മാലിന്യനീക്കം, തുടങ്ങിയ കാര്യങ്ങള്‍ നീങ്ങണമെങ്കില്‍
ആശുപത്രി വികസന സമിതി സജീവമായി നടക്കണം.കഴിഞ്ഞ 4 മാസമായി സമിതി യോഗം ചേര്‍ന്നിട്ടില്ലെന്ന് പറയുമ്പോള്‍ അതിന്റെ ചെയര്‍
മാനായ ജില്ലാ കലക്ടര്‍ സാധാരണക്കാരായ രോഗികളോട്, കോഴിക്കോട് മെഡിക്കല്‍ കോളേജിനോട്, നാട്ടുകാരോട് ചെയ്യുന്ന അനീതി യല്ലേ??? അത് ചര്‍ച്ചാ വിധേയമാവണം. ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍
ശന നടപടിയും വേണം.
ഇത്രയും വലിയ അനാസ്ഥ പ്രകടിപ്പിച്ചിട്ട് നല്ല ആരോഗ്യമുള്ളവര്‍ക്ക് സുലൈമാനി വിതരണം ചെയ്തിട്ട് എന്താണ് പുണ്യം കിട്ടുക.?
ഇവിടെയാണ് പാവപ്പെട്ടവന്റെ രക്ഷകന്‍ ആവേണ്ടത്. വര്‍ഷങ്ങളായി നല്ല നിലയില്‍ നടക്കുന്ന കോഴിക്കോട്ടെ പാലിയേറ്റീവ് സെക്ഷനില്‍ ചെന്ന് ഫോട്ടോയെടുത്ത് അതിന്റെ പിതൃത്വം ഏറ്റെടുത്ത് ഫെയ്‌സ് ബുക്കിലും ചാനലുകളിലും നല്‍കി പ്രശസ്തി നേടിയുള്ള നാടകമല്ലവേണ്ടത്. പകരം സജീവമായ ഇടപെടലുകളാണ് അത്യാവശ്യം.
അത് പോലെ കഴിഞ്ഞ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം കൊടുമ്പിി കൊള്ളാന്‍ മുഖ്യകാരണം ജില്ലാ കലക്ടരുടെ നിരുത്തരവാദപ
രമായ ശൈലിയാണ്. കുറ്റിയാടി ഇറിഗേഷനോടനുബന്ധമായുള്ള പെരുവണ്ണാമുഴി ഡാമിന്റെ നായകനും ജില്ലാ കലക്ടര്‍ തന്നെയാണ്. ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിത്യേന പരിശോധിക്കാനും, കാര്യക്ഷമമാക്കാനുംവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട കമ്മറ്റിയുടെ ചെയര്‍മാനും കലക്ടര്‍ തന്നെ.
എന്നാല്‍ കമ്മറ്റി യോഗങ്ങളോ, നടപടിക്രമങ്ങളോ കൃത്യമായി നടക്കുന്നില്ല.റിവ്യൂ മീറ്റിങ്ങുകള്‍ നടക്കാത്തതിനാല്‍ കുറ്റിയാടി ഇറിഗേഷന്റെ കീഴിലുള്ള പെരുവണ്ണാമൂഴി മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലമൊഴുകുന്ന കനാലുകളുടെ ഞീൗശേില ങമശിമേിമിരല സ്തംഭിച്ചു.

ജലവിതരണം താറുമാറായി. ജില്ലയുടെ വേങ്ങേരി, കക്കോടി,കണ്ണാടിക്കല്‍ ചേളന്നൂര്‍, കുരുവട്ടൂര്‍, തുടങ്ങിയ പല കേന്ദ്രങ്ങളിലും രൂക്ഷമായ ജലക്ഷാമംഅനുഭവപ്പെട്ടു. കൃഷിപാടങ്ങള്‍ ഉണങ്ങിയമര്‍ന്നു. വേങ്ങേരിയില്‍ താമസക്കാരനായ കേരളത്തിലെ ആദ്യത്തെ ടി.വി. വാര്‍ത്താചാനലിന്റെ ബ്യൂറോ ചീഫ് വരെ വെള്ളം കിട്ടാതെ കുത്തിയിരിക്കേണ്ടി വന്നു. അപ്പോള്‍ സാധാര ണക്കാരന്റെ സ്ഥിതി എന്താവും??
ജില്ലയില്‍ കനാലുകള്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലസ്രോതസും ഈ കനാലുകള്‍ തന്നെയായിരുന്നു. കനാലുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതായതോടെ  ആയിരക്കണക്കിന് കിണറുകളാണ് വരണ്ട് വറ്റിയത്.
ബന്ധപ്പെട്ടവര്‍ ഉറങ്ങിയപ്പോള്‍ വറ്റിപ്പോയ കനാലുകള്‍ ലക്ഷക്കണക്കിന് രൂപയുടെ ജൈവ പച്ചക്കറി കൃഷികള്‍ നശിച്ചുപോകാന്‍ കാരണമായി.
ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ പോലും പ്രാപ്തരല്ലാത്തവര്‍ സാധാരണക്കാരന്റെ നായകനായി ഡിജിറ്റല്‍ ലോകത്ത് സ്വയം വേഷമിടുന്നതാണ് ശരിയായ കാപട്യമെന്ന് വിലയിരുത്തേണ്ടത്.

കോഴിക്കോട് ജില്ലാ ഭരണകൂടം സ്തംഭനാവസ്ഥയിലാണ്.ആര്‍ജവവും പ്രാപ്തിയുമുള്ള ജില്ലാ ഭരണാധികാരിയാണ് മലബാറിന്റെ പ്രധാന ജില്ലയായ കോഴിക്കോടിനാവശ്യം.

വനിതാ കലക്ടറായിരുന്ന ലത ചെയ്തതിന്റെ 10% പ്രവര്‍ത്തനങ്ങള്‍
നടക്കുന്നില്ല. 2015 ഫിബ്ര23 ന് ചാര്‍ജെടുത്ത കലക്ടര്‍ ഒരു വര്‍ഷവും
നാലു മാസവുമായി ജില്ലയെ മുന്നോട്ടേക്കല്ല നയിക്കുന്നത്.
കൈത്തുമ്പില്‍ കിട്ടിയ കോടികളുടെ പദ്ധതികള്‍ പ്രാബല്യത്തിലാക്കാന്‍ കഴിയാതെ പദ്ധതികളും ഫണ്ടുകളും കൈവിട്ടു പോകുന്നു.
വളരണം കോഴിക്കോടിന്, അതിനായ് ആര്‍ജവമുള്ള ഒരു ജില്ലാ കലക്ടറെ കാത്തിരിക്കുകയാണ് കോഴിക്കോട്...
ജയ് ഹിന്ദ്

മാടായിപ്പള്ളിയില്‍ മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന 
കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു.  
ഇവിടെ വായിക്കാം

മാടായിപ്പളളി: മക്കത്തെ കല്ലിന്റെ  ദുര്‍ഗതി
-ജമാല്‍ കടന്നപ്പള്ളി
കേരള മുസ്‌ലിം ചരിത്രം എന്ന വിഖ്യാത കൃതിയില്‍ പി.എ.സെയ്തു മുഹമ്മദ് എഴുതുന്നു:
'മാലിക്ബ്‌നു ദീനാര്‍ തന്റെ ചരിത്രപ്രസിദ്ധമായ കേരള യാത്രയില്‍ വിശിഷ്ടതരമായ കാഴ്ച വസ്തുക്കളും മറ്റും കേരളത്തിലേക്ക് കൊണ്ടു പോന്നു.13 മാര്‍ബിള്‍ കല്ലുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു' (പുറം: 58)ഇനി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ് ലാമിക വിജ്ഞാനകോശം കാണുക:    
 'എണ്ണൂറോളം മുസ് ലീം മഹല്ലുകളുളള കണ്ണൂരിലാണ് മലബാറിലെ ആദ്യത്തെ പളളിയായ മാടായിപ്പളളി. മാലികുബ്‌നു ദീനാറും സംഘവും പണിത പളളികളില്‍ മൂന്നാമത്തേതാണിത്. അവര്‍ അറേബ്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു മാര്‍ബിളുകളില്‍ ഒന്ന് ഇവിടെയാണ് സ്ഥാപിച്ചത് ' (ഇസ് ലാമിക വിജ്ഞാനകോശം: ഭാഗം: 7 പുറം :363)
ഖേദകരമെന്നു പറയട്ടെ പ്രസിദ്ധമായ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ച ഈ കല്ലിന് പക്ഷെ നാം ഒരു കൗതുക വസ്തുവിന്റെ വില പോലും നല്‍കിയില്ല.
മക്കത്തുനിന്നു വന്ന ഇത്തരം ഒരു കല്ല് മാടായിപ്പളളിയില്‍ ഉളളതായി പളളിക്കകത്തോ പുറത്തോ ഒരു ലിഖിതം പോലുമില്ല.
സംഗതി പളളി മുക്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ കൂട്ടി പളളി വരാന്തയിലെ മാര്‍ബിള്‍ സ്വല്‍പം പൊക്കി ആ കല്ല് കാണിച്ചു തന്നു.
പണ്ട് ഹജറുല്‍ അസ്‌വദി നെ നോക്കി ഉമര്‍(റ) പറഞ്ഞതുപോലെ കല്ലുകളോടൊന്നും നമുക്ക് പ്രത്യേകമായ ഒരാദരവും ഇല്ലെന്നിരിക്കേ തന്നെ ചരിത്രപ്രസിദ്ധമായ ആ കല്ല് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം കടലാഴങ്ങള്‍ താണ്ടി വന്ന ആത്മത്യാഗികളായ ഏതാനും ആളുകള്‍ .. പോരുമ്പോള്‍ കൈയിലു ളള സമ്പാദ്യമത്രയും അവര്‍ അല്ലാഹു വിന്റെ മാര്‍ഗത്തില്‍ കൊണ്ടുവന്നു..അതില്‍ പെട്ട അതിവിശിഷ്ടമായ ഒരു മാര്‍ബിള്‍ കല്ല്.. ഇന്നും നമ്മുടെ കൈയില്‍ അത് കേടുകൂടാതെ ഉണ്ടായിട്ടും അതിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു വരി .. അല്ലെങ്കില്‍ ഇത്രയും ത്യാഗം സഹിച്ച് ആയിരം വര്‍ഷ ങ്ങള്‍ക്ക് മുമ്പ് അതീവ ദുര്‍ഘടമായ പാതയിലൂടെ അത് പൊക്കിക്കൊണ്ടു വന്ന മഹാവിപ്ലവകാരിയായ ആ പരിഷ്‌കര്‍ത്താവിന്റെ പേര് പോലും നമുക്ക് പളളിയുടെ ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും എഴുതി വെക്കാനായില്ലല്ലോ !!!കഷ്ടം!!! ലജ്ജിക്കുക നാട്ടുകാരേ..!!!

6/18/16

മാടായിപ്പള്ളിയില്‍ മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളിയില്‍
മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു.  
ഇവിടെ വായിക്കാം

മാടായിപ്പളളി: മക്കത്തെ കല്ലിന്റെ  ദുര്‍ഗതി
-ജമാല്‍ കടന്നപ്പള്ളി
കേരള മുസ്‌ലിം ചരിത്രം എന്ന വിഖ്യാത കൃതിയില്‍ പി.എ.സെയ്തു മുഹമ്മദ് എഴുതുന്നു:
'മാലിക്ബ്‌നു ദീനാര്‍ തന്റെ ചരിത്രപ്രസിദ്ധമായ കേരള യാത്രയില്‍ വിശിഷ്ടതരമായ കാഴ്ച വസ്തുക്കളും മറ്റും കേരളത്തിലേക്ക് കൊണ്ടു പോന്നു.13 മാര്‍ബിള്‍ കല്ലുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു' (പുറം: 58)
ഇനി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ് ലാമിക വിജ്ഞാനകോശം കാണുക:    
 'എണ്ണൂറോളം മുസ് ലീം മഹല്ലുകളുളള കണ്ണൂരിലാണ് മലബാറിലെ ആദ്യത്തെ പളളിയായ മാടായിപ്പളളി. മാലികുബ്‌നു ദീനാറും സംഘവും പണിത പളളികളില്‍ മൂന്നാമത്തേതാണിത്. അവര്‍ അറേബ്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു മാര്‍ബിളുകളില്‍ ഒന്ന് ഇവിടെയാണ് സ്ഥാപിച്ചത് ' (ഇസ് ലാമിക വിജ്ഞാനകോശം: ഭാഗം: 7 പുറം :363)
ഖേദകരമെന്നു പറയട്ടെ പ്രസിദ്ധമായ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ച ഈ കല്ലിന് പക്ഷെ നാം ഒരു കൗതുക വസ്തുവിന്റെ വില പോലും നല്‍കിയില്ല.
മക്കത്തുനിന്നു വന്ന ഇത്തരം ഒരു കല്ല് മാടായിപ്പളളിയില്‍ ഉളളതായി പളളിക്കകത്തോ പുറത്തോ ഒരു ലിഖിതം പോലുമില്ല.
സംഗതി പളളി മുക്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ കൂട്ടി പളളി വരാന്തയിലെ മാര്‍ബിള്‍ സ്വല്‍പം പൊക്കി ആ കല്ല് കാണിച്ചു തന്നു.
പണ്ട് ഹജറുല്‍ അസ്‌വദി നെ നോക്കി ഉമര്‍(റ) പറഞ്ഞതുപോലെ കല്ലുകളോടൊന്നും നമുക്ക് പ്രത്യേകമായ ഒരാദരവും ഇല്ലെന്നിരിക്കേ തന്നെ ചരിത്രപ്രസിദ്ധമായ ആ കല്ല് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം കടലാഴങ്ങള്‍ താണ്ടി വന്ന ആത്മത്യാഗികളായ ഏതാനും ആളുകള്‍ .. പോരുമ്പോള്‍ കൈയിലു ളള സമ്പാദ്യമത്രയും അവര്‍ അല്ലാഹു വിന്റെ മാര്‍ഗത്തില്‍ കൊണ്ടുവന്നു..അതില്‍ പെട്ട അതിവിശിഷ്ടമായ ഒരു മാര്‍ബിള്‍ കല്ല്.. ഇന്നും നമ്മുടെ കൈയില്‍ അത് കേടുകൂടാതെ ഉണ്ടായിട്ടും അതിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു വരി .. അല്ലെങ്കില്‍ ഇത്രയും ത്യാഗം സഹിച്ച് ആയിരം വര്‍ഷ ങ്ങള്‍ക്ക് മുമ്പ് അതീവ ദുര്‍ഘടമായ പാതയിലൂടെ അത് പൊക്കിക്കൊണ്ടു വന്ന മഹാവിപ്ലവകാരിയായ ആ പരിഷ്‌കര്‍ത്താവിന്റെ പേര് പോലും നമുക്ക് പളളിയുടെ ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും എഴുതി വെക്കാനായില്ലല്ലോ !!!കഷ്ടം!!! ലജ്ജിക്കുക നാട്ടുകാരേ..!!!





ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട മൂന്നാമത്തെ മുസ്്‌ലിം പള്ളിയാണ് മാലിക് ബിന്‍ ദീനാര്‍ നിയോഗിച്ച സംഘം നിര്‍മിച്ച പഴയങ്ങാടിയിലെ മാടായിപ്പള്ളി.
ഈ ചരിത്രപ്രധാന്യം ഉള്‍ക്കൊള്ളുന്ന നടപടികള്‍ നിര്‍ഭാഗ്യവശാല്‍ പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു എഴുത്തുകാരനായ ജമാല്‍ കടന്നപ്പള്ളി. അദ്ദേഹത്തിന്റു കുറിപ്പും മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇവിടെ വായിക്കാം.

മാടായിപ്പളളിചരിത്രം
മാപ്പ് നല്‍കില്ല
-ജമാല്‍ കടന്നപ്പള്ളി
ഇന്ത്യയിലെയും കേരളത്തിലെയും ഇസ്‌ലാം ആഗമനത്തെ കുറിച്ച് നമുക്ക് ചുറ്റും ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രവാചകന്‍ (സ) യുടെ കാലത്ത് തന്നെ കേരളത്തിലൂടെ ഇന്ത്യയില്‍ ഇസ് ലാം എത്തിയിരുന്നുവെന്നതാണ് ഒരു വാദം.
എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടിന് മുമ്പ്‌വരെ  ഇവിടെ ഇസ് ലാം എത്തിയിരുന്നില്ലായെന്നതാണ് മറു വാദം.
രസകരമായ വസ്തുത ഇരു വിഭാഗവും തങ്ങളുടെ വാദഗതികള്‍ സ്ഥാപിക്കാന്‍ ഏറെ അവലംബിക്കുന്നത് നമ്മുടെ മാടായിപ്പളളിയുടെ ചുമരിലുളള ഒരു അറബി ലിഖിതമാണ് !
(സംശയ നിവൃത്തി ആഗ്രഹിക്കുന്നവര്‍ന്യൂഡല്‍ഹി കേന്ദ്രമായി പ്രവൃത്തിക്കുന്ന 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ് റ്റോറിക്കല്‍ റിസര്‍ച്ച് ' പുറത്തിറക്കിയ    ' എ ടോപോ ഗ്രാഫിക്കല്‍ ലിസ്റ്റ് ഓഫ് അറബിക് പേര്‍ഷ്യന്‍ & ഉര്‍ദു ഇന്‍സ്‌ക്രിപ്ഷന്‍ സ് ഓഫ് സൗത്തിന്ത്യ' എന്ന സിയാവുദ്ദീന്‍ എ. ദേശായിയുടെ ഗ്രന്ഥം മുതല്‍അടുത്തിടെ നടന്ന 'കേരള മുസ് ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ് ' പ്രബന്ധ സമാഹാരം വരെ നോക്കുക. കൂടാതെ റോബര്‍ട്ട് സ്വീവെല്‍ (1882 ), വില്യം ലോഗന്‍, രംഗാ ചാര്യ, ചാള്‍സ് അലക്‌സാണ്ടര്‍ ഇന്നസ്സ്, എം.ജി.എസ്.നാരായന്‍, സി.എന്‍.അഹ്മദ് മൗലവി, പി.വി.സൈതു മുഹമ്മദ് തുടങ്ങിയ ഒട്ടനേകം പ്രതിഭകള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ മാടായിപ്പളളി പരാമര്‍ശ വിധേയമാക്കായിട്ടുണ്ട്.  )
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഒരു കൂട്ടര്‍ നമ്മുടെ ഭൂമി മലയാളത്തിലുണ്ട്.. മറ്റാരുമല്ല മാടായിപ്പളളി കമ്മറ്റിക്കാര്‍..!!!
അവരോടുളള മുഴുവന്‍ ബഹുമാനാദരവുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇത് പറയുന്നത്.
കേരളത്തിലെ പ്രാചീന പളളികള്‍ പലതും വിനീതനായ ഈ കുറിപ്പുകാരന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം രണ്ട് സവിശേഷതകള്‍ കാണാം. പളളി പുതുക്കിപ്പണിയേണ്ടിവന്നാലും അതിന്റെ പഴമ നഷ്ടപ്പെടാത്ത വിധം അത് ചെയ്യും. അതുപോലെ പളളിയുടെ മുന്‍ഭാഗത്തു തന്നെ അതിന്റെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന  ബോര്‍ഡ് സ്ഥാപിച്ചിരിക്കും.
എന്നാല്‍ മാടായിപ്പളളിയില്‍ ഇത് രണ്ടുമില്ല..
അതിനാല്‍ ബഹുമാന്യരായ മാടായിപ്പളളിക്കമ്മറ്റിയോട് ഈ കുറിപ്പുകാരനും ഇതിനെ 'ലൈക്ക് 'ചെയ്യുന്ന മുഴുവന്‍ പേരും സ്‌നേഹപൂര്‍വ്വം അവശ്യപ്പെടുന്നു:
പളളിയു ടെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന ഒരു ഫ്‌ളക്‌സ് ബോര്‍ഡെങ്കിലും എത്രയും വേഗം  പളളിയുടെ മുന്‍ഭാഗത്ത് സ്ഥാപിക്കാന്‍ ദയവു ചെയ്ത് നിങ്ങള്‍ക്ക് സന്മനസ്സുണ്ടാവണം.

        "റിസോർട്ട് " !!!
          MGSന്റെ
           പരിദേവനം

ചരിത്രപ്രസിദ്ധമായ മാടായിപ്പളളിയുടെ ഇന്നത്തെ ദുരവസ്ഥയെ പറ്റി പ്രമുഖ ചരിത്രകാരനായ  ശ്രീ.എം.ജി.എസ് നാരായണൻ "സത്യധാര "                      ദ്വൈവാരിക 2014 ഒക്ടോബർ 26-31 ലക്കത്തിൽ പറയുന്നത്‌ കാണുക:

"മാടായിപ്പളളി കേരളത്തിലെ മനോഹരമായ ഒരു പഴയ പളളിയായിരുന്നു. അവിടെ മരത്തിന്റെ പലകയിൽ ഒരു  "ഇൻസ്ക്രിപ്ഷൻ " ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അതൊന്നു വായിച്ചു മനസ്സിലാക്കാൻ വേണ്ടി അറബി അറി യുന്ന ഒരു പ്രൊഫസറെയും കൂട്ടി ഞാൻ പോയി.നോക്കുമ്പോൾ അതൊക്കെയും അവർ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. ഇന്ന് ആ പളളി അവിടെയില്ല. ഒന്നാന്തരം ഒരു റിസോർട്ടു മോഡൽ കെട്ടിടമാണ് അവിടെ കാണുന്നത് "
(ഉദ്ധരണം: ഏഴിമല ദേശം ചരിത്രം പുറം: 75-കെ.കെ.അസൈനാർ - ഇസ് ലാമിക സാഹിത്യ അക്കാദമി കോഴിക്കോട്)

                                                         ടി.പി. മുസ്തഫ മാസ്റ്റര്‍ 

മാടായിപ്പള്ളി  ചരിത്ര പുനര്‍നിര്‍മിതി 
ആവശ്യപ്പെടുന്നു
കേരളത്തിലെ ആദ്യത്തെ പള്ളിയായിരിക്കുമോ മാടായിപ്പള്ളി? കോലത്തിരിയില്‍നിന്ന് ലഭിച്ച ഭൂമിയില്‍ മാലിക് ഇബ്‌നു ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന ചരിത്രബോധമാണ് പൊതുവിലുള്ളത്. എന്നാല്‍ പുതിയങ്ങാടിയില്‍ അബ്ദുല്ല ഇബ്‌നു മാലിഖിനെ ഖാസിയായി മാലിക് ഇബ്‌നു ദിനാര്‍ നിയമിച്ചതായി 'രിഹാലത്തുല്‍ മുലൂക്ക് ' എന്ന ഗ്രന്ഥത്തില്‍ കാണുന്നു. മാടായിയില്‍ മുഹമ്മദ് ഇബ്‌നു മാലിക്കും.
പുതിയങ്ങാടിക്ക് മുമ്പേ ജനവാസ കേന്ദ്രമായിരുന്നു മാടായി എന്നുള്ളതും പുതിയ അങ്ങാടി വന്നപ്പോഴാണ് പഴയ അങ്ങാടിയായി പഴയങ്ങാടി മാറിയതെന്ന സ്ഥലനാമ ചരിത്രവും മാടായി പ്രദേശങ്ങളിലെ മഹാശാലാ യുഗ കാലത്തോളം പഴക്കമുള്ള നിര്‍മിതികളും ഖബറുകളും ഈ പ്രദേശത്തിന്റെ മുസ്്‌ലിം ചരിത്രം   വീണ്ടെടുക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു. പക്ഷെ മഹത്തായ ഈ പൈതൃകത്തിന്റെ പിന്‍മുറക്കാര്‍ കുറ്റകരമായ ആലസ്യത്തിലോ ചരിത്ര അവബോധമില്ലായ്മയുടെ അന്ധകാരത്തിലോ ആണ്.
അഭിമാനിക്കാന്‍ ഒരു പാരമ്പര്യവും കൈമാറാന്‍ ഒരു മഹാ ചരിത്രവും സംസ്‌കാരവും ഉണ്ടായിട്ടും, അത് രേഖപ്പെടുത്താന്‍ ഒരു പേനയും കടലസും ഇവര്‍ക്കില്ല പോലും. കഷ്ടം. ഉത്തരാധുനിക നിര്‍മിതിക്ക് വടിവും വര്‍ണവും ചേര്‍ക്കാന്‍ ആളും അര്‍ത്ഥവുമുണ്ട്. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ കൂടി ഓലിച്ച് പോവും മുമ്പ്, നമുക്ക് ഒരുമിച്ച്  മാടായിപ്പള്ളി ചരിത്രം പുനര്‍നിര്‍മിക്കാം.



                                                      ശബീര്‍ അബൂബക്കര്‍, കുഞ്ഞിമംഗലം

ചരിത്ര പുസ്തങ്ങള്‍ വായിക്കുമ്പോള്‍ വളരേയേറെ പ്രാധാന്യം നല്‍കിയാണ് മാടായിപ്പള്ളിയുടെ സ്ഥാനം കാണാറുള്ളത്.. കേരളത്തിലെ  മൂന്നാമത്തെ പള്ളിയെന്ന നിലയിലും മാലിക്ിബ്‌നു  ദിനാര്‍ പണികഴിപ്പിച്ച പള്ളിയെന്ന നിലയിലും സവിശേഷതയുള്ള പള്ളിയാണ് മാടായിപ്പള്ളി.   പഴമയുള്ള മിമ്പറും, ഖിബ് ല അടയാളപ്പെടുത്തിയ കല്ലും, മക്കയില്‍നിന്നും കൊണ്ട് വന്ന മാര്‍ബിള്‍ കല്ലുകളുമുള്ള ഈ പള്ളിയെ കുറിച്ച് ആദ്യ കാലങ്ങളില്‍ ചരിത്രങ്ങളില്‍നിന്ന് കേട്ടപ്പോള്‍  ചേരമാന്‍ പള്ളിയെ പോലെയും മാലിക് ദിനാര്‍ പള്ളിയെ പോലെയും ഒരു പഴയ ഓട് കൊണ്ടുള്ള  പള്ളിയുടേ രൂപമാണ് ഓര്‍മവന്നിരുന്നത്.. നമ്മുടെ അടുത്തുണ്ടായിട്ടും ആ പള്ളി കണ്ടില്ലല്ലൊ എന്ന് കരുതി മാടായിപ്പള്ളിയില്‍ എത്തിയപ്പോള്‍ മനസ്സിലുള്ള  ചിത്രങ്ങളും ചരിത്രങ്ങളും മറഞ്ഞ് നാട്ടിലെ സാധാരണ പള്ളികളിലൊന്നായിമാറി മാടായിപ്പള്ളിയും.. 
കേരളത്തിലെ മറ്റ് പല ആദ്യ കാല പള്ളികള്‍, അതിന്റെ പഴമയും ചരിത്രവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുത്ത്‌കൊണ്ട് വളരെ പ്രാധാന്യത്തോടെയാണ് നില നിര്‍ത്തി കൊണ്ടു പോകുന്നത്. മാടായിപ്പള്ളിയും ചരിത്ര പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതെ അതിന്റെ ചരിത്രവും പ്രാധാന്യവും അനുസ്മരിപ്പിക്കുന്ന കാര്യങ്ങള്‍   ഉണ്ടാകേണ്ടിയിരിക്കുന്നു.

6/16/15

ദിശാബോധത്തിന്റെ വീണ്ടെടുപ്പ്


മുസ്‌ലിം സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന്മുതലെടുക്കപ്പെടാതിരിക്കാനും പേഴ്‌സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്‌ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിന് വഴിയൊരുക്കാനും മുസ്‌ലിം പൊതുവേദിക്ക് സാധിക്കണം.


ഇന്ദ്രപ്രസ്ഥത്തില്‍ ഹിന്ദുത്വ സര്‍ക്കാരാണെന്ന ആത്മവിശ്വാസം ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കയാണ്. പത്രങ്ങളിലും ടെലിവിഷനിലും മാത്രമല്ല, നവ സാമൂഹിക മാധ്യമങ്ങളിലും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ചിഹ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായ പ്രചാരണം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നു.
വര്‍ഗീയ ഭാഷ ഉപയോഗിക്കില്ലെന്നും ജനങ്ങളെ സാമുദായികാടിസ്ഥാനത്തില്‍ വിഭജിക്കുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു പറയാറുണ്ട്. സ്വാഗതം ചെയ്യപ്പെടേണ്ട പ്രസ്താവനയാണിതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഈ വാക്കുകളില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലുമുണ്ടെന്ന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കരുതുന്നില്ല. സംഘ്പരിവാര്‍ സംഘടനകളും അതിന്റെ നേതാക്കളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവാദ പ്രസ്താവനകളോ അവരെ ശക്തമായി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കാത്തതോ  മാത്രമല്ല പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ആത്മാര്‍ഥതയില്ലെന്ന് വിശ്വസിക്കാന്‍ കാരണം. ഹിന്ദുത്വ ദേശീയതയുടെ അടിസ്ഥാനത്തിലാണ് രാജ്യം നിലകൊള്ളേണ്ടതെന്നും ന്യൂനപക്ഷങ്ങള്‍ അതിനു കീഴില്‍ രണ്ടാംകിട പൗര•ാരായിരിക്കണമെന്നുമുള്ള പ്രത്യയശാസ്ത്രമാണ് മൊത്തം സംഘ്പരിവാറിന്റെ അടിത്തറ. ഇങ്ങനെ കീഴടങ്ങി ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ നാടുവിടണമെന്ന പ്രസ്താവനകളുടെ മര്‍മം ഈ പ്രത്യയശാസ്ത്ര അടിത്തറയിലാണ് കാണേണ്ടത്.
ഹിന്ദുത്വ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം വൈകിക്കൂടെന്നും വിശ്വസിക്കുന്നവരാണ് പല ഹിന്ദുത്വ നേതാക്കളും. തങ്ങള്‍ മുന്നോട്ടുവെക്കുന്ന ചിന്താഗതികള്‍ അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഇത്തരം നേതാക്കള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ ഒട്ടും അവഗണിക്കന്നുമില്ല. വിദ്വേഷ തീപ്പൊരികള്‍ നിഷേധിക്കാന്‍ വരുന്ന സര്‍ക്കാര്‍ വക്താക്കളും ബി.ജെ.പി നേതാക്കളുമാകട്ടെ വിവാദങ്ങളില്‍നിന്ന് തലയൂരാനുള്ള താല്‍ക്കാലിക ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്.
പ്രത്യക്ഷത്തില്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കുന്നതിനു പകരം വിശ്വാസത്തിലും സംസ്‌കാരത്തിലും അസ്തിത്വത്തിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിത ശ്രമങ്ങളായിരിക്കും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുകയെന്ന് മുസ്‌ലിം, ക്രൈസ്തവ നേതാക്കള്‍ മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യം ലഭിക്കണമെന്ന് വാദിക്കുന്ന സെക്കുലര്‍ നേതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദേശീയതയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ആസൂത്രിത ശ്രമം തുടരുകയാണ്. കരിക്കുലത്തിനു പുറത്തും ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതും അവരുടെ വിശ്വാസത്തിനെതിരുമായ സാംസ്‌കാരിക പരിപാടികള്‍ അടിച്ചേല്‍പിക്കാനും ശ്രമിക്കുന്നു. ഹിന്ദുത്വ ശക്തികള്‍ക്ക് ആവശ്യമായ തരത്തിലുള്ള ഹിന്ദുമതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം വളഞ്ഞ വഴിയിലുള്ള സാംസ്‌കാരിക അധിനിവേശമാണ് വിദ്യാര്‍ഥികളില്‍ ലക്ഷ്യമിടുന്നത്.
വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമൂഹികാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കെ അതു തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുളള ആസൂത്രിത ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിട്ടില്ല. മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ ശിഥിലീകരണം മുതലെടുക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെയും ശ്രമം നടത്തുന്നു.
യോഗയും സൂര്യനമസ്‌കാരവും ഉയര്‍ത്തിവിട്ട വിദ്വേഷവും വിവാദവും അവസാനിച്ചിട്ടില്ല. ഹിന്ദുത്വ നേതാക്കള്‍ ഒരു ഭാഗത്തും അവരുടെ ഇരകള്‍ മറുഭാഗത്തും വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോയാല്‍ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഇപ്പോള്‍ കാണുന്ന സമാധാനം അധികകാലം നിലനില്‍ക്കില്ല.
ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മുസ്‌ലിംകളുടെ പൊതുവേദിയായ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് (ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്) ചില ചുവടുവെപ്പുകള്‍ നടത്തുന്നത് ശുഭോദര്‍ക്കമാണ്. രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ ശിഥിലീകരണത്തിനിടയില്‍ വരാനിരിക്കുന്ന ഭീഷണിയെ കുറിച്ച് ഉണര്‍ത്താനെങ്കിലും ഈ ശ്രമം സഹായകമാണ്.
സോഷ്യല്‍ മീഡിയയിലും വിപുലമായ തോതില്‍തന്നെ ഇടപെടാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കയാണ്. വിദ്വേഷ പ്രചാരണത്തിന്റെ ഏറ്റവും വലിയ ആയുധമായി സോഷ്യല്‍ മീഡിയ മാറിയിരിക്കെ, അതില്‍ മുസ്‌ലിംകളുടെ പൊതുപ്രശ്‌നങ്ങളിലുള്ള നിലപാട് വ്യക്തമാക്കപ്പെടുന്നത് വലിയൊരളവോളം തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ സഹായകമാകും. ശരീഅത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ ബോര്‍ഡിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞയാഴ്ച ചേര്‍ന്ന ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗമാണ് ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും. സൂര്യനമസ്‌കാരവും യോഗയും ഗീതാ പഠനവുമൊക്കെ നിര്‍ബന്ധമാക്കാനും അടിച്ചേല്‍പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ രാജ്യത്തെ എല്ലാ സമൂഹങ്ങള്‍ക്കിടയിലും ബോധവല്‍കരിക്കാനാണ് ബോര്‍ഡിന്റെ മറ്റൊരു തീരുമാനം. സര്‍ക്കാര്‍ സ്‌കൂളൂകളിലെ പാഠ്യപദ്ധതിയില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് രാജ്യം പിന്തുടരുന്ന നിയമവ്യവസ്ഥക്ക് എതിരാണെന്ന് ബോധ്യപ്പെടുത്തി പൊതുസമൂഹത്തിന്റെ അഭിപ്രായ രൂപീകരണമാണ് പ്രസക്തം. ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രചാരണത്തിനു മറുപടി നല്‍കാന്‍ മുസ്‌ലിം സംഘടനകളും അതേ വിദ്വേഷത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതിനു പകരം എന്തുകൊണ്ടും ക്രിയാത്മകമാണ് ബോര്‍ഡിന്റെ തീരുമാനം. രാജ്യത്തെ മതേതര നേതാക്കളുടെ പിന്തുണ കൂടി നേടിക്കൊണ്ട് മാത്രമേ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ഹിന്ദുത്വ കടന്നുകയറ്റം തടയാന്‍ സാധിക്കൂ.
ശരീഅത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനും വ്യക്തിനിയമ ബോര്‍ഡ് വഴി കണ്ടിരിക്കുന്നു. ശരീഅത്തുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളില്‍ ബോര്‍ഡ് കക്ഷി ചേരുന്നതിനു പുറമെ, മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മേഖലാതലത്തില്‍ വക്താക്കളെ നിയോഗിക്കാനും പരപാടിയുണ്ട്.
അയോധ്യയില്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളും കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. കോടതിയാണ് തീര്‍പ്പ് കല്‍പിക്കേണ്ടതെന്നും നിയമനിര്‍മാണമല്ലെന്നുമാണ് പ്രശ്‌നത്തില്‍ മുസ്‌ലിം നിലപാടായി ബോര്‍ഡ് നല്‍കിയിരിക്കുന്ന മറുപടി. മുസ്‌ലിം സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന് മുതലെടുക്കപ്പെടാതിരിക്കാനും പേഴ്‌സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്‌ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിനന് വഴിയൊരുക്കാനും മുസ്‌ലിം പൊതുവേദിക്ക് സാധിക്കണം.



3/16/15

പോര്‍ക്കളത്തില്‍ ഇനി നവമാധ്യമങ്ങള്‍



ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. പരിഷ്‌കാരത്തിന്റെ കാപട്യങ്ങള്‍ വലുതായൊന്നും എടുത്തണിയാത്ത പാവങ്ങളെന്ന് മറുനാട്ടില്‍ ജോലിക്കെത്തിയ ഇവരെ ചൂണ്ടി പറയാറുണ്ട്. സമ്പത്ത് വലിയ ജീവിത സൗകര്യങ്ങളിലേക്ക് നീക്കുന്നതിനു മുമ്പ് ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള കൊതി ഇവരെ ചെറുപ്പത്തില്‍തന്നെ പുണ്യഭൂമിയിലെത്തിക്കാറുമുണ്ട്.
ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരുന്നതിന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 16 ഇന്തോനേഷ്യക്കാര്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ പിടിയിലായി. ഒരു പുരുഷനും നാല് സ്ത്രീകളും 11 കുട്ടികളുമടങ്ങുന്ന സംഘമാണ് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായത്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ടാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നും 16 പേരടങ്ങിയ മറ്റൊരു സംഘം അപ്രത്യക്ഷമായിട്ടുണ്ടെന്നും തുര്‍ക്കി വിദേശമന്ത്രാലയം പറയുന്നു. ഐ.എസുകാരോടൊപ്പം ചേര്‍ന്ന് പൊരുതാന്‍ 500-ലേറെ ഇന്തോനേഷ്യക്കാര്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയോടൊപ്പം ചേര്‍ന്ന് അന്വേഷണം നടത്താന്‍ ഒരു സംഘത്തെ അയച്ചതായി ഇന്തോനേഷ്യയും വെളിപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലും ഇറാഖിലും എണ്ണപ്പാടങ്ങള്‍ അടക്കം പിടിച്ചെടുത്തുകൊണ്ട്  സ്വയം ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച ഒരുപിടി ചട്ടമ്പികള്‍ക്ക് പിന്നില്‍ ശക്തമായ കരങ്ങളുണ്ടെന്നല്ലാതെ, മറ്റുവിവരങ്ങളൊക്കെ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഐ.എസുകാരുടെ പിന്നാമ്പുറം അേന്വഷിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഒക്കെ അനുമാനങ്ങളാണ്. ഐ.എസ് ഒരു പാശ്ചാത്യ നിര്‍മിതിയാണെന്ന സംശയങ്ങള്‍ നിരാകരിക്കുന്നതാണ് കൂടുതല്‍ ഗ്രന്ഥങ്ങളുമെന്നത് വീണ്ടും ദുരൂഹത വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മാസം മൂന്ന് ബ്രിട്ടീഷ് വിദ്യാര്‍ഥിനികളെ സിറിയയിലേക്ക് കടക്കാന്‍ സഹായിച്ചതിന് തുര്‍ക്കി അധികൃതര്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സിറിയന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. വിദേശരാജ്യം ഐ.എസിനെതിര യുദ്ധം തുടരുന്ന അമേരിക്കന്‍ സഖ്യത്തില്‍ ഉള്‍പ്പെടുന്നുവെന്നതായിരുന്നു ഈ വാര്‍ത്തയിലെ കൗതുകം.
ലിബിയ വഴി ഐ.എസ് ഇതാ യൂറോപ്പിലേക്ക് വരുന്നു എന്ന പുതിയ വാര്‍ത്തകള്‍ക്കിടെ, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ തലവന്‍ ജോണ്‍ ബ്രണ്ണന്‍ മറ്റൊരു യുദ്ധപ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും പുതിയ സാങ്കേതിക വിദ്യകളാണ് ഐ.എസ് പോലുള്ള ഗ്രൂപ്പുകളെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിവരങ്ങള്‍ കൈമാറാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുകാരണം തീവ്രവാദികള്‍ക്കെതിരായ പോരാട്ടം പ്രയാസകരമാക്കിയിരിക്കുന്നു എന്നാണ് പുതിയ സി.ഐ.എ മേധാവിയുടെ അഭിപ്രായം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുഭാവികളെ നേടാനും ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും.
ബുഷ് ഭരണകൂടത്തിന്റെ പീഡന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബ്രണ്ണന്‍ ഇതു രണ്ടാം തവണയാണ് സി.ഐ.എയുടെ തലപ്പത്ത് എത്തുന്നത്.
പൗരാവകാശങ്ങള്‍ക്ക് മുഖ്യസ്ഥാനം നല്‍കേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടുകാരനായ അദ്ദേഹം നവ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിനും ഭീകരതക്കുമെതിരായ നടപടികളെ രാജ്യാന്തരതലത്തില്‍ ഏകോപിപ്പിച്ച് പരിചയമുള്ള അദ്ദേഹത്തിന് എതിര്‍ശബ്ദങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന് ഭരണകൂടങ്ങളെ പഠിപ്പിക്കാന്‍ എളുപ്പം സാധിക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ അങ്ങിങ്ങായി സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. കിരാതമായ ആക്രമണമുറകള്‍ സ്വീകരിച്ച് ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ക്കുന്ന ഐ.എസ്. ഭീകരരെ ന്യായീകരിക്കുന്നവര്‍ മാത്രമല്ല, രാഷ്ട്രങ്ങളുടെ പരമാധികാരത്തിലും പൗരാവകാശങ്ങളിലും ഇടപെടുന്ന  അമേരിക്കയുടെ ഇരട്ടത്താപ്പുകള്‍ ചോദ്യം ചെയ്യുന്നവരും  സി.ഐ.എ മേധാവി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ പരിധിയില്‍ വരും.
സൈബര്‍സ്‌പേസില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള നടപടികള്‍ സി.ഐ.എ സ്വീകരിച്ചുവരികയാണ്. പ്രത്യേക ഭീഷണികള്‍ നേരിടുന്നതിന് ഏജന്‍സിക്കു കീഴില്‍ മിഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്.
ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിലുണ്ടാകുന്ന സംഭവം ഉടന്‍ തന്നെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയാണ് അനുരണനങ്ങളുണ്ടാക്കുന്നതെന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്ന് ഒരു തീവ്രവാദിക്ക് ഓണ്‍ലൈനില്‍നിന്ന് ആക്രമണം എങ്ങനെ നടത്താമെന്ന് പഠിക്കാമെന്നും ബ്രണ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരാക്രമണ ഭീഷണി ഉടന്‍തന്നെ വികേന്ദ്രീകരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു.
സ്വതന്ത്ര്യം, സാമൂഹ്യ നീതി പോലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സിറിയന്‍ ജനത ആരംഭിച്ച പ്രക്ഷോഭം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 80 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. ഏകാധിപത്യത്തില്‍നിന്ന് മോചിതരായി ജനാധിപത്യത്തിലേക്കു നീങ്ങാമെന്ന് സ്വപ്‌നം കണ്ട സിറിയന്‍ ജനതയല്ല ഇപ്പോള്‍ അവിടെ യുദ്ധം ചെയ്യുന്നത്. വിവിധ രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളാണ് അവിടെ ഏറ്റുമുട്ടുന്നത്.
അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വലിയ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് രാപകലില്ലാതെ നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിനു സിവിലിയ•ാര്‍ കൊല്ലപ്പെടുന്നതല്ലാതെ യഥാര്‍ഥ ഭീഷണിയായ ഐ.എസുകാര്‍ക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. കവചിത വാഹനങ്ങളില്ലാതെ, സാദാ ട്രക്കുകളില്‍ അവര്‍ തോക്കേന്തി വിലസുന്നു, എണ്ണ വില്‍ക്കുന്നു, മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയക്കുന്നു.
സിറിയയില്‍ അസദിന്റെ ഏകാധിപത്യ ഭരണകൂടം പീഡിപ്പിച്ച് കൊലപ്പെടുത്തിയവരുടെ കണക്കുകള്‍ പുറംലോകം അറിഞ്ഞത് ഔദ്യോഗിക മാധ്യമങ്ങളിലൂടെയല്ല. അതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന കൂട്ടക്കൊലകളും പൗരാവകാശ നിഷേധങ്ങളും പുറംലോകം അറിയുന്നതും നവ മാധ്യമങ്ങളിലൂടെയാണ്.
ഐ.എസിനെതിരായ സൈനിക നടപടികളുടെ മറവില്‍ ഈയൊരു സ്വാതന്ത്ര്യം കൂടിയാണ് നിഷേധിക്കപ്പെടാന്‍ പോകുന്നത്. നിരപരാധികളെ കൊലപ്പെടുത്തിയും ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തും ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ഐ.എസ് അങ്ങനെ സൈബര്‍ ലോകത്തും വലിയ സംഭാവനയാണ് നല്‍കാന്‍ പോകുന്നത്. ഇസ്‌ലാമിനോടൊപ്പം തളികയിലാക്കി അവര്‍ സാമൂഹിക മാധ്യമങ്ങളേയും ആധുനിക സാങ്കേതിക വിദ്യകളേയും സമര്‍പ്പിച്ചിരിക്കുന്നു. ഫേസ് ബുക്കിനും വാട്ട്‌സ്ആപ്പിനും ഇനി അങ്കിള്‍ സാമിന്റെ സമ്പൂര്‍ണ നിരീക്ഷണം.





3/9/15

രാഹുല്‍ നെഹ്‌റുവാകുമ്പോള്‍


മാധ്യമങ്ങളേയും സ്വന്തം പാര്‍ട്ടിക്കാരേയും അഭ്യൂഹങ്ങളിലേക്ക് തള്ളിവിട്ട് വനവാസത്തിനു പോയിരിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത മാസം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസിനെ വീണ്ടും കോണ്‍ഗ്രസാക്കുമെന്നും വിശ്വസിക്കാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. അതുകൊണ്ടാണ് രാഹുല്‍ പോയ സ്ഥലത്തെ കുറിച്ചുള്ള തമാശകള്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ ചിരി പടരാത്തത്.
ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളുടെ മഹിമയല്ല, മറിച്ച് കാലം തൂത്തെറിയാനിരുന്ന കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിച്ചതെന്ന വസ്തുത പോലെ തന്നെ, രാജ്യത്തെ മഹാവിപത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ പിടിച്ചുകെട്ടാന്‍ ശക്തിയുള്ള ഒരു കോണ്‍ഗ്രസിനെ ഇപ്പോള്‍ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നു എന്നതും ഒരു വസ്തുതയാണ്.
വര്‍ഗീയതയും ഫാസിസവും നടപ്പിലാക്കുന്ന മോഡി സര്‍ക്കാരിനു കടിഞ്ഞാണിടാനും ഇന്ത്യയുടെ അധികാരക്കസേരകളില്‍നിന്ന് താഴെയിറക്കാനും നെഹ്‌റുവിയന്‍ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പോരാട്ടത്തിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസില്‍ ഇപ്പോഴും എഴുന്നേറ്റു നില്‍ക്കുന്ന ചില നേതാക്കള്‍ പറയുന്നു. ആ ഒരു പോരാട്ട നിറവിലേക്ക് വളര്‍ന്നു വികസിച്ച് ഭാവിയിലെ നെഹ്‌റുവായി രാഹുല്‍ ഗാന്ധി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുമുള്ള പ്രതീക്ഷയും അവര്‍ നല്‍കുന്നു.
അധികാരമുണ്ടെങ്കില്‍ മാത്രമേ, സംസാരിക്കാന്‍ പോലും കോണ്‍ഗ്രസിലെ ഖദര്‍ധാരികള്‍ തയാറാവുകയുള്ളൂ എന്നാണ് മോഡി സര്‍ക്കാരിന്റെ ബലത്തില്‍ ഹിന്ദുത്വ സംഘടനകളും നേതാക്കളും ഉയര്‍ത്തിവിട്ട പല വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും രംഗത്തു വരുന്നതിന് അവര്‍ കാണിച്ച വൈമുഖ്യം വെളിപ്പെടുത്തുന്നത്.
സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയും ജനവിരുദ്ധ നയങ്ങളും ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് വഴി തുറക്കുമായിരുന്നിട്ടും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒളിച്ചു കഴിയുകയായിരുന്നു.
കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായും പാവങ്ങള്‍ക്ക് എതിരായും ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഉത്തരവ് കൊണ്ടുവന്നപ്പോള്‍ അതിനെതിരെ അണ്ണാ ഹസാരെയുടെ  നേതൃത്വത്തില്‍ കര്‍ഷകരും ജനങ്ങളും രംഗത്തു വന്ന ശേഷമാണ് കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഉണര്‍ന്നത്.
അധികാരം നഷ്ടമായ കോണ്‍ഗ്രസിനും അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗന്ധിക്കും ചിക്്മാംഗ്ലൂര്‍ വിജയം നല്‍കിയ പുതുജീവന്‍ പോലെ ഓര്‍ഡിനന്‍സ് വിരുദ്ധ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ ഉയര്‍ത്തിന്നെഴുന്നേല്‍പിന് കാരണമാകുമെന്ന് അവിടെ പ്രസംഗിച്ച രണ്ടാംനിര നേതാക്കള്‍ പറഞ്ഞുവെങ്കിലും പാര്‍ട്ടി അധ്യക്ഷ സോണിയയെ അവിടെ കണ്ടിരുന്നില്ല. ഒളി ജീവിതത്തിനു പോയതിനാല്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ ഉണ്ടായിരുന്നുമില്ല.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വിസ്മയിപ്പിച്ച നേതാവായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മോഡിയെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നെഹ്‌റുവിന്റെ യശസ്സ് ഇല്ലാതാക്കി ജനമനസ്സുകളില്‍നിന്ന് അദ്ദേഹത്തെ കുടിയിറക്കി കുഴിച്ചുമൂടാനുള്ള ആസൂത്രിത ശ്രമം കേന്ദ്ര സര്‍ക്കാരും സംഘ്പരിവാര്‍ മേധാവികളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നെഹ്‌റുവിനെ വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം.
വില്‍ക്കുക എന്നു പറയുമ്പോള്‍, ഉദാരീകരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് വിറ്റു തുലക്കാന്‍ ആരംഭിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കൈയൊഴിയലല്ല. വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടാന്‍ നെഹ്‌റു മുന്നോട്ടുവെച്ച മതേതരത്വവും സോഷ്യലിസവും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പരീക്ഷണമാണ്. ഇന്ത്യയുടെ മനസ്സില്‍നിന്ന് മതേതരത്വും സോഷ്യലിസവും ഇല്ലായ്മ ചെയ്യുന്നതിന് തങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടാണ് നെഹ്‌റുവിനെ
പൊതുസ്വത്താക്കാനും ഭാരതീയരെ ചാച്ചാജിയുടെ പേരില്‍ അണിനിരത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയുടെ മതേതര പ്രതീകമായിരുന്ന ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ കാണിച്ച അലംഭാവവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റൊഴിക്കലിനും ഇന്ത്യയുടെ മിശ്ര സമ്പദ്‌വ്യവസ്ഥക്ക് അവസാനത്തെ ആണിയടിച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ മതി കുടുംബ വാഴ്ചക്കപ്പുറം നെഹ്്‌റുവിനെ വിസ്മരിച്ച കോണ്‍ഗ്രസിനെ വിലയിരുത്താന്‍.
സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയുമായ ജവാഹര്‍ലാല്‍ നെഹ്‌റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സന്ദര്‍ശന വിലക്ക് നീക്കാന്‍ അമേരിക്ക പറയുന്നിടത്ത് ഒപ്പിട്ട പ്രധാനമന്ത്രി മോഡിയുമായി നെഹ്‌റുവിനെ താരതമ്യപ്പെടുത്താനാവില്ല. ഹിന്ദുത്വ ശക്തികളെ തൃപ്തിപ്പെടുത്തുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ മോഡിയെ വിവിധ രാജ്യങ്ങള്‍, അമേരിക്ക പോലും വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു. ഈ വിമര്‍ശത്തെ മറികടക്കാന്‍ രാജ്യത്തിന്റെ പരമാധികാരത്തെ അടിയറ വെക്കുക മാത്രമാണ് മോഡിക്കു മുന്നിലുള്ള വഴി.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടാന്‍ നെഹ്‌റുവിയന്‍ രീതിശാസ്ത്രത്തിനു മാത്രമേ സാധിക്കൂ എന്നും നെഹ്‌റുവിനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകണമെന്നും  കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇടതു കക്ഷികളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ജയറാം രമേശ് തൃശൂരില്‍ സി.അച്ചുതമേനോന്‍ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ഇതൊരു ചരിത്ര സന്ധിയാണെന്നും ഈ ഘട്ടത്തില്‍ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കണമെന്നുമാണ് സി.പി.എം എം.പി പി. രാജീവിനേയും സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തേയും സാക്ഷികളാക്കി ജയറാം രമേശ് നടത്തിയ അഭ്യര്‍ഥന.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു മാപ്പു നല്‍കി ഹിന്ദുത്വ ശക്തികളുടെ ഏകാധിപത്യ പ്രവണതക്കെതിരായ പോരാട്ടത്തില്‍ ഒന്നിക്കണമോ എന്നത്  ഇടതു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണെങ്കിലും നെഹ്‌റുവിനെ പൊതുസ്വത്താക്കി ചര്‍ച്ചക്ക് സമര്‍പ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
നെഹ്‌റുവിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ തന്നെ അദ്ദേഹം ഉയര്‍ത്തിപ്പിച്ച ആശയ, ആദര്‍ശങ്ങളില്‍നിന്ന് ഭിന്നമായിരുന്നു കോണ്‍ഗ്രസിന്റെ നയപരിപാടികളെന്ന് ജനങ്ങള്‍ക്ക് വ്യക്തതയോടെ മനസ്സിലാക്കാന്‍ ഈ ചര്‍ച്ച ഉപകരിക്കും.
പ്രധാനമന്ത്രിയെന്ന നിലയിലും ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും നെഹ്‌റു കൈവരിച്ച വിജയം അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ധാരാളം മേഖലകളുണ്ട്.  ഇതില്‍ ഏറ്റവും പ്രധാനമാണ് കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്ന നേതൃപ്രതിസന്ധിയും കുടുംബ വാഴ്ചാ സങ്കല്‍പവും. സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി രാഹുല്‍ അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്താനിരിക്കയാണ്. സോണിയയും രാഹുലും പാര്‍ട്ടിക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു എന്ന ചിന്താഗതിക്ക് തുടക്കം കുറിച്ചത് നെഹ്‌റുവില്‍നിന്നാണ്.
നിങ്ങള്‍ക്ക് ശേഷം പ്രളയമാണ്, മറ്റാരുമില്ല എന്ന് അണികള്‍ പറഞ്ഞപ്പോള്‍ അത് അംഗീകരിച്ചതാണ് 1958 ല്‍ അദ്ദേഹം വിരമിക്കാതിരിക്കാന്‍ കാരണമെന്ന് നിരീക്ഷിക്കുന്ന ചരിത്ര പണ്ഡിത•ാരുണ്ട്. എന്നുവെച്ച് നെഹ്‌റു കുടുംബ വാഴ്ചയെ അംഗീകരിച്ചു എന്നു പറയാന്‍ കഴിയില്ല. രാജവംശം സ്ഥാപിക്കുന്നില്ലെന്നും പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ താന്‍ ആളല്ലെന്നും നെഹ്‌റു തുറന്നുപറഞ്ഞിട്ടുണ്ട്.
പുതിയ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ മഹാത്മാ ഗാന്ധി നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയായിരുന്നു നെഹ്‌റു. നെഹ്‌റുവിനു പുറമെ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സി. രാജഗോപാലാചാരി തുടങ്ങിയവര്‍ക്ക് ഗാന്ധിജി നല്‍കിയ പ്രോത്സാഹനം വിസ്മരിക്കാന്‍ കഴിയില്ല.
ഒരിക്കല്‍ ജവാഹര്‍ലാല്‍ നെഹ്‌റു കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണിനെ മുംബൈയിലെ ഒരു ചടങ്ങില്‍ അടുത്തു കണ്ടപ്പോള്‍ ചോദിച്ചുവത്രേ,  'താങ്കള്‍ എന്താണ് തുടര്‍ച്ചയായി എന്നെ തൊപ്പിയില്ലാതെ വരയ്ക്കുന്നത്?''
കാര്‍ട്ടൂണിസ്റ്റ്  ആ രഹസ്യം പുറത്തു വിട്ടത് ഇങ്ങനെയായിരുന്നു. 'പ്രധാനമന്ത്രി, താങ്കളുടെ സ്വഭാവങ്ങള്‍ക്ക് ആ ഗാന്ധിത്തൊപ്പി തീരെ ഇണങ്ങുന്നില്ല. അതുകൊണ്ടാണ് എന്റെ ചിത്രങ്ങളില്‍ ഞാനത് ഒഴിവാക്കുന്നത്.''
സോവിയറ്റ് ഭരണ വ്യവസ്ഥയേയും സോഷ്യലിസത്തേയും കൊണ്ടുനടന്നിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വഭാവങ്ങള്‍ക്ക് ഗാന്ധിസം തീരെ ഇണങ്ങുന്നില്ലെന്ന് കാര്‍ട്ടൂണിസ്റ്റിന്റെ മറുപടി അംഗീകരിച്ചുകൊണ്ട് നെഹ്‌റു പൊട്ടിച്ചിരിച്ചുവെന്നത് ബാക്കി കഥ.
യുക്തിവാദിയായ നെഹ്‌റുവും ദൈവ വിശ്വാസിയായ ഗാന്ധിയും എങ്ങനെ ഒത്തുപോയെന്ന് ചോദിക്കുന്നവരുണ്ട്. ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്യണമെന്ന നെഹ്‌റുവിന്റെ ഒസ്യത്തിലെ വൈരുധ്യവും ഉയര്‍ത്തിക്കാണിക്കുന്നവരുണ്ട്. ഇന്ത്യയുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിക്കേണ്ട നിര്‍ണായക സന്ദര്‍ഭത്തില്‍ ഇതൊന്നും പ്രസക്തമല്ല. ഇന്ത്യ മതേതര രാജ്യമാണെന്നു മാത്രമല്ല, നാനാത്വത്തില്‍ ഏകത്വം അഥവാ നാനാജാതി മതസ്ഥര്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന നാടെന്ന സവിശേഷത കൂടി നഷ്ടപ്പെടാനിരിക്കുന്നു. ഇന്ത്യയുടെ അതുല്യമായ വിശേഷണങ്ങളില്‍ വിശ്വസിക്കാത്ത ഒരു ഭരണകൂടമാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്് ദിനത്തോടനുബന്ധിച്ച് നല്‍കിയ പരസ്യത്തില്‍ മതേതര സോഷ്യലിസ്റ്റ് രാജ്യമെന്ന വിശേഷണം മനഃപൂര്‍വം ഒഴിവാക്കി. ഈ ആശയങ്ങളോട് പ്രതിബദ്ധതയില്ലാത്തവരുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി മര്‍ദിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടകയും കൂട്ടത്തോടെ ഹന്ദു മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
അധികാരം തിരിച്ചുപിടിക്കുക എന്നതിനപ്പറും ഭരണത്തില്‍ നെഹ്‌റു കാണിച്ച മതേതരത്വവും സാമൂഹിക ജീവിതത്തില്‍ ഗാന്ധിജി കാണിച്ചു തന്ന മതസൗഹാര്‍ദവും വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെങ്കില്‍ അത് കോണ്‍ഗ്രസിനും രാജ്യത്തിനും ഒരുപോലെ ഗുണകരമാകും. അതല്ല, രാഹുലിനെ നെഹ്‌റുവിന്റെ തൊപ്പി അണിയിച്ച് ഇന്ദിരാ ഗാന്ധിയോടും രാജീവിനോടുമുള്ള ഭക്തി ജ്വലിപ്പിച്ച് കുടുംബ വാഴ്ചയെന്ന മഹിമയില്‍ പിടിച്ചുനില്‍ക്കാനാണെങ്കില്‍ മഹാകഷ്ടവും.

10/19/14

റോഡ് ടു യു.എ.ഇ



സംഗീതത്തിന്റെ അകമ്പടിയില്‍ ഉയരുന്ന ജലധാരക്കൊപ്പം നൃത്തം ചവിട്ടുകയാണ് സഞ്ചാരികള്‍. ദുബായില്‍ വിസ്തൃതമായ ബുര്‍ജ് ഖലീഫ തടാകത്തിലെ മനോഹര കാഴ്ച അവരുടെ കണ്ണിനും കാതിനും ഉത്സവം. 50 നില കെട്ടിടത്തോളം ഉയരത്തിലേക്ക് നിറഭേദങ്ങളോടെ ജലം കുതിച്ചുപായുന്ന  ഈ ഡാന്‍സിംഗ് ഫൗണ്ടെയ്ന്‍, മറ്റു പലതുമെന്നതു പോലെ റെക്കോര്‍ഡ് ബുക്കില്‍ ദുബായിക്ക് സ്വന്തം.
സായഹ്നങ്ങളില്‍ അര മണിക്കൂര്‍ ഇടവിട്ട് മനോഹര ഗാനങ്ങളോടൊപ്പം തീര്‍ക്കുന്ന ദൃശ്യവിസ്മയം കാണാന്‍ വലിയ തിരക്കുണ്ട്. അതിന്റെ മനോഹാരിതയും പശ്ചാത്തലത്തിലുള്ള സ്വന്തം ഡാന്‍സും ക്യാമറയില്‍ പകര്‍ത്താന്‍ യൂറോപ്യന്‍ വനിതകള്‍ മത്സരിക്കുന്നു.
സഞ്ചാരികളുടെ പറുദീസയാണ് ദുബായ്. എല്ലാം മറന്നുകൊണ്ട് നഗരത്തിന്റെ പളപളപ്പിലേക്ക് കൂപ്പ് കുത്താവുന്ന ഉല്ലാസ ലോകം.
ഏതു തിരക്കിലും ഈ നഗര ജീവിതം സുരക്ഷിതമാണെന്ന വിശ്വാസം സഞ്ചാരികളെ സര്‍വസ്വതന്ത്രരാക്കുന്നു. ദീര്‍ഘവീക്ഷണത്തോടെ അധികൃതര്‍ ഒരുക്കിയ സൗകര്യങ്ങളും സന്ദര്‍ശകര്‍ പാലിക്കുന്ന മര്യാദകളും തിരക്കിന്റെ ലോകത്തും അടുക്കും ചിട്ടയും പ്രകടമാക്കുന്നു.
വില പിടിപ്പുള്ള സാധനങ്ങള്‍ വാഹനത്തില്‍ വെച്ചു പോയാല്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കപ്പെടുമെന്ന ഭീതിയുള്ള നഗരങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഇവിടെ ആളുകളുടെ സുരക്ഷിതത്വ ബോധം കൗതുകമേകും.
മറുഭാഗം ഇല്ലെന്നല്ല, രക്ഷപ്പെടാനായി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് എടുത്തു ചാടിയ ശ്രീലങ്കന്‍ വേലക്കാരിയുടെ ദൈന്യതയാര്‍ന്ന മുഖം കണ്ടുകൊണ്ടായിരുന്നു യു.എ.ഇക്കകത്തെ സഞ്ചാരം.
കിട്ടിയ ഏതാനും ദിര്‍ഹമുകള്‍ കയ്യില്‍ മുറുകെ പിടിച്ച് ചാടി രക്ഷപ്പെടാനുള്ള ശ്രമം അജ്മാനിലായിരുന്നു. കാലൊടിഞ്ഞ് വീണ്ടും തൊഴിലുടമയുടെ പിടിയിലായതു മിച്ചം.
അംബരചുംബികളും വേറിട്ട ഷോപ്പിംഗ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന വലിയ മാളുകളും ദൃശ്യമൊരുക്കുന്ന ദുബായിക്കപ്പുറമുള്ള യു.എ.ഇയെ തേടിയായിരുന്നു പത്ത് ദിവസം നീണ്ട സഞ്ചാരം. സന്ദര്‍ശകരെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്ന ദുബായ് ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അതിര്‍ത്തിയില്‍ ലഭ്യമാകുന്ന ഓണ്‍ അറൈവല്‍ വിസ ലക്ഷ്യമിട്ടായിരുന്നു കുടുംബത്തോടൊപ്പം ജിദ്ദയില്‍നിന്ന് യു.എ.ഇയിലേക്കുള്ള റോഡ് യാത്ര.
സാപ്റ്റ്‌കോ ബസില്‍ ത്വായിഫിലേക്കും അവിടെനിന്ന് ഷാര്‍ജയിലേക്കും.
ഈദ് അവധി ദിനങ്ങള്‍ തുടങ്ങുന്നതിനു മുമ്പായതിനാല്‍ ബസില്‍ വലിയ തിരക്കില്ല, ത്വായിഫിലേക്കുള്ള യാത്രയില്‍ ചരക്കുവണ്ടികളുടെ റോഡ് ബ്ലോക്കുകള്‍ തീര്‍ത്ത മടുപ്പൊഴിവാക്കിയാല്‍ ബസ് യാത്ര സുഖകരം.
ത്വായിഫിലേക്ക് 40 റിയാലും അവിടെനിന്ന് ഷാര്‍ജയിലേക്ക് 190 റിയാലുമാണ് സാപ്റ്റ്‌കോ ടിക്കറ്റ് നിരക്ക്.
ബസ് ഷാര്‍ജയിലെത്താന്‍ 18 മണിക്കൂര്‍ മതിയെങ്കിലും റോഡുകളിലെ തിരക്കും അതിര്‍ത്തിയില്‍ വിസ ലഭിക്കുന്നതിനെടുക്കുന്ന കാലതാമസവും ചിലപ്പോള്‍ അത് 24 മണിക്കൂര്‍ വരെയാക്കാം. അല്‍സിലയിലെ ഓഫീസില്‍ വിസാ അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ ചിലപ്പോള്‍ അഞ്ച് മിനിറ്റിനകം വിസ പാസായി വരും. ഒട്ടും തിരക്കില്ലെങ്കില്‍ പോലും ചിലപ്പോള്‍ അത് മണിക്കൂറോളം നീളാം.
വിസ, മാസ്റ്റര്‍ കാര്‍ഡ് വഴിയോ ഓഫീസിനോട് ചേര്‍ന്നു തന്നെയുള്ള ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്ന ഇ-പേ കാര്‍ഡ് വഴിയോ വിസ ഫീയായ 203 ദിര്‍ഹം അടയ്ക്കാം. ഈ കടയിലും എവിടേയും ക്ഷാമമില്ലാത്ത മലയാളികള്‍ തന്നെ. തിരിച്ചുപോരുമ്പോള്‍ എക്‌സിറ്റ് ഫീയായി 35 ദിര്‍ഹം കൂടി അടയ്ക്കണം. ട്രാവല്‍സ് വഴിയോ ദുബായിലുള്ള സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന വിസിറ്റ് വിസക്കു നല്‍കുന്ന ചാര്‍ജിനെ അപേക്ഷിച്ച് പകുതി മാത്രം.
ദുബായിലും അജ്മാനിലും അല്‍മര്‍ജാന്‍ ആയുര്‍വേദിക് ക്ലിനിക്ക് നടത്തുന്ന ബന്ധുക്കള്‍ ഷഫീഖും ഖദീജയുമായിരുന്നു ഞങ്ങളുടെ ആതിഥേയര്‍. അജ്മാനില്‍ താമസിച്ചുകൊണ്ട് കാറിലായിരുന്നു യു.എ.ഇയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്ര.

ജബല്‍ ഹഫീതും

ജബല്‍ ജയ്‌സും



അജ്മാനില്‍നിന്ന് അല്‍ ഐനിലേക്കുള്ള യാത്രയില്‍ അവിടത്തെ മ്യൂസിയങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ജബല്‍ ഹഫീതുമായിരുന്നു സന്ദര്‍ശന ലക്ഷ്യം. അബുദാബി യാത്രയില്‍ ഷഹാമയിലുള്ള എമിററ്റ്‌സ് മൃഗശാല കണ്ടതിനാല്‍ അല്‍ഐനില്‍ ടൂറിസ്റ്റുകള്‍ ഏറെ നേരം ചെലവഴിക്കാറുള്ള വിശാലമായ മൃഗശാല ഒഴിവാക്കി. മണിക്കൂറുകള്‍ ചുറ്റിക്കറങ്ങി കാണാനുള്ള വിശാലമയ മൃഗശാലയാണ് അല്‍ ഐനിലേത്.
അല്‍ ഐന്‍ നഗരത്തിന്റെ മനോഹര കാഴ്ച ഒരുക്കുന്നതാണ് 4098 അടി ഉയരമുള്ളതും ഒമാനുമായി അതിര്‍ത്തി പങ്കിടുന്നതുമായ ജബല്‍ ഹഫീത്. മലമുകളിലെ ഇടത്താവളങ്ങളില്‍ തണുത്ത കാറ്റും മനോഹകര കാഴ്ചകളും ആസ്വദിച്ചു കൊണ്ട് ധാരാളം പേരുണ്ട്. പെരുന്നാള്‍ അവധി ദിവസങ്ങളായതിനാലായിരിക്കാം ഇത്രയേറെ തിരക്ക്. വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന റോഡുകളും സിറ്റിയും കാണാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ മല കയറാന്‍ സായാഹ്നങ്ങളാണ് തെരഞ്ഞെടുക്കുക. വേണ്ടത്ര സൗകര്യമുള്ള റോഡിലും മലമുകളിലെ പാര്‍ക്കിംഗുകളിലും വാഹനങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ വാഹന നീക്കത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്.

ജബല്‍ ഹഫീതിന്റെ താഴ്‌വരയില്‍ എല്ലാ വിധ സൗകര്യങ്ങളോടൊയും വികസിപ്പിച്ചിരിക്കു ഗ്രീന്‍ മുബാസറയാണ് അല്‍ ഐനിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. അര്‍ധരാത്രിയിലും ചൂടുവെള്ളം ഒഴുകിയെത്തു കൊച്ചുതടാകം കാണാനും വലിയ തിരക്കുണ്ട്. വെള്ളത്തിന്റെ ചൂട് ഉറപ്പു  വരുത്താനും അതില്‍ പാദങ്ങള്‍ താഴ്ത്തിയിരിക്കാനും അവര്‍ മത്സരിക്കുു. പാര്‍ക്കിലെ പച്ചപ്പും തണുപ്പും പുലരും വരെ ആസ്വദിക്കാനുള്ള തയാറെടുപ്പുകളോടെയാണ് ആളുകളുടെ വരവ്.
ബി.സി 3000 മുതല്‍ ത െജനവാസമുണ്ടായിരു അല്‍ഐനിന്റെ ചരിത്രത്തിലേക്ക് ഊളിയിടാവു മ്യൂസിയമാണ് മറ്റൊരു ആകര്‍ഷണം. യുനെസ്‌കോയുടെ ലോക പൈതൃക പ'ികയില്‍ ഉള്‍പ്പെ' യു.എ.ഇയിലെ ഏക പ്രദേശമാണ് അല്‍ ഐന്‍.
രണ്ട് മ്യൂസിയങ്ങളാണ് അല്‍ഐനിലുള്ളത്. ഒ്, അല്‍ ഐന്‍ നാഷണല്‍ മ്യൂസിയം. രണ്ടാമത്തേത് അല്‍ ഐന്‍ പാലസ് മ്യൂസിയം എും അറിയപ്പെടു ശൈഖ് സായിദ് പാലസ് മ്യൂസിയം. ഈ രണ്ട് മ്യൂസിയങ്ങള്‍ക്കിടയിലെ പാതയോരത്താണ് ധാരാളം ഈത്തപ്പഴത്തോ'ങ്ങള്‍-ഒയാസിസ്. വാഹനങ്ങളിലും തോ'ങ്ങള്‍ക്കിടയിലുള്ള പാതയിലൂടെ നടും മരുപ്പച്ചയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് സഞ്ചാരികള്‍. മരുഭൂമിക്ക് നടുവിലുള്ള ഈ പച്ചപ്പ് വിസ്മയക്കാഴ്ച തെയാണ്. ഇതുപോലുള്ള പച്ചപ്പുകളാണ് അല്‍ഐനിലെ സുഖകരമായ കാലാവസ്ഥക്ക് നിദാനം.
യു.എ.ഇയുടെ പ്രഥമ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ നഹ്‌യാന്റെ കൊ'ാരമാണ് പിീട് പാലസ് മ്യൂസിയമാാക്കി മാറ്റിയത്. ഇവിടെ കഹ്‌വയും  ഈത്തപ്പഴവും നല്‍കി വരവേല്‍ക്കാന്‍ ഇതാ അറബി വേഷം ധരിച്ച ഒരു മലപ്പുറത്തുകാരന്‍. സന്ദര്‍ശകരെ സ്വീകരിച്ചും അവരുടെ എണ്ണം രേഖപ്പെടുത്തിയും അദ്ദേഹം പാലസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുു.
ശൈഖ് സായിദ് പത്‌നിക്ക് നിര്‍മിച്ചു നല്‍കിയ ഈ വസതിയുടെ തനിമ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുു. അടുക്കളയും സ്വീകരണ മുറികളും കു'ികള്‍ക്കുള്ള മുറികളും അങ്ങനെ ധാരാളം മുറികള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തിയിരിക്കു കൊ'ാരം അക്കാലത്തെ ജീവിത ചിത്രം നമുക്ക് മുില്‍ വരച്ചു കാണിക്കുു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ജന്മഗൃഹം കൂടിയാണ് ഈ കൊ'ാരം. പ്രവേശനം സൗജന്യമാണ്.

അല്‍ ഐന്‍ മരുപ്പച്ചയുടെ കിഴക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ കോട്ടയോട് ചേര്‍ന്നാണ് യു.എ.ഇയുടെ പുരാവസ്തു ഖനന വിശേഷങ്ങളും നരവംശ ചരിത്രവും മനസ്സിലാക്കാവുന്ന നാഷണല്‍ മ്യൂസിയം. ഐല്‍ ഐന്‍ പ്രാന്തത്തിലുള്ള ഹിലിയിലെ ശവകുടീരങ്ങളില്‍ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളാലും മാതൃകകളാലും ശില്‍പങ്ങളാലും ചിത്രങ്ങളാലും സമ്പന്നമാണ് മ്യൂസിയം. ശിലായുഗം മുതലുള്ള ജീവിത ഘട്ടങ്ങള്‍ ഇവിടെ കാണാം. യു.എ.ഇയുടെ 7500 വര്‍ഷത്തെ പാരമ്പര്യവും സംസ്‌കാരവും മനസ്സിലാക്കാവുന്ന തരത്തിലാണ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്ഥാപിച്ച മ്യൂസിയത്തിലെ ക്രമീകരണം. എണ്ണ കണ്ടെത്തി യു.എ.ഇ ഇന്നത്തെ രീതിയിലെത്തുന്നതിനു മുമ്പുള്ള തദ്ദേശീയരുടെ ജീവിതവും പുരാതന കാലവും മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ മണിക്കൂറുകളോളം ചെലവഴിക്കാന്‍ വകുപ്പുണ്ട്. പരമ്പരാഗത വിദ്യാഭ്യാസ രീതിയും തൊഴിലും സംഗീതോപകരണങ്ങളും ഒക്കെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മ്യൂസിയം കാണാന്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് ദിര്‍ഹവും കുട്ടികള്‍ക്ക് ഒരു ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.



റാസല്‍ ഖൈമയിലാണ് ജബല്‍ ജയ്‌സ്. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായി കണക്കാക്കുന്ന ജബല്‍ ജയ്‌സിന്റെ ഉയരം 1910 മീറ്ററാണ്. യു.എ.ഇ-ഒമാന്‍ അതിര്‍ത്തിയില്‍നിന്ന് കിഴക്ക് മാറിയുള്ള ചെങ്കുത്തായ ഈ പര്‍വത നിരയിലേക്ക് നടന്നു മാത്രമേ കയറാന്‍ പറ്റൂ എന്നു തോന്നുമെങ്കിലും സാഹസികമെന്ന് തോന്നാവുന്ന ഡ്രൈവിംഗിന്  അവസരമൊരുക്കി ഉച്ചിയില്‍ വരെ റോഡ് നിര്‍മിച്ചിരിക്കുന്നു. 300 ദശലക്ഷം ദിര്‍ഹം ചെലവില്‍ 2005-ല്‍ നിര്‍മാണം ആരംഭിച്ച റോഡ് പൂര്‍ത്തിയായിട്ടേയുള്ളൂ. സമീപ ഭാവിയില്‍ തന്നെ ഇവിടവും ബല്‍ ഹഫീത് പോലെ കൂടുതല്‍ സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഡ്രൈവിംഗ് അനുഭൂതിയാക്കാന്‍ കൊതിക്കുന്നവര്‍ അതിനു മുമ്പ് ജയ്‌സ് മലനിരകളിലേക്ക് വണ്ടി ഓടിക്കണം. സന്ധ്യാനേരത്ത് ഈ മലമുകളില്‍നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്.

ഫുജൈറ



യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലൊന്നായ ഫുജൈറയും ടൂറിസ്റ്റ് കേന്ദ്രമാണ്. അറേബ്യയിലേക്കുള്ള മൊത്തം കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന സുപ്രധാന തുറമുഖമുള്ള ഇവിടെയാണ് ലോകത്തെ വന്‍കിട കന്നുകാലി ഷിപ്പിംഗ് കമ്പനികള്‍.  മനോഹരമായ ബീച്ചുകള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. പട്ടണത്തോട് ചേര്‍ന്നുള്ള ഹെറിറ്റേജ് വില്ലേജും പാര്‍ക്കും 1670-ല്‍ പണിത ഫുജൈറ കോട്ടയും കണ്ടു മടങ്ങും വഴി പുരാതനമായ അല്‍ ബിദ്‌യ പള്ളിയും കണ്ടു. ഖോര്‍ഫക്കാന്‍ ബീച്ചിലെ സായാഹ്നവും ബോട്ട് സവാരിയും എടുത്തു പറയേണ്ടതാണ്.
ചരിത്രത്തില്‍ ഓട്ടോമന്‍ പള്ളിയെന്നും വിളിക്കുന്ന അല്‍ബിദ്‌യ മസജിദ് യു.എ.ഇയിലെ ഏറ്റവും പഴയ പള്ളിയാണ്. മിനാരങ്ങളടക്കം മണ്ണ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന പള്ളി തനിമയോടെ സംരക്ഷിച്ചിരിക്കുന്നു. പള്ളിക്ക് പുറത്ത് ഒരു കിണറും പഴയ കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സ്ഥിതിചെയ്യുന്നു. പര്‍വത നിരകള്‍ക്ക് താഴെ ജലാശയങ്ങളും ഫുജൈറയുടെ പ്രത്യേകതയാണ്.

ശൈഖ് സായിദ് മസ്ജിദ്



ഒറ്റത്തൂണില്‍ നാലു ചെറിയ കള്ളികള്‍ മാത്രമുള്ള ബിദ്‌യാ മസ്ജിദ് പോലെ ത െസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനുള്ളതാണ് അബുദാബിയിലെ ശൈഖ് സായിദ് പള്ളി. 1996 മുതല്‍ 2007 വരെ പത്ത് വര്‍ഷമെടുത്ത് മാര്‍ബിളില്‍ തീര്‍ത്ത ഈ മനോഹര മസ്ജിദ് യു.എ.ഇയിലെ ഏറ്റവും വലുതും ലോകത്തെ എ'ാമത്തെ വലിയ പള്ളിയുമാണ്. ഇസ്‌ലാമിക ലോകത്തിനു മികച്ച സംഭാവനയര്‍പ്പിക്കുക  എ ലക്ഷ്യത്തോടെ ശൈഖ് സായിദ് തുടക്കം കുറിച്ച ഗ്രാന്റ് മോസ്‌കിനോട് ചേര്‍ു തെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുത്. 30 എക്കര്‍ സ്ഥലത്തുള്ള ഈ മസ്ജിദ് സമുച്ചയത്തിന് അനവധി സവിശേഷതകളുണ്ട്.
ഇറ്റലി, ജര്‍മനി, മൊറോക്കോ, പാക്കിസ്ഥാന്‍,ഇന്ത്യ, തുര്‍ക്കി, മലേഷ്യ, ഇറാന്‍, ചൈന, യുനൈറ്റഡ് കിംഗ്ഡം, ന്യൂസിലാന്റ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ശില്‍പികളേയും സാമഗ്രികളും ഉപയോഗിച്ചാണ് ഏതാണ്ട് 200 കോടി ദിര്‍ഹം ചെലവഴിച്ച് ഈ പള്ളി പണിതത്. മുഗള്‍, മൂറിഷ് വാസ്തുവിദ്യകള്‍ സമ്മേളിച്ച പള്ളി ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കിയി'ുണ്ട്. ദീപാലംകൃത മനോഹാരിത കൂടി ആസ്വദിക്കുകയെ ലക്ഷ്യത്തോടെ രാത്രി എത്തിയപ്പോഴും പള്ളിയില്‍ നിറയെ സഞ്ചാരികള്‍.
പ്രകൃതി വേണ്ടവര്‍ക്ക് പ്രകൃതി, ചരിത്ര പഠിതാക്കള്‍ക്ക് അതിന്റെ ശേഷിപ്പുകള്‍, വെറും ഉല്ലാസത്തിനാണെങ്കില്‍ മാടി വിളിക്കു ദുബായ്. അങ്ങനെ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് യു.എ.ഇ.

4/1/14

ആയാറാം ഗയാറാം


എന്റെ സുധാകരേട്ടാ എന്നു വിളിച്ചുകൊണ്ട് കണ്ണൂരിൽ ഒറ്റയാൾ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഒരു കാലത്ത് അത്ഭുതക്കുട്ടിയെന്ന് വിളിച്ചിരുന്ന അബ്ദുല്ലക്കുട്ടി ഇപ്പോൾ.
സോളാർ തട്ടിപ്പ് കേസ് പ്രതി സരിതാ എസ്. നായരാണ് അദ്ദേഹത്തിന് ഈ ഗതി വരുത്തിയത്. ലൈംഗിക അപവാദത്തിൽ കുടുങ്ങിയ കുട്ടി പ്രചാരണത്തിനു വേണ്ട എന്ന് കോൺഗ്രസ് നിർദേശിച്ചുവെങ്കിലും അദ്ദേഹത്തിന് അടങ്ങിയിരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വോട്ട് യു.ഡി.എഫ് സ്ഥാനാർഥി സുധാകാരന് ഉറപ്പിക്കാൻ അബ്ദുല്ലക്കുട്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.
അബ്ദുല്ലക്കുട്ടിയെ ഓർക്കാൻ കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ഇക്കുറി ആയാറാം ഗയാറാം രാഷ്ട്രീയം മുഖ്യ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിനേയും ബി.ജെ.പിയേയും വെള്ളം കുടിപ്പിച്ച പശ്ചാത്തലത്തിലാണ്.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പറഞ്ഞുകേട്ടിരുന്ന ആയാറാം ഗയാറാം രാഷ്ട്രീയം കേരളത്തിനു പരിചയപ്പെടുത്തിയവരിൽ പ്രമുഖനാണ് അബ്ദുല്ലക്കുട്ടി.
യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി നേതാക്കളും എം.എൽ.എമാരും എം.പിമാരും സ്ഥാനമാനങ്ങൾക്കും പണത്തിനുമായി സ്വന്തം പാർട്ടി വിട്ടും പാർട്ടിയെ മൊത്തത്തിൽ കീശയിലാക്കിയും ഭരണ പ്രതിപക്ഷ കക്ഷികൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറുന്നതിനെയാണ് ആയാറാം ഗയാറാം എന്നു വിശേഷിപ്പിക്കാറുള്ളത്.
             ആണവ കരാർ പ്രശ്‌നവുമായി അവിശ്വാസ പ്രമേയം നേരിടേണ്ടി വന്ന ഒന്നാം യു.പി.എ സർക്കാർ  കോടികൾ മുടക്കി എം.പിമാരെ വിലക്കുവാങ്ങുകയുണ്ടായി.  
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അരങ്ങുണരും മുമ്പേ കോൺഗ്രസും ബി.ജെ.പിയും മത്സരിച്ചാണ് മറ്റു പാർട്ടികളിൽനിന്നുള്ളവർക്കു വേണ്ടി വലവീശിയത്.
സി.പി.എം അടക്കമുള്ള വിപ്ലവ പ്രസ്ഥാനങ്ങളും ഇങ്ങനെ മറ്റു പാർട്ടിക്കാരെ സ്വന്തക്കാരാക്കുന്നതിൽ പിറകിലല്ല.
പക്ഷേ, വോട്ടെടുപ്പിനു മുമ്പു തന്നെ കോൺഗ്രസും ബി.ജെ.പിയും ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ തിക്തഫലം അനുഭവിച്ചു എന്നതാണ് സവിശേഷത.
തീവ്ര ഹിന്ദുത്വ പ്രതീകമായ നരേന്ദ്ര മോഡിയെ മുന്നിൽ നിർത്തി ആർ.എസ്.എസ് പിന്തുണയോടെ ഇന്ദ്രപ്രസ്ഥം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയെ നോക്കുക.
മറ്റു പാർട്ടികളിൽ നിന്നെത്തിയ 56 പേർക്കാണ് ലോക്‌സഭയിലേക്ക് മത്സരിക്കുവാൻ ബി.ജെ.പി ഇതുവരെ  ടിക്കറ്റ് നൽകിയത്. കണക്ക് ഇനിയും വരാനിരിക്കുന്നു.  സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകാതെയാണ് ബി.ജെ.പി ആയാറാമുമാർക്ക് ഇങ്ങനെ സീറ്റ് നൽകുന്നത്.
ബി.ജെ.പിക്കു വേണ്ടി ഇതിനകം പത്രിക സമർപ്പിച്ച 409 സ്ഥാനാർഥികളിൽ  14 ശതമാനം പേർ ഇതര പാർട്ടികൾ വിട്ടുപോന്നവരാണ്.
ഉത്തർപ്രദേശിലും ബിഹാറിലും  28 പേർ മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറി  മത്സരിക്കുന്നു. പ്രചാരണ രംഗത്ത് കോൺഗ്രസ് വെള്ളം കുടിച്ചുകൊണ്ടിരിക്കേ ബി.ജെ.പി തന്നെയാകും മോഡിയുടെ തേരോട്ടത്തിൽ അധികാരത്തിലെത്തുകയെന്ന പ്രതീക്ഷയാണ് കാലങ്ങളായി ഹിന്ദുത്വ വർഗീയതക്കെതിരെ പ്രസംഗിച്ചവരെ പോലും ബി.ജെ.പി പാളയത്തിലെത്തിക്കുന്നത്.  ഇങ്ങനെ ഇറക്കുമതിക്കാർക്ക് സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ തികഞ്ഞ പ്രതിഷേധമുണ്ടെങ്കിലും ബി.ജെ.പി നേതൃത്വം അതു കണ്ടില്ലെന്നു നടിക്കുന്നു. പാർട്ടിക്കു വേണ്ടി ഇതുവരെ അധ്വാനിച്ചവരേക്കാൾ സീറ്റ് നേടിത്തരുന്ന ഇതര പ്രമുഖർക്കാണ് ഇപ്പോൾ പരിഗണന നൽകേണ്ടതെന്നാണ് ബി.ജെ.പിയുടെ മന്ത്രം.

സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് കക്ഷിരഹിതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു.  സീറ്റ് കിട്ടാത്ത പല പ്രമുഖരും ബി.ജെ.പി  വിമതരായി മത്സര രംഗത്തുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് കോൺഗ്രസിനും ബി.ജെ.പിക്കും വെള്ളം കുടിപ്പിക്കുന്ന അനുഭവങ്ങളുണ്ടായത്.   തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ബിഹാറിലെ മുൻ ജനതാദൾ-യു നേതാവ് സാബിർ അലിക്ക് ബി.ജെ.പി കഴിഞ്ഞ ദിവസം പാർട്ടിയിൽ നൽകിയ വരവേൽപ് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. തുടർന്ന് അദ്ദേഹത്തിനു നൽകാനിരുന്ന അംഗത്വം പാർട്ടിക്ക് റദ്ദാക്കേണ്ടി വന്നു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ  നരേന്ദ്ര മോഡിയെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമെന്ന് മുമ്പെന്നോ പ്രസ്താവിച്ച ഉത്തർപ്രദേശിലെ സഹറാൻപുർ മണ്ഡലത്തിലെ സ്ഥാനാർഥി ഇംറാൻ  മസൂദിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത് കോൺഗ്രസിനു നാണക്കേടും പുലിവാലുമായി.  ഇംറാൻ മസൂദ് സമാജ്‌വാദി പാർട്ടിയിലായിരുന്നപ്പോൾ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ പുറത്തു വന്നതെന്നും കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നടത്തിയ പ്രസംഗമല്ലെന്നും വിശദീകരിക്കാൻ കോൺഗ്രസ് നേതാക്കൾ പാടുപെടുകയാണ്.
തനിക്ക് തീവ്രവാദ ബന്ധം ആരോപിച്ച ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വിക്കെതിരെ ബി.ജെ.പി വേണ്ടെന്നുവെച്ച  സാബിർ അലി രംഗത്തുണ്ട്. തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധം തെളിയിക്കുകയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.  നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന സബീർ അലി ആരോപണം തെളിയിക്കപ്പെട്ടാൽ വധശിക്ഷ വാങ്ങാൻ തയാറാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
ബി.ജെ.പി മെംബർഷിപ്പ്  നൽകിയതിനു തൊട്ടു പിന്നാലെയായിരുന്നു പാർട്ടിയിൽ ന്യൂനപക്ഷ നാമത്തിൽ വിലസിക്കൊണ്ടിരിക്കുന്ന മുഖ്താർ  അബ്ബാസ് നഖ്‌വി രംഗത്തു വന്നത്.  ആർ.എസ്.എസി കൂടി പ്രശ്‌നത്തിൽ ഇടപെട്ടതോടെ  മണിക്കൂറുകൾക്കകമാണ് സാബിർ അലിയെ പാർട്ടി വേണ്ടെന്നുവെച്ചത്.  ഇന്ത്യൻ മുജാഹിദീൻ സ്ഥാപകൻ യാസീൻ ഭട്കലുമായി സാബിർ അലിക്ക് ബന്ധമുണ്ടെന്നായിരുന്നു നഖ്‌വിയുടെ ആരോപണം. ട്വിറ്ററിൽ നടത്തിയ ആരോപണം വിവാദമായതിനെ തുടർന്ന്  നഖ്‌വി അത് കളഞ്ഞിട്ടുണ്ട്. ആരോപണത്തിൽ നഖ്‌വി മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ വസതിക്കു മുമ്പിൽ ധർണ നടത്തുമെന്നു സാബിർ അലിയുടെ ഭാര്യയും മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
പതിനാല് ദിവസത്തെ റിമാന്റിൽ കഴിയുന്ന ഇംറാൻ മസൂദിന്റെ പേരിൽ
അഞ്ചു കേസുകൾ നിലവിലുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മനപ്പൂർവമുള്ള അപമാനിക്കൽ, മറ്റുള്ളവർക്കെതിരേ കരുതിക്കൂട്ടി പ്രകോപനപരമായി സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ കോടതികളിലായാണ് കേസുകൾ.
വിവാദങ്ങൾക്ക് കാരണമായതുകൊണ്ടാണ് കോൺഗ്രസിനും ബി.ജെ.പിക്കും നടപടികൾ സ്വീകരിക്കേണ്ടി വന്നത്.
യു.പി.യിലും ബിഹാറിലും വൻതോതിലുള്ള കാലുമാറ്റങ്ങൾ വേറെയും നടന്നിട്ടുണ്ട്. ഒരു സീറ്റെങ്കിലും അധികം നേടുകയെന്ന ലക്ഷ്യത്തോടെ പരക്കം പായുന്ന പാർട്ടികൾ പ്രവർത്തകരുടെ അമർഷം ഒട്ടും കണക്കിലെടുക്കുന്നില്ല.
മത്സരിക്കാൻ സീറ്റിനും സ്ഥാനമാനങ്ങൾക്കും വേണ്ടി പാർട്ടി മാറുന്നവർക്കോ അവരെ സ്വീകരിക്കുന്ന പാർട്ടികൾക്കോ ഒരു തരത്തിലുള്ള മനഃസാക്ഷിക്കുത്തുമില്ല.
കാലുമാറ്റം തൽക്കാലം മാധ്യമങ്ങൾ ആഘോഷിക്കുമെങ്കിലും വോട്ടർമാർക്ക് അതൊന്നും ഓർമയുണ്ടാകില്ലെന്ന പ്രതീക്ഷയാണ് പാർട്ടികളെ നയിക്കുന്നത്.
അല്ലെങ്കിലും വോട്ടർമാരുടെ മറവിയുടെ പിൻബലത്തിലാണല്ലോ ഓരോ സ്ഥാനാർഥിയും പാർട്ടികളും വീണ്ടും വോട്ട് ചോദിച്ചെത്തുന്നത്.

2/15/14

വോട്ടിനു വേണ്ടി ഓസുകള്‍

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ജനവിധിയില്‍ നിര്‍ണായകമാകുമെന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ വെച്ച് കേന്ദ്രം ഭരിക്കുന്ന യു.പി.എയും കോണ്‍ഗ്രസും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അവസാന നാളുകളില്‍ നിരക്കു വര്‍ധനകളുടേയും വിലവര്‍ധനയുടേയും അതുപോലെ സബ്‌സിഡികളുടേയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സാധാരണക്കാരന് തൊട്ടറിയാനാവുന്ന ജനക്ഷേമ പരിപാടികള്‍ അവതരിപ്പിച്ചെങ്കില്‍ മാത്രമേ, യു.പി.എ സര്‍ക്കാരിന്മേലുള്ള അഴിമതിക്കറകള്‍ അല്‍പമെങ്കിലും ജനമനസ്സില്‍നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂ. ഈയൊരു പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍, അതും ഒരു ഇടക്കാല റെയില്‍ വേ ബജറ്റില്‍ യാത്രാനിരക്കില്‍ വര്‍ധന വരുത്താത്തത് വലിയ സംഭവമല്ല. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന നിരക്ക് വര്‍ധനക്കു പകരം നിര്‍ദേശിച്ചിരിക്കുന്ന പുതിയ സംവിധാനം ഇടക്കിടെയുള്ള നിരക്ക് വര്‍ധനയിലേക്കായിരിക്കുമോ എത്തിക്കുകയെന്ന് കണ്ടറിയണം.
സൗജന്യങ്ങളും ഇളവുകളും പഞ്ചായത്ത് തെരഞ്ഞടുപ്പായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പായാലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം സ്വഭാവമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലാപ്‌ടോപ്പുകളാണ് നല്‍കിയത്. കര്‍ഷകര്‍ക്കാകട്ടെ പശുക്കളും ആടുകളും ലഭിച്ചു. വീടുകളില്‍ മിക്‌സികളും ഫാനുകളും നല്‍കി. പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് ഈ സൗജന്യങ്ങളെന്ന് മുഖ്യമന്ത്രി ജയലളിത വാദിച്ചു.
യു.പി.എ അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന രാഹുല്‍ ഗാന്ധി ഇഫക്‌ടെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പാചകവാതക സബ്‌സിഡി സിലിണ്ടറുകളുടെ വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചത് 5000 കോടി രൂപയുടെ അധിക ബാധ്യതയോടാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളും ഉദാരവല്‍ക്കരണവും ഫലപ്രാപ്തിയിലെത്തി വളര്‍ച്ച ത്വരിതപ്പെടാത്തതിന് സബ്‌സിഡിയേയും  സര്‍ക്കാര്‍ നിയന്ത്രണങ്ങളേയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ പഴിച്ചുകൊണ്ടിരിക്കുമ്പോഴാണിത്.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ലാപ്‌ടോപ്പുകള്‍ നല്‍കി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമിച്ചു. കംപ്യൂട്ടറുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കേ എല്ലാവര്‍ക്കും സ്വന്തമായി അതു നേടുകയെന്നതും എളുപ്പമല്ലെന്ന് കിട്ടിയവര്‍ ആശ്വാസം കൊണ്ടു.
മഹാരാഷ്ട്രയില്‍ വൈദ്യുതി ബില്‍ 20 ശതമാനം കുറക്കുന്ന തരത്തില്‍ സബ്‌സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആരംഭിച്ച നിരാഹാരം നാലു ദിവസത്തിനു ശേഷം അവസാനിപ്പിച്ചത് സര്‍ക്കാരില്‍നിന്ന് ഉറപ്പു ലഭിച്ച ശേഷമാണ്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാവങ്ങളായ വീട്ടുടമകള്‍ക്കു വേണ്ടി വൈദ്യുതി ബില്‍ പകുതിയായി കുറച്ചു. ഛത്തീസ്ഗഢില്‍ പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
കന്നുകാലികളും ലാപ്‌ടോപ്പും പാചക വാതകവും മാത്രമല്ല, സൗജന്യങ്ങള്‍ രാഷ്ട്രീയത്തിന്റെ ജീവവായുവാണ്. വൈദ്യുതിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പാചക വാതകത്തിനും വില കുറക്കുമെന്ന മുദ്രാവാക്യങ്ങള്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍  യു.പി.എയും ബി.ജെ.പിയും മൂന്നാം മുന്നണിയും ഒരുപോലെ ഉയര്‍ത്തുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
മേയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്യുന്ന ക്ഷേമപദ്ധതികള്‍ എങ്ങനെ നടപ്പിലാക്കുമെന്നു കൂടി വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലും തേനുമൊഴുക്കുമെന്ന വാഗ്ദാനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണ്. അധികാരത്തിലേറി ഇവ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ മാത്രമാണ് പാര്‍ട്ടികളും സര്‍ക്കാരുകളും പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് രംഗത്തു വരിക. ജനസംഖ്യയുടെ 22 ശതമാനം ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്ന ഒരു രാജ്യത്ത് ഒഴിച്ചുകൂടാനാവത്തതാണ് ജനപ്രിയ പ്രഖ്യാപനങ്ങള്‍. വോട്ടെടുപ്പിന്റെ തലേന്നാള്‍ വീടുകളിലെത്തി മദ്യവും പണവും നല്‍കി വോട്ട് നേടാനാവുമെന്നത് നമ്മുടെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
ജനക്ഷേമം മുന്‍നിര്‍ത്തി ഒരു സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് സാങ്കേതികമായി മാത്രമാണ് അഴിമതി അല്ലാതാകുന്നത്. ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി ഏതു തരത്തിലുള്ള സൗജന്യങ്ങള്‍ നല്‍കുന്നതും തെറ്റായ കീഴ്‌വഴക്കമാണെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകളുടെ അടിവേരിളക്കുന്നതാണ് ഇത്തരം പരിപാടികളെന്നും കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
സാങ്കേതികമായി അഴിമതിയല്ലെന്ന് വാദിക്കുന്ന ഈ സൗജന്യങ്ങള്‍ വില വാണം പോലെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വേളയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. വീണ്ടും വീണ്ടും സമ്പന്നരായിക്കൊണ്ടിരിക്കുന്ന ധനികര്‍ക്കല്ല, വീണ്ടും വീണ്ടും പാവങ്ങളായിക്കൊണ്ടിരിക്കുന്ന പാവങ്ങളാണ് സൗജന്യങ്ങള്‍ക്കു വേണ്ടി ക്യൂ നില്‍ക്കുക. കാലാകാലങ്ങളായി വോട്ട് ചെയ്യുന്ന പാര്‍ട്ടിയെ വിസ്മരിച്ച് വോട്ട് മറിച്ചു കുത്താന്‍ ഒരാളെ പ്രേരിപ്പിക്കാന്‍ ഒരു ലാപ്‌ടോപ്പിനും പശുവിനും ആടിനുമൊക്കെ സാധിക്കുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒട്ടും അതിശയോക്തിയല്ല. വലിയ വലിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന പാര്‍ട്ടികളേക്കാള്‍ പ്രായോഗികമായി ഒരു മിക്‌സി നല്‍കുന്ന പാര്‍ട്ടിയെ ആയിരിക്കും അടുക്കളയില്‍ കഷ്ടപ്പെടുന്ന ഒരു വീട്ടമ്മ ഇഷ്ടപ്പെടുക.
അപ്പോഴും ഒരു ചോദ്യം പ്രസക്തമാണ്. സൗജന്യങ്ങള്‍ നല്‍കി വോട്ട് മറിക്കുന്ന ഏര്‍പ്പാടിനെ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് എന്നു വിളിക്കാമോ?



12/7/13

ഫലസ്തീനികളെ സ്‌നേഹിച്ച മണ്ടേല




ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു.

ഫലസ്തീനികളെ
സ്‌നേഹിച്ച മണ്ടേല


പശ്ചിമേഷ്യയുടെ പ്രശ്‌ന സങ്കീര്‍ണതകള്‍ മനസ്സിലാക്കുകയും അവയുടെ പരിഹാരം നീതിയിലധിഷ്ഠിതമായിരിക്കണമെന്ന ഉറച്ച നിലപാടെടുക്കകയും ചെയ്ത നേതാവായിരുന്നു നെല്‍സണ്‍ മണ്ടേല. ഫലസ്തീനികളെ ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരു നേതാവുണ്ടാകില്ല. ജൂതന്മാരേയും അവരുടെ വിശാലദേശ സങ്കല്‍പത്തേയും വംശവെറിയേയും പ്രകോപിപ്പിക്കുമെന്നറിഞ്ഞിട്ടും തന്റെ സുചിന്തിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയാറായില്ല. നിലപാടുണ്ടായിട്ടും അത് ഉറക്കെ പറയാന്‍ മടിക്കുകയോ ഇരട്ടത്താപ്പ് സ്വീകരിക്കുകയോ ചെയ്യുന്ന നേതാക്കളുടെ  ഇരട്ടിപ്പും മണ്ടേലയെ പോലെ ധീരന്മാരായ നേതാക്കളുടെ അഭാവവുമാണ് ഒരര്‍ഥത്തില്‍ ഫലസ്തീന്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോകുകയും മേഖലയിലാകെ അസ്വസ്ഥത പടര്‍ത്തുകയും ചെയ്യുന്നത്.
ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു. സ്വന്തം രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുകയും ഫലസ്തീന്‍ സമാധാനമെന്ന് നാഴികക്ക് നൂറുവട്ടം ആവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കിടയില്‍ മണ്ടേല സ്വീകരിച്ച ധീരമായ നിലപാടാണ് അദ്ദേഹത്തെ ഫലസ്തീനികള്‍ക്ക് പ്രിയങ്കരനാക്കുന്നത്. ഫലസ്തീന്‍ പ്രദേശം സന്ദര്‍ശിക്കുകയും ജനകീയ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത മണ്ടേല ജൂത വംശവെറിയന്മാര്‍ക്ക് എന്നും കണ്ണിലെ കരടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ വംശവെറിക്കെതിരെ മണ്ടേല നേടിയ ഐതിഹാസിക വിജയം ഇസ്രായില്‍ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടത്തിനു പ്രചോദനവുമാണ്. 1999-ലാണ് മണ്ടേല ഫലസ്തീന്‍ പ്രദേശങ്ങളും ഇസ്രായിലും സന്ദര്‍ശിച്ചത്.
ഇന്നിപ്പോള്‍ ഏതു ഫലസ്തീന്‍ ചര്‍ച്ചയിലും കടന്നുവരരുതെന്ന് ഇസ്രായില്‍ ശഠിക്കുന്ന അഭയാര്‍ഥികളുടെ തിരിച്ചുവരവ് മുഖ്യവിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ നേതാവായിരുന്നു മണ്ടേല. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫലസ്തീന്‍ സമാധാന ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അലയുന്ന ഫലസ്തീനികളുടെ മടക്കം വിഷയമാകാറേയില്ല.
ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷം കേവലം സൈനിക അധിനിവേശത്തിന്റേതു മാത്രമല്ലെന്നും ഇസ്രായില്‍ സാധാരണഗതിയില്‍ സ്ഥാപിതമായ രാഷ്ട്രമല്ലെന്നും 1967-ലെ അധിനിവേശത്തെ കേന്ദ്രീകരിച്ചു മാത്രം ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മണ്ടേല എല്ലാവരേയും ഓര്‍മിപ്പിച്ചു.
1948-ലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് പറയാന്‍ അദ്ദേഹം ആരേയും ഭയപ്പെട്ടില്ല. കേവലം ഒരു രാഷ്ട്രപദവിക്കുവേണ്ടി മാത്രമല്ല, ദക്ഷിണാഫ്രിക്കയില്‍ തങ്ങള്‍ നടത്തിയതുപോലെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും സമത്വത്തിനുംവേണ്ടിയാണ് ഫലസ്തീനികള്‍ പൊരുതുന്നതെന്നും അദ്ദേഹം ജനങ്ങളേയും നേതാക്കളേയും ബോധ്യപ്പെടുത്തി. 1967-ല്‍ അധിനിവേശം നടത്തിയ ഭൂമി പോലും വിട്ടുകൊടുക്കില്ല, കുടിയേറ്റ കേന്ദ്രങ്ങള്‍ അതുപോലെ നിലനിര്‍ത്തും, ജറൂസലം ഇസ്രായില്‍ പരമാധികാരത്തിനു കീഴിലായിരിക്കും, ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രം അനുവദിച്ചാല്‍പോലും അത് ഇസ്രായിലി സമ്പദ്ഘടനക്ക് കീഴിലായിരിക്കുമെന്നും കര,കടല്‍,വ്യോമ അതിര്‍ത്തികളൊക്കെയും തങ്ങളുടെ കീഴിലായിരിക്കുമെന്നും ജൂതരാഷ്ട്രം കര്‍ക്കശ നിലപാട് സ്വീകരിക്കുമ്പോഴാണ് യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയാന്‍ ഒരു മണ്ടേല ഉണ്ടായിരുന്നത്.
ഞാന്‍ അറബികളെ വെറുക്കുന്നു, അറബികള്‍ കൊല്ലപ്പെടുന്നത് കാണാന്‍ കൊതിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഇസ്രായിലില്‍ ശക്തിപ്പെട്ട വംശീയ വിദ്വേഷത്തിലേക്ക് വിരല്‍ ചൂണ്ടാനും വെളുത്തവരുടേയും കറുത്തവരുടേയും വംശീയതക്കെതിരെ ശബ്ദമുയര്‍ത്തിയ ഈ മഹാ നേതാവിനു സാധിച്ചു. ഇസ്രായിലില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് സ്വയംതന്നെ വംശീയ വെറിയന്മാരെന്ന് പ്രഖ്യാപിക്കുന്ന ജൂത വംശീയതയിലേക്ക് അദ്ദേഹം ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഇസ്രായിലിലെ നീതിന്യായ വ്യവസ്ഥ പോലും വംശീയതയിലധിഷ്ഠിതമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടി. ഫലസതീനികളോട് വിവേചനം പുലര്‍ത്തുന്നതാണ് ഇസ്രായിലി ജുഡീഷ്യല്‍ സംവിധാനം. ഫലസ്തീനികളുടേയും ജൂതന്മാരുടേയും ജീവനുകള്‍ക്ക് വെവ്വേറെ വിലകല്‍പിച്ചുകൊണ്ടാണ് ഇവിടെ നീതി നടപ്പിലാക്കപ്പെടുന്നത്. ഫലസ്തീനികളുടെ സ്വത്തുക്കള്‍ ഏതുസമയത്തും കൂട്ടിച്ചേര്‍ക്കേണ്ടതായതിനാല്‍ സ്വകാര്യ സ്വത്തായി പരിഗണിക്കുന്നില്ല. ഫലസ്തീനികളുടെ സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട ഗാസയും വെസ്റ്റ് ബാങ്കും ഇസ്രായിലി വംശീയ വ്യവസ്ഥയുടെ ഭാഗമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടിയത് ശരിവെക്കുന്നതായിരുന്നു പിന്നീട് ഈ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ അതിക്രമങ്ങളും നരനായാട്ടും. വംശവെറി മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് കണക്കാക്കിയ മണ്ടേലക്ക് ദശലക്ഷക്കണക്കിനു ഫലസ്തീനികളുടെ സ്വാതന്ത്ര്യവും സ്വത്തുക്കളും കയ്യടക്കിയ ജൂതരാഷ്ട്രത്തോട് പൊറുക്കാന്‍ സാധിക്കുമായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലും നിരന്തര ഭീകരത നടപ്പിലാക്കിയ ഇസ്രായിലിന്റെ എല്ല ചെയ്തികള്‍ക്കു പിന്നിലും വംശവെറിയുടെ കനലുകളാണ് മണ്ടേല കണ്ടത്. അന്താരാഷ്ട ചട്ടങ്ങള്‍ക്കു വിരുദ്ധമായി ആയിരക്കണക്കിനു ഫലസ്തീനികളെ നിരന്തരം പീഡിപ്പിച്ച ജൂതരാഷ്ട്രത്തിന്റെ മുഖത്തുനോക്കി ഇത്രമേല്‍ ശക്തിയായി പറയാന്‍ മറ്റൊരു രാഷ്ട്ര നേതാവിനും സാധിച്ചിട്ടില്ല. ഇസ്രായിലിന്റെ സാങ്കേതിക പുരോഗതിയും ജൂതന്മാര്‍ക്ക് ആഗോള സമ്പദ്ഘടനയിലുള്ള സ്വാധീനവും പല രാഷ്ട്ര നേതാക്കളേയും തങ്ങളുടെ രാജ്യങ്ങളുടെ മുന്‍നിലപാട് വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യങ്ങള്‍ ഇസ്രായില്‍ താല്‍പര്യത്തിനു നിന്നുകൊടുക്കുകയും അവരെ വെള്ളപൂശാന്‍ ഒരുമ്പെടുകയും ചെയ്യുന്നു.
ജൂതരാഷ്ട്രത്തിന്റെ ഒരു ഉപോല്‍പന്നമാകരുത് ഫലസ്തീനെന്ന് പറയാന്‍ മണ്ടേലയെ പ്രേരിപ്പിച്ച സുപ്രധാന ഘടകം ഫലസ്തീനികളോട് ജൂതന്മാര്‍ തുടരുന്ന പകയും വിദ്വേഷവും തന്നെയാണ്.




Related Posts Plugin for WordPress, Blogger...