11/29/07
ദുരന്തക്കാഴ്‌ചകളും കുട്ടികളും
അത്യുത്തര കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന ഒരു വിഡിയോ സി.ഡി കണ്ടു ഞാന്‍. ഇതു നല്‍കിയ സുഹൃത്ത് നല്‍കിയ മറ്റൊരു കഥയാണ് ഞാന്‍ വായനക്കാരുമായി പങ്ക് വെക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ ഒരു പദ്ധതയിലേക്ക് സംഭാവന പ്രതീക്ഷിച്ചുകൊണ്ട് നമ്മുടെ സുഹൃത്ത് ഈ സി.ഡി. ഒരാളെ കാണിക്കാന്‍ ശ്രമിച്ചു. ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള സി.ഡികള്‍ കാണരുതെന്നും അത് നമ്മുടെ കുട്ടികളില്‍ ഭീതി വളര്‍ത്തുമെന്നുമായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഇത്തരം ദുരന്തങ്ങളുടെ സി.ഡികള്‍ കുട്ടികളെ കാണിക്കണമെന്നും അവരില്‍ അനുകമ്പയുടെ വികാരം വളര്‍ത്താനാണ് ഇത് ഉപകരിക്കുകയെന്നും ഞാന്‍ മനസ്സിലാക്കുന്നു. ടി.വി. ചാനലുകളില്‍ നമ്മുടെ കുട്ടികള്‍ എത്രയെത്ര ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നു.
അന്യരുടെ വേദനകളില്‍ നോവുകയെങ്കിലും ചെയ്യാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിച്ചേ തീരൂ.
അഷ്‌റഫ്
ഗൂഗിളിനും ഇസ്രായിലിനെ പേടി
യാഹുവിന് പിന്നാലെ ഗൂഗിളും അജ്ഞാത ബ്ലോഗറുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ്രായിലിലെ ഷാരെയ് ടിക്‌വ കൗണ്‍സിലിലേക്ക് മത്സരിച്ച മൂന്ന് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ച ബ്‌ളോഗറുടെ ഐ.പി. അഡ്രസ് കോടതിക്ക് നല്‍കുമെന്നാണ് ഗൂഗള്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് പേരില്‍ ഒരാള്‍ വികലാംഗനായി അഭിനയിച്ച് ആനുകൂല്യം തട്ടിയെന്നും മറ്റുള്ളവര്‍ കോണ്‍ട്രാക്‌ടര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും മൂന്ന് പേര്‍ക്കും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമായിരുന്നു ബ്ലോഗ്. മൂന്ന് ലക്ഷം എന്‍.ഐ.എസ് നഷ്‌ടപരിഹാരവും ബ്ലോഗറുടെ പേരുവിവരം പുറത്തുവിടാന്‍ ഗൂഗിളിനോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് മൂന്ന് സ്ഥാനാര്‍ഥികളും കോടതിയെ സമീപിച്ചത്. ആദ്യം വിസമ്മതിച്ചെങ്കിലും കോടതി വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വയം പേര് വെളിപ്പെടുത്താന്‍ ഗൂഗിള്‍ ബ്ലോഗര്‍ക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിരിക്കയാണ്.
നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന രാജ്യമല്ലേ, ഗൂഗിളിനും കാണും പേടി.
അഷ്‌റഫ്
9/26/07
ഗാസയിലെ കുഞ്ഞുങ്ങള്‍

എം. അഷ്‌റഫ്
നാല് മാസം മാത്രം പ്രായമായ മുല കുടിക്കുന്ന കുഞ്ഞിനെ കണ്‍മുമ്പില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മുനീറ അമൃ എന്ന ഫലസ്തീനി സ്ത്രീയെ കൊലപ്പെടുത്തിയത് ഒരു സെപ്റ്റംബറിലായിരുന്നു.
'കരുണയില്ലാതെ' എന്ന മുദ്രവാക്യം സ്വീകരിച്ചുകൊണ്ട് ഇസ്രായില്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ നടപ്പിലാക്കിയ കൂട്ടനരമേധത്തിലെ കരളലിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്. ലബനോന്‍കാരായ ക്രിസ്ത്യന്‍ മിലീഷ്യയെ കൂട്ടുപിടിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ തന്നെ ഒട്ടും കരുണയില്ലാതെ ഇസ്രായില്‍ സൈന്യം നടപ്പിലാക്കിയ ശബ്‌റാ?-ശത്തീലാ കൂട്ടക്കൊല 25 വര്‍ഷം പിന്നിടുമ്പോള്‍ ഫലസ്തീനി പ്രദേശമായ ഗാസയില്‍ നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും കൂട്ടക്കൊലയുടെ വക്കിലാണ്.
1982 സെപ്റ്റംബര്‍ 15 ന് ലബനോനിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പുകളിലാണ് 3500 പേരെങ്കിലും കൊല്ലപ്പെട്ട നരമേധമെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രദേശത്ത് അവരെ പട്ടിണിക്കിട്ട് കൊല്ലുവാനാണ് അമേരിക്കയുടെ ഒത്താശയോടെ ഇസ്രായില്‍ ആസൂത്രണം ചെയ്ത പദ്ധതി. ശത്രു കേന്ദ്രമെന്ന് ഇസ്രായില്‍ പ്രഖ്യാപിച്ച ഗാസയിലെ ബാങ്കുകളുമായുള്ള വ്യാപാര ബന്ധം വിഛേദിക്കുകയാണെന്ന് ഇസ്രായിലിലെ ഏറവും വലിയ കൊമേഴ്സ്യല്‍ ബാങ്കായ ഹാപോഅലിമും കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഗാസാ ചീന്തിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാന്‍ ബാങ്കുകളുടെ തീരുമാനവും കാരണമാകും.
പടിഞ്ഞാറന്‍ പിന്തുണയുള്ള പ്രസിഡണ്റ്റ് മഹ്മൂദ് അബ്ബാസിണ്റ്റെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ചീന്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഇസ്രായിലി കറന്‍സിയിലാണ്. ഒരാഴ്ച മുമ്പാണ് ഗാസയെ ശത്രു കേന്ദ്രമായി ഇസ്രായില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക ഉപരോധത്തിലായിരുന്ന പ്രദേശത്തേക്കുള്ള വൈദ്യുതി, ഇന്ധന വിതരണം പേരിനു മാത്രമാക്കാനായിരുന്നു ഈ പ്രഖ്യാപനം. ഫലസ്തീനി പോരാളികള്‍ നടത്തിയ റോക്കറ്റാക്രമണത്തിനുളള തിരിച്ചടിയായാണ് 15 ലക്ഷത്തോളം പേരെ പാഠം പഠിപ്പിക്കാനുള്ള ഇസ്രായില്‍ നടപടി. ശത്രു കേന്ദ്രമെന്ന് പ്രഖ്യാപിച്ചതിനാല്‍ അവിടേക്ക് അവശ്യ സേവനങ്ങള്‍ എത്തിക്കണമെന്ന അന്താരാഷ്ട്ര നിബന്ധന ബാധകമല്ലെന്നാണ് ജൂത രാഷ്ട്രത്തിണ്റ്റെ വാദം. യു.എന്‍ ഉദ്യോഗസ്ഥര്‍ ഈ വാദത്തെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം അമേരിക്ക മാത്രമാണ് അംഗീകരിക്കപ്പെടേണ്ട അന്താരാഷ്ട്ര സമൂഹം. മ്യാന്‍മറില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കരുതെന്ന് അവിടത്തെ സൈനിക ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തുന്ന അമേരിക്കക്കും സഖ്യ രാജ്യങ്ങള്‍ക്കും ഫലസ്തീന്‍ ഒരു അന്താരാഷ്ട്ര പ്രശ്നം പോലുമല്ലാതായിട്ടുണ്ട്. ആവശ്യമായ ഭക്ഷണമോ മരുന്നോ കിട്ടാതെ ദുരിതക്കടലിലായ ഗാസ ജനതക്ക് അവശേഷിച്ചിരുന്ന വൈദ്യുതിയും ഇന്ധനവും കൂടി നല്‍കാതെ ഞെരുക്കാന്‍ കണ്ടെത്തിയ തന്ത്രമായിരുന്നു അധിനിവേശ പ്രദേശത്തെ ശത്രു കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം. സൈന്യത്തെ പിന്‍വലിച്ചുവെങ്കിലും കരയും കടലും അതിര്‍ത്തിയും ഇസ്രായില്‍ നിയന്ത്രണത്തിലുള ഗാസ ഇപ്പോഴും അധിനിവേശ പ്രദേശം തന്നെയാണ്. ഇറക്കുമതി, കയറ്റുമതി നിയന്ത്രണവും ഗാസ ജനതയെ ശിക്ഷിക്കുന്നതിന് ഇസ്രായില്‍ കൈക്കൊണ്ട ഇതര നയങ്ങളും മൂലം ഗാസയിലെ 70 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയോ വേതനം കിട്ടാതാവുകയോ ചെയ്തുവെന്നാണ് യു.എന്‍ കണക്ക്. 80 ശതമാനം ജനങ്ങളും ദാരിദ്യ്രക്കയത്തിലാണ്. യു.എന്നോ ഇതര അന്താരാഷ്ട്ര ഏജന്‍സികളോ വിതരണം ചെയ്യുന്ന ഭക്ഷണ പൊതികളെ മാത്രം ആശ്രയിച്ചാണ് ൮൦ ശതമാനം ജനങ്ങളും കഴിഞ്ഞുപോകുന്നത്. ഇതുകൂടിയില്ലെങ്കില്‍ ഗാസ പട്ടിണി മരണങ്ങള്‍ക്ക്് വേദിയാകുമായിരുന്നുവെന്ന് ലോക ഭക്ഷ്യ പരിപാടിയുടെ ക്രിസ്റ്റി കാംപെല്‍ അടിവരയിടുന്നു. മാംസത്തിണ്റ്റെ വില താങ്ങാനാവാത്ത ഗാസയില്‍ പഴവും പച്ചക്കറിയും കിട്ടാനേയില്ല. കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്‍കാനാവാതെ രക്ഷിതാക്കള്‍ പരക്കം പായുന്നു. സ്കൂളുകളിലെത്തുന്ന കുട്ടികള്‍ തളര്‍ന്നുവീഴുകയാണെന്ന് യു.എന്‍ റിലീഫ് ആണ്റ്റ് വര്‍ക്ക് ഏജന്‍സിയുടെ ഗാസ ഡയറക്ടര്‍ ജോണ്‍ ഗിംഗ് വെളിപ്പെടുത്തുന്നു. ഇസ്രായിലി പട്ടണമായ സെറോത്തിലേക്ക് നാടന്‍ ബോംബുകളും റോക്കറ്റുമയച്ചവരെ ഫലസ്തീന്‍ ജനത തന്നെ ശിക്ഷിക്കാന്‍ വേണ്ടിയാണത്രേ ഇസ്രായിലിണ്റ്റെ പട്ടിണിക്കിടല്‍ തന്ത്രം. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ ൧൫ ലക്ഷത്തോളം വരുന്ന ജനങ്ങളെ മൊത്തം ശിക്ഷിക്കാനുള്ള ജൂത രാഷ്ട്രത്തിണ്റ്റെ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമായിട്ടും സമ്മര്‍ദമുയരുന്നില്ല എന്നത് അന്താരാഷ്ട്ര സമൂഹത്തിണ്റ്റെ ഇരട്ടത്താപ്പിന് ഒന്നാന്തരം ഉദാഹരണമാണ്. നാല് ദശകത്തിലേറെയായി സൈനിക അധിനിവേശം തുടരുന്ന ഇസ്രായിലിണ്റ്റെ ബാധ്യതയാണ് ഗാസയിലെ ജനങ്ങള്‍ക്ക്് അവശ്യ സാധനങ്ങളും സേവനങ്ങളും എത്തിക്കുക എന്നത്. ജനീവ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമായിട്ടു പോലും ഇസ്രായിലിനു മേല്‍ സമ്മര്‍ദമുയിരുന്നില്ല. യു. എന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങളും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകളും വിസ്മരിക്കാന്‍ അമേരിക്കയുടെ കൂട്ട് ധൈര്യം പകരുന്ന ജൂത രാഷ്ട്രത്തിണ്റ്റെ കിരാത കൃത്യങ്ങള്‍ക്ക് മുന്നില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ ദീനരോദനത്തിന് എന്തു വില? കഴിഞ്ഞ ദിവസം അമേരിക്കയിലെ കൊളംബിയന്‍ യൂനിവേഴ്സിറ്റിയിലേക്ക്് ക്ഷണിച്ച് അതിണ്റ്റെ പ്രസിഡണ്റ്റ് ലീ ബൊളിംഗര്‍ തന്നെ അവഹേളിച്ചപ്പോള്‍ സംയമനം കൈവിടാതെ ഇറാന്‍ പ്രസിഡണ്റ്റ് മഹ്മൂദ് അഹ്മദി നെജാദ് ചോദിച്ചത് ഫലസ്തീന്‍ പ്രശ്നം അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമായെങ്കിലും സമ്മതിക്കുമോ എന്നാണ്. നിങ്ങളും നിങ്ങളുടെ ഗവണ്‍മെണ്റ്റും ഇസ്രായില്‍ രാഷ്ട്രത്തിണ്റ്റെ തകര്‍ച്ചയാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് പരിപാടിയുടെ മോഡറേറ്ററും യൂനിവേഴ്സിറ്റി ഡീനുമായ ജോണ്‍ കോട്സ് വര്‍ത്ത്, യെസ് ഓര്‍ നോ മറുപടി ആവശ്യപ്പെട്ടപ്പോള്‍ നെജാദ് അതിനെ തന്‍മയത്വത്തോടെ നേരിട്ടത് ൭൦ ശതമാനത്തിലേറെ നെജാദി വിരുദ്ധരായിരുന്നിട്ടും കാമ്പസ് വേദിയുടെ കൈയടി നേടി. എല്ലാ വിഭാഗം ജനങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും ജൂതന്‍മാര്‍ സുഹൃത്തുക്കളാണെന്നും നിരവധി ജൂതന്‍മാര്‍ സമാധാനത്തോടെ ഇറാനില്‍ കഴിയുന്നുണ്ടെന്നും മറുപടി നല്‍കിയപ്പോഴാണ് കോട്സ്‌വര്‍ത്ത് യെസ് ഓര്‍ നോ മറുപടിക്ക് ശഠിച്ചത്. ചോദ്യം ഉന്നയിച്ച ശേഷം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം തന്നെ വേണമെന്ന് ശഠിക്കാമോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫലസ്തീന്‍ പ്രശ്നത്തില്‍ തിരിച്ച് യെസ് ഓര്‍ നോ മറുപടി ആവശ്യപ്പെട്ടത്. ൬൦ ലക്ഷം ജൂതന്‍മാരെ നാസികള്‍ കൂട്ടക്കൊല ചെയ്തുവെന്ന ആരോപണത്തിനു വസ്തുതകളുടെ പിന്‍ബലമില്ലെന്ന് ആവര്‍ത്തിച്ച നെജാദ് അങ്ങനെ സമ്മതിച്ചാല്‍ തന്നെ ഫലസ്തീനികള്‍ അതിനെന്തിനു വില നല്‍കണമെന്ന ചോദ്യവും ഉന്നയിച്ചു.
8/5/07
ഇറാഖിലെ ലിറ്റില്‍ അമേരിക്ക

ഇറാഖിലെ ലിറ്റില്‍ അമേരിക്ക
എം. അഷ്‌റഫ്
(ഓഗസ്റ്റ് അഞ്ചിന് മലയാളം ന്യൂസ് സണ്‍ഡേ പ്ളസില്‍ പ്രസിദ്ധീകരിച്ചത്)
പത്രക്കാരനായാല്‍ പട്ടിണികിടക്കേണ്ടിവരുമെന്ന് പേടിപ്പിച്ച ഇന്ത്യന്‍ മാതാപിതാക്കളുടെ മകന്‍ അമേരിക്കയില്‍ നേടിയ സ്വീകാര്യത വിസ്മയാവഹമാണ്. ഇറാഖിലെ ലിറ്റില്‍ അമേരിക്കയുടെ കഥപറയുന്ന ഇംപീരിയല്‍ ലൈഫ് ഇന്‍ ദ എമറാള്‍ഡ് സിറ്റി ഹോളിവുഡില്‍ സിനിമയാകുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് രാജീവ് ചന്ദ്രശേഖരനും പുസ്തകവും വീണ്ടും വാര്‍ത്തകളില്‍.
ക്രൂരനായ ഏകാധിപതി സദ്ദാം ഹുസൈനില്‍നിന്ന് മോചിപ്പിച്ച് ഇറാഖിനെ നന്നാക്കാന്‍ പോയ അമേരിക്കക്കാര്‍ക്ക് അവിടെ എന്തു സംഭവിച്ചു, എവിടെ പിഴച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അമേരിക്കക്കാര്‍ പരസ്പരം നിര്‍ദേശിക്കുന്ന പുസ്തകങ്ങളിലൊന്നാണ് ഇംപീരിയല്‍ ലൈഫ് ഇന്‍ എമറാള്‍ഡ് സിറ്റി: ഇന്‍സൈഡ് ഇറാഖ്സ് ഗ്രീന്‍ സോണ്‍. ഇറാഖിലെ യാഥാര്‍ഥ്യങ്ങളില്‍നിന്നകന്ന് വിമോചകര്‍ക്ക് സുഖിച്ചു ജീവിക്കാന്‍ എല്ലാ സൌകര്യങ്ങളുമൊരുക്കിയ ഗ്രീന്‍ സോണിനകത്തെ കഥകള്‍ പറയുന്ന പുസ്തകം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ രാജീവ് ചന്ദ്രശേഖരന്‍ രചിച്ച പുസ്തകം ഈ വര്‍ഷത്തെ സാമുവല്‍ ജോണ്‍സണ്‍ പുരസ്കാരം നേടി. അമേരിക്കയുടെ കൊച്ചുപതിപ്പായി മാറിയ ഗ്രീന്‍ സോണ്‍ പോലും ആക്രമിക്കപ്പെടുന്ന ഇറാഖിലെ പുതിയ സാഹചര്യത്തില്‍ അവിടെ അധിനിവേശത്തിണ്റ്റെ ആദ്യനാളുകളില്‍ കഴിച്ചുകൂട്ടിയ പത്രപ്രവര്‍ത്തകണ്റ്റെ അനുഭവകഥകള്‍ നല്ല സ്വീകാര്യത നേടി. സദ്ദാമില്‍നിന്നുള്ള മോചനം ആഗ്രഹിച്ചിരുന്ന ഇറാഖി ജനതയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതിലും അവരെ ആയുധമെടുപ്പിക്കുന്നതിലും ഗ്രീന്‍ സോണ്‍ വഹിച്ച പങ്കാണ് അവിടെ 20 മാസത്തിലേറെ വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തിണ്റ്റെ ബ്യൂറോ ചീഫായിരുന്ന രാജീവ് ചന്ദ്രശേഖരന്‍ വിശദീകരിക്കുന്നത്. ഈ പുസ്തകത്തിണ്റ്റെ സ്വീകാര്യത വെളിപ്പെടുത്തുന്നതാണ് പത്രങ്ങളിലും ഇണ്റ്റര്‍നെറ്റിലും ഇപ്പോഴും തുടരുന്ന ചര്‍ച്ചകള്‍. അമേരിക്കയുടെ ഇറാഖ് സങ്കീര്‍ണത കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ വരുംനാളുകളിലും യു.എസ് അധികൃതരെ വേട്ടയാടിക്കൊണ്ടിരിക്കും. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകണ്റ്റെ യശസ്സുയര്‍ത്തിക്കൊണ്ട് പുസ്തകം സിനിമയാകുന്നു. ഹോളിവുഡിലെ പ്രശസ്ത നിര്‍മാതാക്കളായ യൂനിവേഴ്സലാണ് ഇംപീരിയല്‍ ലൈഫ് സിനിമയാക്കുന്നത്. യഥാര്‍ഥ ജീവിത സംഭവങ്ങളെ നാടകീയമായി അവതരിപ്പിക്കുന്നതില്‍ കഴിവു തെളിയിച്ച പോള്‍ ഗ്രീന്‍ഗ്രാസാണ് സംവിധായകന്‍. 2001 സെപ്റ്റംബറില്‍ വേള്‍ഡ് ട്രേഡ് സെണ്റ്റര്‍ ആക്രമിക്കുന്നതിന് തട്ടിയെടുത്ത വിമാനങ്ങളിലൊന്നിണ്റ്റെ കഥ പറയുന്ന യുനൈറ്റഡ് 93, ദ ബൌണ്‍ അള്‍ട്ടിമേറ്റം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. ഓഷ്യന്‍സ് ഇലവനിലെ നായകന്‍ മാറ്റ് ഡാമണ്‍ ആയിരിക്കും 2009 ല്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇംപീരിയല്‍ ലൈഫിലെ നായകന്‍. ഇറാഖ് അധിനിവേശത്തിണ്റ്റെ പശ്ചാത്തലം വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഫീച്ചര്‍ ഫിലിമുകള്‍ പലതും പുറത്തുവന്നിട്ടുണ്ടെങ്കിലും അധിനിവേശത്തിനുശേഷം, നേരിട്ട പരാജയത്തിണ്റ്റെ അടിസ്ഥാന കാരണങ്ങളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്ന പുസ്തകത്തെ ആശ്രയിച്ചായതിനാല്‍ സിനിമയും പുതുമയായിരിക്കും. തണ്റ്റെ കന്നി പുസ്തകം പ്രശസ്തനായ സംവിധായകന്‍ സിനിമയാക്കുന്നതിണ്റ്റെ ആഹ്ളാദത്തിലാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തിണ്റ്റെ അസിസ്റ്റണ്റ്റ് മാനേജിംഗ് എഡിറ്ററായ രാജീവ് ചന്ദ്രശേഖരന്‍. പുസ്തകത്തെ കുറിച്ചും അതിനെ അഭ്രപാളികളിലേക്ക് പകര്‍ത്തുന്നതിനെ കുറിച്ചും മികച്ച കാഴ്ചപ്പാടുള്ള പോള്‍ ഗ്രീന്‍ ഗ്രാസ് ഈ ദൌത്യം ഏറ്റെടുത്തതില്‍ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം പറയുന്നു. പത്രത്തിണ്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ (വാഷിംഗ്ടണ്‍പോസ്റ്റ്. കോം) ബ്രേക്കിംഗ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കണ്ടിന്യുസ് ന്യൂസ് ഡിപ്പാര്‍ട്ട്മെണ്റ്റിണ്റ്റെ തലവനായ രാജീവ് തന്നെയാണ് പത്രത്തിണ്റ്റെ മൊത്തം മള്‍ട്ടി മീഡിയാ സംവിധാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 2003 ഏപ്രില്‍ മുതല്‍ 2004 ഒക്ടോബര്‍വരെയാണ് രാജീവ് ചന്ദ്രശേഖരന്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ പത്രത്തിണ്റ്റെ ബ്യൂറോ ചീഫായി ജോലി നോക്കിയത്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുകയും അവിടേക്ക് നിയോഗിക്കപ്പെട്ട പത്രത്തിണ്റ്റെ മറ്റു റിപ്പോര്‍ട്ടര്‍മാരടങ്ങുന്ന സംഘത്തിന് മേല്‍നോട്ടം വഹിക്കുകയുമായിരുന്നു ചുമതല. യുദ്ധം തുടങ്ങുന്നതിന് ആറ് മാസം മുമ്പേ അതിനു പശ്ചാത്തലമൊരുക്കിയ യു.എന്‍ ആയുധ പരിശോധനാ പ്രക്രിയ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രാജീവ് ബഗ്ദാദിലെത്തിയിരുന്നു. ഇറാഖിലേക്ക് വരുന്നതിനുമുമ്പ് പത്രത്തിണ്റ്റെ കയ്‌റോ ബ്യൂറോ ചീഫായിരുന്നു അദ്ദേഹം. അതിനുമുമ്പ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തെക്കുകിഴക്കനേഷ്യയുടെ കറസ്പോണ്ടണ്റ്റായും ജോലിനോക്കി. 2001 സെപ്റ്റംബര്‍ 11 നു ശേഷം അമേരിക്ക ഇറാഖില്‍ ആരംഭിച്ച യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ലേഖകന്‍മാരുടെ സംഘത്തിലും രാജീവുണ്ടായിരുന്നു. ഇന്ത്യന്‍ വംശജരായ കുമാറിനും ഉമക്കും മകനെ ഗണിതമോ ശാസ്ത്രമോ പഠിപ്പിക്കാനായിരുന്നു ആഗ്രഹം. ബയോ ടെക് കമ്പനിക്ക് നേതൃത്വം നല്‍കിയ കെമിക്കല്‍ എന്‍ജിനീയറായിരുന്നു പിതാവ് കുമാര്‍. അമ്മ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിണിയും. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ പഠനത്തിനായാണ് ഇരുവരും അമേരിക്കയിലേക്ക് ചേക്കേറിയത്. ഉത്തര കാലിഫോര്‍ണിയയെ മനസ്സിനു പിടിച്ച ഇരുവരും പിന്നീട് അവിടെ സ്ഥിരതാമസമാക്കി. രാജീവ് ചന്ദ്രശേഖരനും ഇളയ സഹോദരനും കുട്ടിക്കാലം ചെലവഴിച്ചത് സാന്‍ഫ്രാന്‍സിസ്കോയില്‍നിന്ന് 35 മൈത്സ് തെക്കുള്ള പാലേ ആള്‍ട്ടോയിലായിരുന്നു. പത്രക്കാരനായാല്‍ പട്ടിണികിടന്ന് മരിക്കേണ്ടി വരുമെന്നും അതുകൊണ്ട് പ്രയോജനകരമായ ശാസ്ത്ര വിഷയം ഏതെങ്കിലും പഠിക്കണമെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. അതിനുശേഷം വേണമെങ്കില്‍ പത്രക്കാരനായിക്കോളൂ എന്നും അവര്‍ പറഞ്ഞിരുന്നുവെന്ന് രാജീവ് അനുസ്മരിക്കുന്നു. അങ്ങനെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ രസതന്ത്രം പഠിക്കാന്‍ ചേര്‍ന്ന രാജീവ് കോളേജിലെ ആദ്യയാഴ്ച തന്നെ സ്റ്റാന്‍ഫോര്‍ഡ് ഡെയിലിക്ക് വേണ്ടി ജോലി ചെയ്തു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ രസതന്ത്രം ഉപേക്ഷിച്ച് പൊളിറ്റിക്കല്‍ സയന്‍സിലേക്ക് മാറി. അതേസമയം തന്നെ പത്രത്തിണ്റ്റെ എഡിറ്റര്‍ ഇന്‍ ചീഫുമായി. വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായ ഡേവിഡ് ഇഗ്നേഷ്യസ് 1993-ല്‍ റിക്രൂട്ട്മെണ്റ്റ് ആവശ്യാര്‍ഥം സ്റ്റാന്‍ഫോര്‍ഡിലെത്തിയപ്പോഴാണ് രാജീവിലെ പ്രതിഭയെ കണ്ടെത്തിയത്. അവധിക്കാല ഇണ്റ്റേണ്‍ഷിപ്പിന് വാഷിംഗ്ടണ്‍ പോസ്റ്റിലെത്തിയ രാജീവ് 1994-ല്‍ മുഴുസമയ ജീവനക്കാരനാവുകയും പിന്നീട് നാഷണല്‍ ടെക്നോളജി കറസ്പോണ്ടണ്റ്റാവുകയും ചെയ്തു. മൈക്രോസോഫ്റ്റിണ്റ്റെ വികസന കഥകളായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. ജക്കാര്‍ത്തയിലായിരുന്നപ്പോള്‍ സിഡ്നിയില്‍ പോയി ഒളിംപിക്സ് റിപ്പോര്‍ട്ട് ചെയ്തും മികവ് കാട്ടി. സദ്ദാം ഹുസൈണ്റ്റെ പതനത്തിന് മുമ്പും പിമ്പുമായി ഏറ്റവും കൂടുതല്‍ കാലം ഇറാഖില്‍ ചെലവഴിച്ച അമേരിക്കന്‍ പത്രക്കാരനാണ് രാജീവ്. അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുന്നതിനു അമേരിക്കന്‍ സേന തന്നെയായിരുന്നു ആദ്യനാളുകളില്‍ റിപ്പോര്‍ട്ടര്‍മാരെ കൊണ്ടു പോയിരുന്നത്. അവര്‍ നല്‍കുന്ന വിവരങ്ങള്‍ പത്രങ്ങളിലേക്കും ടെലിവിഷനിലേക്കും പകര്‍ത്തി നല്‍കുന്ന എംബെഡഡ് ജേണലിസ്റ്റുകള്‍. അങ്ങനെ ആയാല്‍ പോലും ജീവന്‍ പണയം വെച്ചുകൊണ്ടാണ് ഈ പത്രപ്രവര്‍ത്തകര്‍ കുവൈത്ത് വഴി ഇറാഖിലെ യുദ്ധമുഖത്തെത്തിയത്. വെടിയൊച്ചകള്‍ക്ക് നടുവില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കഴിച്ചുകൂട്ടിയ കഥയോടൊപ്പം തങ്ങളും ബുഷ് ഭരണകൂടത്തിണ്റ്റെ ഭാഗം പോലെയാണ് തോന്നിപ്പിച്ചിരുന്നതെന്നും രാജീവ് അനുസ്മരിക്കുന്നുണ്ട്. സുരക്ഷിതമായ കൂറ്റന്‍ മതിലുകള്‍ക്കകത്ത് പാര്‍ക്കാന്‍ ആഡംബര വില്ലകളും സ്വിമ്മിംഗ് പൂളുകളും മറ്റു വിനോദ ഏര്‍പ്പാടുകളുമൊക്ക ഒരുക്കിയ ഗ്രീന്‍ സോണായിരുന്നു ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിണ്റ്റെ ആസ്ഥാനം. ബഗ്ദാദില്‍ വെള്ളവും വെളിച്ചവും ഇല്ലാതിരുന്ന നാളുകളിലും ബുഷിണ്റ്റെ വിശ്വസ്തര്‍ ഉല്ലസിച്ച ഗ്രീന്‍ സോണിനകത്തേക്ക് നമ്മേ കൂട്ടിക്കൊണ്ടുപോകുന്നതാണ് രാജീവിണ്റ്റെ പുസ്തകം. ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച ചാവേറുകളായിരിക്കുമെന്ന ഭയത്താല്‍ ഇറാഖികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട എമറാള്‍ഡ് സിറ്റിയിലെ സൌകര്യങ്ങള്‍ പുറത്തെ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിപ്പിക്കാന്‍ പോന്നതായിരുന്നു. തണുത്ത് നുരയുന്ന ബീറുകള്‍ നിറച്ച അരഡസന്‍ ബാറുകള്‍, സ്ത്രീകള്‍ നഗ്നനൃത്തമാടിയ ഡിസ്കോ, മൂവി തിയേറ്റര്‍, അശ്ളീല ചിത്രങ്ങളുടെ വില്‍പനക്കായുള്ള ഷോപ്പിംഗ് മാള്‍, തീറ്റക്കും കുടിക്കും വിനോദത്തിനും അലക്കിനുമൊക്കെയായി ഹാലബര്‍ട്ടന്‍ കമ്പനി ഒരുക്കിയ സൌകര്യങ്ങള്‍. തകര്‍ന്നടിഞ്ഞ ഇറാഖിനെ പുനര്‍നിര്‍മിക്കുകയായിരുന്നു ഇവിടെ നിയോഗിക്കപ്പെട്ട വൈസ്രോയി എല്‍. പോള്‍ ബ്രെമറുടെ നേതൃത്വത്തിലുള്ള യു.എസ് ഉദ്യോഗസ്ഥ സംഘത്തിണ്റ്റെ ദൌത്യം. സദ്ദാമിനെ പുറത്താക്കിയ ഇറാഖില്‍ അമേരിക്കന്‍ മാതൃകയിലുള്ള ജനാധിപത്യം കെട്ടിപ്പടുക്കാന്‍ നിയോഗിക്കപ്പെട്ട സംഘം ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇറാഖിലെ സ്ഥിതിഗതികള്‍ ഇത്രമാത്രം വഷളാക്കിയതെന്ന് നൂറു കണക്കിന് അഭിമുഖങ്ങളിലൂടേയും രേഖകളിലൂടെയും രാജീവ് വിശദീകരിക്കുന്നു. അധിനിവേശാനന്തര ആസൂത്രണത്തില്‍ ഇറാഖികളുടെ നിര്‍ദേശങ്ങളോടും അഭിപ്രായങ്ങളോടും പുറം തിരിഞ്ഞ ബ്രെമര്‍ ഒട്ടും അനുയോജ്യമല്ലാത്ത നിയോ കണ്‍സര്‍വേറ്റീവ് പരിഹാരങ്ങളാണ് അടിച്ചേല്‍പിച്ചത്. ഭക്ഷ്യ റേഷന്‍ ഒഴിവാക്കിയതും ഇറാഖി സര്‍ക്കാരിണ്റ്റെ ആസ്തികള്‍ വില്‍പന നടത്തിയതും പുതിയ നികുതി ഏര്‍പ്പെടുത്തിയതുമൊക്കെ യുക്തിസഹമല്ലാത്ത ഈ നടപടികള്‍ക്ക് ഉദാഹരണങ്ങളാണ്. സ്തംഭിച്ച വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കുന്നതിനും കൊള്ളയടിക്കപ്പെട്ട കെട്ടിടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനും പകരം പുതിയ ട്രാഫിക് പരിഷ്കാരത്തെ കുറിച്ചും പകര്‍പ്പവകാശ സംരക്ഷണ നിയമത്തെക്കുറിച്ചും മറ്റുമാണ് ബ്രെമര്‍ ചിന്തിച്ചത്. അദ്ദേഹത്തിണ്റ്റെ തലതിരിഞ്ഞ അഭ്യാസ പ്രകടനങ്ങളാണ് ഇറാഖികളെ രോഷാകുലരാക്കിയതും പോരാട്ടത്തിനു വീര്യം പകര്‍ന്നുകൊണ്ട് ചാവേറുകളാകാന്‍ പ്രേരിപ്പിച്ചതും. ബ്രെമര്‍ക്ക് കീഴില്‍ ജോലി ചെയ്തവരും പിന്‍ഗാമികളായി വന്ന ഉദ്യോഗസ്ഥരും തലതിരിഞ്ഞ നയങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നത്. സാമ്പത്തിക രംഗത്ത് ഒരിക്കല്‍ പോലും ജോലി ചെയ്തിട്ടില്ലാത്ത ൨൪ കാരനെ ബഗ്ദാദിലെ സ്റ്റോക്ക് എക്സ്ചേഞ്ച് പുനരുദ്ധരിക്കാന്‍ ചുമതലപ്പെടുത്തിയതും അടച്ചിട്ട എയര്‍പോര്‍ട്ടിന് കാവല്‍ നില്‍ക്കാന്‍ മുന്‍ പരിചയമൊന്നുമില്ലാത്ത ഒരു കോണ്‍ട്രാക്ടര്‍ക്ക് കോടികള്‍ നല്‍കിയതും ഇറാഖി ആയുധ ശാസ്ത്രജ്ഞന്‍മാര്‍ ഇറാനിലേക്ക് കടക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെണ്റ്റ് ജീവനക്കാരന് അമേരിക്കക്കാര്‍ തന്നെ കൈക്കൂലി നല്‍കേണ്ടിവന്നതുമൊക്കെ രാജീവ് വിശദമാക്കുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ വിധേയന്‍മാര്‍ക്ക് അവസരമൊരുക്കാന്‍ മധ്യപൌരസ്ത്യ ദേശത്തെ കുറിച്ച് നല്ല വിവരമുള്ളവരെ തഴഞ്ഞതിനു പുറമെ, ബഗ്ദാദിലേക്ക് ജോലിക്ക് വരുന്നവര്‍ക്ക് വൈറ്റ് ഹൌസില്‍ പ്രത്യേക സ്ക്രീനിംഗ് ഉണ്ടായിരുന്നുവെന്നും രാജീവ് വെളിപ്പെടുത്തുന്നു. നിശ്ചയിച്ചതിലും രണ്ടു ദിവസംമുമ്പേ ൨൦൦൪-ല്‍ പോള്‍ ബ്രെമര്‍ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുന്നതുവരെ ഗ്രീന്‍ സോണിനകത്തും പുറത്തും കൈക്കൊണ്ട യുക്തിസഹമല്ലാത്ത കോമാളി നയങ്ങളുടെ പരിശോധന കൂടി നടത്തുന്നതാണ് ഇംപീരിയല്‍ ലൈഫ് ഇന്‍ എമറാള്‍ഡ് സിറ്റി. ഇറാഖില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്തുകൊണ്ട് പിന്നാമ്പുറക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന ചോദ്യത്തിന് രാജീവിനു മറുപടിയുണ്ട്. ഗ്രീന്‍ സോണില്‍ താമസിച്ചുകൊണ്ടല്ല താന്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതെന്നും ഇറാഖികളെ കൂടി സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ഗ്രീന്‍ സോണിനു പുറത്ത് താമസിച്ചുകൊണ്ടാണ് പരമാവധി ഇറാഖികളുടെ ആശങ്കകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയതെന്നും അദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് പറയുന്നു. സമീപത്തെ കെട്ടിടത്തില്‍ ബോംബ് വീഴുകയും തൊട്ടടുത്ത ദിവസം തങ്ങള്‍ താമസിക്കുന്ന കെട്ടിടം ക്യാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെടുകയും ചെയ്തപ്പോഴാണ് ആ കെട്ടിടം ഉപേക്ഷിച്ച് ഹോട്ടലിലേക്ക് മാറിയതെന്നും രാജീവിണ്റ്റെ സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. കൂടെ ജോലി ചെയ്യുന്നവരുടെ കൂടി സുരക്ഷ കണക്കിലെടുത്ത് പരമാവധി ജാഗ്രത പുലര്‍ത്തിയിരുന്ന രാജീവിനെ കൊച്ചു സദ്ദാം എന്നാണ് സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്. ഇറാഖിനോട് വിടപറയുമ്പോള്‍ സമ്മാനമായി ലഭിച്ചത് വിശിഷ്ടാവസരങ്ങളില്‍ സദ്ദാം നല്‍കാറുള്ള വെങ്കലത്തില്‍ തീര്‍ത്ത കുതിരയും.
Subscribe to:
Posts (Atom)